ഉത്രാടമിങ്ങെത്തി, തയ്യാറാക്കേണ്ടത് ഇവയെല്ലാം

Posted By:
Subscribe to Boldsky

മലയാളിയുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം എന്ന കാര്യത്തില്‍ സംശയമില്ല. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ആഘോഷത്തിന് ഓരോ ദിവസവും ഓരോ കഥകളാണ് ഉള്ളത്. കഥകളല്ല ചരിത്രമാണ് ഓണത്തെ മറ്റ് ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന ചിട്ടവട്ടങ്ങള്‍

എന്തൊക്കെയാണ് ഓണത്തിന് അത്തം, ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഉള്ള പ്രത്യേകത എന്ന് നോക്കാം. പലപ്പോഴും പൂക്കളമൊരുക്കുന്നതിനും പൂവിടുന്നതിനുമായി നമ്മള്‍ ചെയ്ത് കൂട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അത്തം ദിവസം

അത്തം ദിവസം

ഓണം തുടങ്ങുന്നതിന്റെ ആദ്യ ദിവസമാണ് അത്തം. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് തറ മെഴുകി ചാണകം തേച്ച് പൂവിടാന്‍ ആരംഭിക്കുന്നു. ചിലര്‍ ക്ഷേത്രത്തില്‍ പോയി കുളിച്ച് ശുദ്ധിയായി വന്നാണ് ഭക്ഷണം പോലും ഉണ്ടാക്കാന്‍ തുടങ്ങുന്നത്.

തറയൊരുക്കുന്നത്

തറയൊരുക്കുന്നത്

പൂക്കളമിടാന്‍ തറയൊരുക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. തറയൊരുക്കാനായി മണ്ണ് കൊണ്ട് തറയുണ്ടാക്കുന്നു. ഇതിനു മുകളില്‍ ചാണകം മെഴുകിയാണ് തറ തയ്യാറാക്കുന്നത്. ഇതിനു മുകളിലാണ് പൂവിടുന്നത്.

ഉത്രാടം

ഉത്രാടം

പത്ത് ദിവസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ഉത്രാടം. ഉത്രാട ദിവസം പൂക്കളത്തിന് വലിപ്പം കൂടും. മാത്രമല്ല പല തരത്തിലുള്ള വിവിധങ്ങളായ പൂക്കള്‍ കൊണ്ട് നിറഞ്ഞതായിരിക്കും പൂക്കളം.

തിരുവോണം

തിരുവോണം

തിരുവോണ ദിവസം ആഘോഷങ്ങളുടെ മേളമായിരിക്കും. ഓണക്കാഴ്ചകള്‍ നിരവധിയായിരിക്കും. ആഘോഷ ദിവസത്തിന് മാറ്റ് കൂട്ടാന്‍ പല വിധത്തിലുള്ള കളികളും ഉണ്ടാവുന്നു.

 പൂക്കളത്തിന്റെ വലിപ്പം

പൂക്കളത്തിന്റെ വലിപ്പം

പൂക്കളത്തിന്റെ വലിപ്പത്തില്‍ തന്നെയാണ് കാര്യം. ഓരോ വീട്ടിലും ഏറ്റവും വലിയ പൂക്കളങ്ങള്‍ തന്നെയായിരിക്കും ഇട്ടിട്ടുണ്ടാവുക.

 തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പനെ വെക്കുന്ന ചടങ്ങുകളും പലയിടങ്ങളിലും ഉണ്ട്. ഇത്തരം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് വീട്ടിലെ കാരണവന്‍മാരാണ്.

 രാവിലെയുള്ള ചടങ്ങുകള്‍

രാവിലെയുള്ള ചടങ്ങുകള്‍

രാവിലെ തന്നെ പൂക്കളമിടാനാണ് എല്ലാവരും തിരക്ക് കൂട്ടുന്നത്. വീടെല്ലാം അടിച്ച് വാരി ക്ലീന്‍ ചെയ്ത് വൃത്തിയാക്കി വീട്ടമ്മമാര്‍ ഒരുക്കിവെക്കുന്നു. കുട്ടികളാകട്ടെ പൂക്കളമിടാനുള്ള തിരക്കിലായിരിക്കും.

 ഓണസദ്യ

ഓണസദ്യ

ഓണസദ്യയാണ് മറ്റൊരു ആകര്‍ഷണം. ഓണസദ്യക്ക് അമ്മമാരും വീട്ടിലെ മറ്റ് സ്ത്രീകളും എല്ലാവരും ചേര്‍ന്ന് കോപ്പു കൂട്ടുന്നു.

 ഓണസദ്യ കഴിഞ്ഞ്

ഓണസദ്യ കഴിഞ്ഞ്

ഓണസദ്യക്ക് ശേഷം അല്‍പം വിശ്രമിച്ച് പിന്നെ കളികളാണ്. വിവിധ തരത്തിലുള്ള കളികളാണ് ഉള്ളത്. എന്നാല്‍ പണ്ടത്തെ പല കളികളും ഇന്നത്തെ കളികളില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ് എന്നതാണ് സത്യം.

English summary

Rituals and decorations for Onam Day

Festivities of Onam continue for ten long days. Of all these days, most important ones are the first day, Atham and the last or tenth day, Thiru Onam.
Subscribe Newsletter