For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിനുള്‍ഭാഗം പൂങ്കാവനമാക്കാം

|

Rose
റോസപ്പൂക്കള്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പല തരത്തിലും പല വര്‍ണങ്ങളിലുമുള്ള റോസച്ചെടികള്‍ ലഭ്യമാണ്. ഇവ പൂന്തോട്ടത്തില്‍ മാത്രമല്ലാ, വീടിനുള്ളിലും വളര്‍ത്താം. വീടിനുള്ളില്‍ സുഗന്ധം വരാന്‍ പിന്നെ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട ആവശ്യവുമില്ല.

ചട്ടികളിലോ ചെറിയ പാത്രങ്ങളിലോ റോസച്ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്താം. 12-15 ഇഞ്ചെങ്കിലും വ്യാസമുണ്ടാകണമെന്നു മാത്രം. എന്നാലേ ചെടികള്‍ക്ക് വളരാനുള്ള സ്ഥലമുണ്ടാകൂ. മാത്രമല്ലാ, വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള സംവിധാനവും വേണം.

വെള്ളം കെട്ടിനില്‍ക്കാത്ത, വളക്കൂറുള്ള മണ്ണാണ് റോസിന്റെ വളര്‍ച്ചക്കു നല്ലത്. വേനല്‍ക്കാലത്ത് ഇവ രണ്ടുനേരം നനയ്ക്കുകയും വേണം.

തണലുള്ള, എന്നാല്‍ സൂര്യപ്രകാശം ലഭിയ്ക്കുന്ന സ്ഥലത്താണ് റോസച്ചെടികള്‍ വയ്‌ക്കേണ്ടത്. ഇവയുടെ കമ്പുകള്‍ വളരുന്നതിനനുസരിച്ച് വെട്ടി നിര്‍ത്തുന്നത് നല്ലതാണ്. കൂടുതല്‍ വേഗം പൂക്കളുമുണ്ടാകും.

റോസച്ചെടികളുടെ കടഭാഗത്ത് പുല്ലോ മറ്റോ വളരുകയാണെങ്കില്‍ ഇവ നീക്കം ചെയ്യണം. ഇവയുടെ ചുവട്ടില്‍ വയ്‌ക്കോലോ കമ്പോസ്‌റ്റോ ഇട്ടു മൂടുന്നത് പുല്ലുകള്‍ ഒഴിവാക്കും.

ചായ തിളപ്പിച്ച ശേഷമുള്ള തേയിലക്കൊറ്റന്‍, മുട്ടത്തോട്, ഉള്ളിത്തൊണ്ട് എന്നിവ റോസിന് ഇടാന്‍ പറ്റിയ സ്വാഭാവിക വളങ്ങളാണ്.

English summary

Garden, Gardening, Decor, Rose, പൂന്തോട്ടം, ചെടി, അലങ്കാരം, വീട്, റോസ്

Miniature roses are best indoor flower plant. They can not only be grown easily but also easy to care and maintain. If you want to have a romantic feel in your house with flowers, you can grow roses in containers.
Story first published: Tuesday, January 24, 2012, 11:07 [IST]
X
Desktop Bottom Promotion