Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കോലം വരക്കാം, ദുര്‍ഗാപൂജയെ വരവേല്‍ക്കാം

തമിഴ്നാട്ടിലും കേരളത്തിലെ തമിഴ്ബ്രാഹ്മണര്ക്കിടയിലും കോലം വരക്കുന്നത് പ്രധാന ആചാരമാണ്. കേരളത്തിലും ഓണസമയത്തും ഉത്സങ്ങളുടെ സമയത്തും കോലമിടാറുണ്ട്.
രംഗോളിക്കും കോലത്തിനും വ്യത്യാസമുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ പല നിറങ്ങളിലാണ് രംഗോലി വരക്കുക. എന്നാല്‍ കോലമാകട്ടെ വെള്ളനിറം കൊണ്ടു മാത്രമാണ് വരയ്ക്കുക. ദുര്ഗാപൂജക്ക് ഭംഗിയായി എങ്ങിനെ കോലമിടാമെന്നു നോക്കാം,
കോലമിടാന്‍ ആദ്യം വേണ്ടത് അരിമാവാണ്. ഇതിനായി അരി വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചെടുക്കണം. ഗുണനിലവാരം കുറഞ്ഞ അരി ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് വേഗം കുതിര്ന്നുകിട്ടും. മൃദുവായി അരക്കാനും സാധിക്കും. പാകത്തിന് വെളളം ചേര്‍ക്കേണ്ടത് പ്രധാനമാണ്. കൂടുതല്‍ വെള്ളമായാലും വെള്ളം കുറവായാലും കോലം നന്നാവില്ല.
നല്ല വെളളനിറം ലഭിക്കാന്‍ വേണമെങ്കില്‍ ഒരു നുള്ള സിങ്ക് ഓക്സൈഡ് ചേര്‍ക്കാം. പാരമ്പര്യരീതിയില്‍ ഇതു ചേര്‍ക്കില്ല.
രംഗോലിയില്‍ ആദ്യം ഡിസൈന്‍ വരച്ച് അതിനുമുകളില്‍ കളറിടുകയാണ് ചെയ്യുക. എന്നാല്‍ കോലം വരക്കുവാന്‍ ഇതാവശ്യമില്ല. മാവു കൊണ്ട് നേരിട്ട് വരക്കാം.
ദേവതമാരുടെ രൂപങ്ങളും കലശവും കോലം വരക്കാന്‍ പൊതുവായി ഉപയോഗിച്ചു വരുന്ന ഡിസൈനുകളാണ്.
ത്രികോണാകൃതിയിലോ സമചതുരമായോ കോലം വരക്കാം. എന്നാല്‍ പാരമ്പര്യരീതിയിലുള്ള കോലങ്ങളാണ് ദുര്ഗാപൂജക്കു നല്ലത്.
നിങ്ങളുടെ വ്യത്യസ്തമായ കലാഭാവനക്കനുസരിച്ച് കോലം ഭംഗിയാക്കാം.



Click it and Unblock the Notifications
