For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂജാപുഷ്പങ്ങള്‍ വീട്ടില്‍ വളര്‍ത്താം

|

Marigold
പുഷ്പങ്ങള്‍ പൂജക്കും ആഘോഷങ്ങള്‍ക്കും അവശ്യം വേണ്ടവയാണ്. പൂജക്കു മാത്രമല്ലാ, നിങ്ങളുടെ വീടിനെ മനോഹരമാക്കാനും സുഗന്ധം പരത്താനും മനസിന് കുളിര്‍മയാകാനും പൂക്കള്‍ക്ക് കഴിയും. അല്‍പമൊന്നു മനസു വച്ചാല്‍ വീട്ടില്‍ത്തന്നെ പൂജക്കാവശ്യമായ പൂച്ചെടികള്‍ നട്ടുവളര്‍ത്താവുന്നതേയുള്ളൂ.

ചെണ്ടുമല്ലിപ്പൂകള്‍ കാണാന്‍ ഭംഗിയുള്ളവ മാത്രമല്ലാ, പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും ഉപയോഗിക്കുന്നവ കൂടിയാണ്. രണ്ടുമൂന്നു വര്‍ണങ്ങളിലുള്ള ഇവ നട്ടുവളര്‍ത്താനും എളുപ്പമാണ്. വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണാണ് ചെണ്ടുമല്ലി വളര്‍ത്താന്‍ നല്ലത്. ഇത്തരം മണ്ണില്‍ വിത്തുപാകിയാല്‍ അവ എളുപ്പത്തില്‍ മുളച്ചുവരും. രണ്ടിഞ്ചു വളര്‍ന്നാല്‍ ഇവയെ ഒരുമിച്ചു വയ്ക്കാതെ പല സ്ഥലങ്ങളിലായി നടണം.ഒന്നിടവിട്ട ദിവസങ്ങളില്‍ ഇവയ്ക്ക് വെള്ളമൊഴിക്കണം. നല്ല സൂര്യപ്രകാശത്തില്‍ ചെടികള്‍ പെട്ടെന്നു വളരും.

വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഏറെക്കാലം നിലനില്‍ക്കുന്ന ചെടിയാണ് ചെമ്പരത്തി. ഇവ ചെടിച്ചട്ടികളില്‍ വളര്‍ത്തുന്നതാണ് നല്ലത്. തണലിലാണ് ചെമ്പരത്തി വളര്‍ത്താന്‍ നല്ലത്. വെള്ളം കെട്ടിനിന്ന് ചെടികളുടെ കടഭാഗം ചീഞ്ഞുപോകാതെ ശ്രദ്ധിക്കണം. ഫോസ്‌റേറ്റ് കലര്‍ന്ന വളമാണ് ചെമ്പരത്തിയുടെ വളര്‍ച്ചക്ക് നല്ലത്. വളത്തില്‍ നൈട്രജനുണ്ടെങ്കില്‍ പൂക്കളുണ്ടാകുന്നത് കുറയും. ചെടികള്‍ വളരുന്തോറുംവെട്ടിനിര്‍ത്താന്‍ ശ്രദ്ധിക്കണം.

ചെമ്പരത്തിയുടെ തന്നെ വിഭാഗത്തില്‍ പെട്ട ചെടിയാണ് ചൈനാറോസ്. ഇവ വിത്തുകള്‍ പാവിയോ ബഡ് ചെയ്‌തോ കമ്പുകള്‍ നട്ടോ വളര്‍ത്താം. നട്ടുകഴിഞ്ഞാല്‍ ആറുമാസം കഴിഞ്ഞേ ഇതില്‍ പൂവുണ്ടാകൂ. പൂവുണ്ടായിക്കഴിഞ്ഞാല്‍ ചെടി വെട്ടിനിര്‍ത്തണം. ചൈനാറോസിന് നല്ല സൂര്യപ്രകാശം വേണം.

റോസാപ്പൂവുകള്‍ ആഘോഷങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഘടകമാണ്. പല വര്‍ണങ്ങളിലും പല വലുപ്പത്തിലും റോസപ്പൂകള്‍ ലഭ്യമാണ്. റോസ്‌ചെടികള്‍ ചട്ടികളില്‍ നട്ട് വേണമെങ്കില്‍ വീട്ടിനുള്ളിലും വളര്‍ത്താനാകും. ഇവക്ക് എന്നും വെള്ളമൊഴിക്കണം. തണലിലാണ് റോസ്‌ചെടികള്‍ വയ്ക്കേണ്ടത്.

English summary

Easy, ToGrow, Puja, Flowers, Festival, Home, പൂജാപുഷ്പങ്ങള്‍, വീട്ടില്‍, വളര്‍ത്താം

Having a garden at home is beneficial. You can utilise this garden and make use of it to grow plants and enjoy the numerous benefits they offer. Flowers are sacred and you require it in every festival or puja. Therefore, lets check out easy to grow puja flowers at home
Story first published: Tuesday, September 20, 2011, 15:23 [IST]
X
Desktop Bottom Promotion