ലിവിംഗ് റൂമിന് കാര്‍പെറ്റ് ഭംഗി നല്‍കാന്‍....

Posted By:
Subscribe to Boldsky

വീടിന് ഉള്‍ഭാഗം അലങ്കരിയ്ക്കുന്നതില്‍ കാര്‍പെറ്റുകള്‍ ഇപ്പോള്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. സ്വീകരണമുറിയ്ക്ക് ഭംഗി നല്‍കുന്നതില്‍ കാര്‍പെറ്റിന് പ്രധാന സ്ഥാനവുമുണ്ട്.

ലിവിംഗ് റൂമിലേയ്ക്കുള്ള മറ്റ് അലങ്കാര വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതു പോലെ തന്നെ വേണം കാര്‍പെറ്റുകളും തെരഞ്ഞെടുക്കാന്‍. ഭംഗിയുള്ള കാര്‍പെറ്റെങ്കിലും ഇതിന്റെ നിറം ചിലപ്പോള്‍ നിങ്ങളുടെ സ്വീകരണമുറിയ്ക്ക് ചേരുന്നതായിരിയ്ക്കണമെന്നുമില്ല.

അടുക്കള അലമാര ക്രമീകരിക്കാന്‍

കാര്‍പെറ്റിന്റെ നിറം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല ഘടകങ്ങളുമുണ്ട്.

Carpet

നല്ലപോലെ വെളിച്ചം കിട്ടുന്ന സ്വീകരണമുറിയാണെങ്കില്‍ കടുത്ത നിറത്തിലുള്ള കാര്‍പെറ്റുകള്‍ ഉപയോഗിയ്ക്കാം. ഇതുപോലെ വെളുത്ത നിറത്തിലുള്ള വാതിലുകളാണെങ്കിലും കടുത്ത നിറത്തിലുള്ളവ ഉപയോഗിയ്ക്കാം.

കാര്‍പെറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ചുവരിന്റേയും മേല്‍ക്കുരയുടേയുമെല്ലാം നിറം നിറം നോ്ക്കി വേണം തെരഞ്ഞെടുക്കാന്‍. ഇളം നിറത്തിലുള്ള ചുവരുകളെങ്കില്‍ ചുവപ്പു നിറമുള്ള കാര്‍പെറ്റുകള്‍ ചേരും.

കാര്‍പെറ്റിന്റെ നിറം തെരയുമ്പോള്‍ ഫര്‍ണിച്ചറുകളുടെ നിറവും കണക്കിലെടുക്കണം. ഇവയ്‌ക്കെല്ലാം യോജിച്ച രീതിയിലെ കാര്‍പെറ്റുകള്‍ തെരഞ്ഞെടുക്കുന്നതായിരിയ്ക്കും ഉചിതം.

Read more about: decor, അലങ്കാരം
English summary

Tips To Choose Carpet For Living Room

Here are some tips to choose carpet for living room. Know these tips to choose carpet colors,
Story first published: Monday, June 30, 2014, 15:01 [IST]
Subscribe Newsletter