ക്രിസ്‌തുമസിന്‌ മുമ്പ്‌ ചെയ്യേണ്ട കാര്യങ്ങള്‍

Posted By: Super
Subscribe to Boldsky

ക്രിസ്‌തുമസിന്‌ മുമ്പായി ചെയ്യേണ്ട തയ്യാറെടുപ്പുകള്‍ നിരവധിയാണ്‌. ക്രിസ്‌തുമസിനെ വരവേല്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ വീട്ടില്‍ ഒരുക്കേണ്ടതുണ്ട്‌. വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ നിരവധി കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യേണ്ടി വരും. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വീട്‌ അലങ്കരിക്കുന്നത്‌ ഉള്‍പ്പടെ ക്രിസ്‌തുമസിന്‌ വേണ്ട തയ്യാറെടുപ്പുകള്‍ എങ്ങനെ നടത്തും ?

വിഷമിക്കേണ്ട. ക്രിസ്‌തുമസിന്‌ മുമ്പായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ്‌ ഇവിടെ പറയുുന്നത്‌. ഒരുക്കങ്ങള്‍ എളുപ്പത്തിലാക്കാന്‍ ഇവ നിങ്ങളെ സഹായിക്കും.

Things To Do Before Christmas

വൃത്തിയാക്കല്‍

വീടു മുഴുവന്‍ വൃത്തിയാക്കാന്‍ വളരെ കുറച്ച്‌ സമയം മാത്രമെ ഒള്ളു. അതിനാല്‍ സ്വീകരണ മുറി, കിടപ്പു മുറി തുടങ്ങി വീടിന്റെ പ്രധാന ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പൊടിയും ആവശ്യമില്ലാത്ത സാധനങ്ങളും മാറ്റി മുറികളും അലമാരകളും വൃത്തിയായി ക്രമീകരിക്കുക.ക്രിസ്‌തുമസിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്‌.

Things To Do Before Christmas

ഫ്രിഡ്‌ജ്‌ വൃത്തിയാക്കുക

ഫ്രിഡ്‌ജില്‍ നിന്നും ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്തു മാറ്റി വൃത്തിയാക്കാന്‍ അനുയോജ്യമായ സമയമാണിത്‌. പഴയതും വേണ്ടാത്തതുമായ എല്ലാ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും ഫ്രിഡ്‌ജില്‍ നിന്നും നീക്കം ചെയ്യുക. ഫ്രിഡ്‌ജില്‍ പുതിയതായി തയ്യാറാക്കുന്ന വിഭവങ്ങള്‍ വയ്‌ക്കാനുള്ള സ്ഥലം ഇതിലൂടെ ലഭിക്കും.

Things To Do Before Christmas

വീട്‌ അലങ്കരിക്കുക

ക്രിസ്‌തുമസിന്‌ മുമ്പ്‌ ചെയ്യേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണിത്‌. വീട്‌ വൃത്തിയാക്കി കഴിഞ്ഞതിന്‌ ശേഷം ക്രിസ്‌തുമസിന്‌ വേണ്ട അലങ്കാരങ്ങള്‍ ചെയ്യുക. ക്രിസ്‌തുമസിനായി ഏത്‌ മുറിവേണം അലങ്കരിക്കേണ്ടതെന്ന്‌ തീരുമാനിക്കുകയും അതിന്‌ വേണ്ട സാധനങ്ങള്‍ തയ്യാറാക്കുകയും ചെയ്യുക. വീടിന്റെ വിവിധ ഭാഗങ്ങള്‍ അലങ്കരിക്കാനുള്ള ചുമതല കുടംബാംഗങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കായി പങ്കു വയ്‌ക്കുക.

അലങ്കാരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ഇത്‌ സഹായിക്കും.

Things To Do Before Christmas

പുതിയ സാധനങ്ങള്‍ വാങ്ങുക

ക്രിസ്‌തുമസിന്‌ രണ്ട്‌ മൂന്ന്‌ ദിവസം മുമ്പേ ഭക്ഷണം തയ്യാറാക്കുന്നതിന്‌ ആവശ്യമായ പഴങ്ങളും പച്ചക്കറികളും വാങ്ങുക. എളുപ്പം എടുക്കാവുന്ന തരത്തില്‍ ഇവ തയ്യാറാക്കി വയ്‌ക്കുക.

Things To Do Before Christmas

ക്രിസ്‌തുമസ്‌ ട്രീ അലങ്കരിക്കുക

കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്‌തുമസ്‌ ട്രീ അലങ്കിരിക്കുന്നത്‌ ഉത്സാവന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കും. ഏറെ രസകരവും സമ്മര്‍ദ്ദം കുറയ്‌ക്കുന്നതുമായ പ്രവര്‍ത്തിയായിരിക്കും ഇത്‌ .

Things To Do Before Christmas

വിഭവങ്ങള്‍ തീരുമാനിക്കുക

ക്രിസ്‌തുമസിന്‌ തയ്യാറാക്കേണ്ട വിഭവങ്ങളെ കുറിച്ച്‌ അന്തിമ തീരുമാനം എടുക്കുക. ഏതെങ്കിലും വിഭവങ്ങള്‍ പ്രത്യേകമായി തയ്യാറാക്കാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതിന്‌ ആവശ്യമായ സാധനങ്ങള്‍ എന്തെല്ലാമാണന്ന്‌ നോക്കുക. വിഭവങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കി വാങ്ങുക.

Things To Do Before Christmas
English summary

Things To Do Before Christmas

Here are some things to do before christmas. Read more to know,