For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടലങ്കാരത്തിന് ഉണങ്ങിയ പൂക്കള്‍

|

Dried Flower
വീട് അലങ്കരിക്കുന്നതില്‍ പൂക്കളുടെ പങ്ക് വളരെ വലുതാണ്. ജീവനുളള പൂക്കളേക്കാള്‍ ഉണങ്ങിയ പൂക്കളാണ് വീടലങ്കരിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. കൂടുതല്‍ കാലം നിലനില്‍ക്കുമെന്നതാണ് ഇവയ്ക്കുള്ള പ്രത്യേകത. ഉണങ്ങിയ പൂക്കള്‍ വ്യത്യസ്തമായ രീതിയില്‍ അലങ്കാരത്തിനുപയോഗിക്കാം.

സാധരണയായി ഉണങ്ങിയ പൂക്കള്‍ ബൊക്കെയുടെ രൂപത്തിലുണ്ടാക്കി വീട്ടില്‍ വയ്ക്കുന്നു. ഇത് സാധാരണ രീതിയാണ്. മാത്രമല്ലാ, നിങ്ങള്‍ക്കിഷ്ടമുള്ള പൂക്കളുടെ ബൊക്കെ ലഭിച്ചുകൊള്ളണമെന്നുമില്ല. ഇപ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള പൂക്കള്‍ ഓര്‍ഡര്‍ ചെയ്ത് ബൊക്കെയുണ്ടാക്കുന്ന രീതി നിലവിലുണ്ട്. ഇതായിരിക്കും കൂടുതല്‍ നല്ലത്.

ബൊക്കെയുടെ നടുവില്‍ സൂര്യകാന്തി, ഹൈഡ്രാഞ്ചിയ തുടങ്ങിയ പൂക്കള്‍ വച്ച് ചുറ്റും ചെറിയ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയായിരിക്കും കാണാന്‍ ഭംഗി.

ഉണങ്ങിയ പൂക്കളുടെ ഇതളുകള്‍ വാക്കുകളോ വാചകങ്ങളോ ആയി ചുവരിലോ വാതിലിലോ ഒട്ടിച്ചക്കുന്നത് പുതുമയായിരിക്കും. കുട്ടിയുടെ മുറിയുടെ വാതിലിലോ ചുവരിലോ കുട്ടിയുടെ പേരെഴുതി വയ്ക്കാം. പാര്‍ട്ടികള്‍ക്കും മറ്റും യോജിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ ഒട്ടിച്ചുവയ്ക്കാം.

ഉണങ്ങിയ പൂക്കള്‍ കൊണ്ട് കുളിമുറിയും അലങ്കരിക്കാം. പൂക്കള്‍ വാഷ്‌ബേസിന്‍, ബാത്ടബ് തുടങ്ങിയവയുടെ വശങ്ങളില്‍ വയ്ക്കാം. ഇവയില്‍ അല്‍പം പെര്‍ഫ്യൂമടിച്ചാല്‍ നല്ല സുഗന്ധവും ഉണ്ടാകും.

വീട്ടിലുള്ള ഫോട്ടോഫ്രെയിമുകളിലും കണ്ണാടിയുടെ ഫ്രെയിമുകളിലും ഉണങ്ങിയ പൂവിതളുകളോ ചെറിയ പൂക്കളോ ഒട്ടിച്ചു ഭംഗിയാക്കാം.

English summary

Decor, Home, Dry, Flowers, Dry Flowers Decor, ഉണങ്ങിയ, പൂക്കള്‍, വീട്, അലങ്കാരം

Dry flowers can add that floral touch to your home decor. Dried flower arrangements for your home are easy and quick. Your options of decoration with dry flowers are innumerable. Needless to say that dried flowers unlike fresh one have a long shelf life.
Story first published: Friday, October 7, 2011, 13:44 [IST]
X
Desktop Bottom Promotion