For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂന്തോട്ടം സംരക്ഷിക്കാന്‍ ചില വഴികള്‍

|

Garden
വീട്ടുമുറ്റത്ത് ഭംഗിയുള്ള പൂന്തോട്ടമുണ്ടായതു കൊണ്ടായില്ല. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഈ പൂന്തോട്ടം വേണ്ട രീതിയില്‍ സംരക്ഷിക്കുകയും വേണം.

പൂക്കളുണ്ടാകുന്ന ചെടികള്‍ക്ക് ചട്ടികളേക്കാള്‍ നല്ലത് തോട്ടത്തില്‍ നേരിട്ടു വയ്ക്കുന്നത് തന്നെയാണ്. ചെടികള്‍ക്ക് ഇടയ്ക്കിടക്ക് വളമിട്ടു കൊടുക്കുകയും മണ്ണിളക്കിയിടുകയും വേണം.

വിവിധ വര്‍ണങ്ങളിലുള്ള പൂച്ചെടികള്‍ വച്ചുപിടിപ്പിക്കണം. പടര്‍ന്നു പന്തലിച്ച് പൂക്കളുണ്ടാകുന്ന ചെടികളും നല്ലതായിരിക്കും.

കൂടുതല്‍ വെയിലും ചൂടുമുള്ള സ്ഥലത്ത് പൂച്ചെടികള്‍ വയ്ക്കരുത്. മാത്രമല്ലാ, ചൂടുകാലത്ത് ഇവ രണ്ടുനേരം നനയ്ക്കുകയും വേണം.

ചെടികളിലെ ഉണങ്ങിയ പൂക്കള്‍ തണ്ടിന് അല്‍പം താഴെ വച്ച് വെട്ടിക്കളയണം. ചെടിക്കൊമ്പുകളും വെട്ടിയൊതുക്കുന്നത് നല്ലതാണ്.

മുട്ടത്തൊണ്ട്, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ചെടികള്‍ക്കിടുന്നത് നല്ലതാണ്.

ഇടയ്ക്കിടെ മരുന്നടിച്ചു കൊടുക്കേണ്ടത് അത്യാവശ്യം തന്നെ. ചെടികളില്‍ കേടുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

English summary

Garden, Flower Garden, Soil, Compost, Water, പൂന്തോട്ടം, തോട്ടം, പൂവ്, ചെടി, മണ്ണ്, വെള്ളം


 Flowers enhances the beauty of the garden. Few gardeners use small containers or pots to keep flower plants whereas few prefer to have a flower garden. Flower gardens are colorful, lively and spread smell all around. Caring and maintaining flower gardens is important so as to keep the growing flower plants in shape. For easy flower garden maintenance, here are few gardening tips,
Story first published: Wednesday, February 1, 2012, 15:12 [IST]
X
Desktop Bottom Promotion