ലിവിംഗ്‌ റൂമിനും ഫാങ്‌ഷുയി

Posted By: Super
Subscribe to Boldsky

നിങ്ങളുടെ വീടിന്‍െറ ലിവിംഗ് റൂമിനെ ഏറ്റവും നല്ല രീതിയില്‍ ഫെംഗ് ഷൂയി ചെയ്യാനുള്ള വഴികള്‍ ഇതാ . വീട്ടിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന ഇടമായതിനാല്‍ ഇവിടം സമാധാനവും ശാന്തതയും കളിയാടുന്ന സ്ഥലമായിരിക്കണം.

മനസില്‍ പോസിറ്റീവ് മനോഭാവം കൂടുതലായി നിറക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

സൂര്യോദയം, വെള്ളം, പര്‍വതങ്ങള്‍ എന്നിവയുടെ പെയിന്‍റിംഗുകള്‍ പ്രതീക്ഷയെ ഉണര്‍ത്തുന്നതാണ്.

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

തെളിഞ്ഞതും ചിരിക്കുന്ന മുഖത്തോടെയുമുള്ള ആളുകളുടെ ചിത്രങ്ങള്‍ മനസില്‍ ശുഭാപ്തി വിശ്വാസം നിറക്കും.

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

അരുവികളുംവെള്ളച്ചാട്ടങ്ങളും ഭാഗ്യത്തിന്‍െറ പ്രതീകമാണ്.

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

ജ്യാമിതീയമായ രൂപങ്ങളുടെയും മറ്റും ചിത്രീകരണം മനസില്‍ നിഷേധാത്മക ചിന്ത വളര്‍ത്തുമെന്നതിനാല്‍ അവ ഉപേക്ഷിക്കുക.

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

കാട്ടുമൃഗങ്ങളുടെയും മറ്റും പെയിന്‍റിംഗുകള്‍ മോശം ആരോഗ്യാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ചുവന്ന നിറത്തിലുള്ള പെയിന്‍റിംഗുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. മനസില്‍ ഇത് അസ്വസ്ഥതയുണ്ടാക്കും.

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

ലിവിംഗ് റൂമിലെ പെയിന്‍റിംഗുകള്‍

നീന്തുന്ന മല്‍സ്യങ്ങളുടെ ചിത്രങ്ങള്‍ ദീര്‍ഘായുസിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

ലിവിംഗ് റൂമിലെ ചെടികള്‍

ലിവിംഗ് റൂമിലെ ചെടികള്‍

വാടാതെ നില്‍ക്കുന്ന ചെടികള്‍ മനസില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നവയാണ്. അറ്റം കൂര്‍ത്തതും മുനയുള്ളതുമായ ഇലകളോട് കൂടിയ കള്ളിമുള്‍ ചെടികളും ഇലകളുമാണ് ഏറ്റവും ഗുണമുള്ളത് . പ്ളാസ്റ്റിക്ക്, കൃത്രിമ ചെടികള്‍ വെക്കുന്നത് കൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല.

കാര്‍പെറ്റുകള്‍ -

കാര്‍പെറ്റുകള്‍ -

കാര്‍പെറ്റുകളും ചവിട്ടികളും അത് ഇടുന്ന ദിശയിലേക്ക് അനുയോജ്യമായ നിറത്തിലുള്ളവ ആയിരിക്കണം. മുറി മുഴുവന്‍ നിറയുന്നവയാണെങ്കില്‍ നിറം മുറിയുടെ ദിശക്ക് യോജിച്ചതാകണം

വളര്‍ത്തുമൃഗങ്ങള്‍

വളര്‍ത്തുമൃഗങ്ങള്‍

ചൈനീസ് വിശ്വാസ പ്രകാരം എലമെന്‍റ് വുഡ് ഗണത്തില്‍ പെടുന്നവയാണ് പൂച്ചകള്‍. അതുകൊണ്ട് തന്നെ അവയുടെ കൂട് ,കിടക്ക കറുപ്പ്, നീല, പച്ച നിറത്തിലുള്ളതാകണം. ചുവപ്പ് നിറം പക്ഷെ കൂടിന് ഉപയോഗിക്കരുത്.

വളര്‍ത്തുമൃഗങ്ങള്‍

വളര്‍ത്തുമൃഗങ്ങള്‍

വടക്കുകിഴക്ക് ഭാഗത്തേക്ക് തുറക്കുന്ന വാതിലുകള്‍ ഇല്ളെങ്കില്‍ തെക്കുഭാഗത്തോ വടക്കുപടിഞ്ഞാറ് ഭാഗത്തേക്കോ തുറക്കുന്ന വാതിലുകള്‍ ഉണ്ടെങ്കില്‍ പൂച്ച ആരോഗ്യമുള്ളതായിരിക്കും. തെക്കുപടിഞ്ഞാറ്, വടക്കുഭാഗത്തേക്ക് തുറക്കുന്ന വാതിലുകള്‍ പൂച്ചകളുടെ ആരോഗ്യത്തിന് നല്ലതല്ല.

എലമെന്‍റ് എര്‍ത്ത് വിഭാഗത്തില്‍ പെടുന്നവയാണ് പട്ടികള്‍. അവക്ക് ബ്രൗണ്‍, മഞ്ഞ നിറത്തിലുള്ള കൂടുകളാണ് നല്ലത്. വെള്ള കൂടുകള്‍ അവയെ പെട്ടന്ന് അസുഖ ബാധിതരാക്കും. തെക്കുപടിഞ്ഞാറ്, വടക്കുകിഴക്ക്, തെക്കുഭാഗത്തേക്ക് തുറക്കുന്ന വാതിലുകളാണ് പട്ടികളുടെ ആരോഗ്യതിന് നല്ലത്. കിഴക്ക് അല്ളെങ്കില്‍ തെക്കുകിഴക്ക് ഭാഗത്തേക്കുള്ള വാതിലുകള്‍ അവയുടെ ആരോഗ്യത്തിന് നല്ലതല്ല.

English summary

Feng Shui For Your Living Room

If you've been wondering how to Feng Shui your living room. Here are some ways,