For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

4 മണിക്കൂറിൽ ഫോൺ 2 തവണ തുടക്കൂ; വൈറസ്ബാധ ഇങ്ങനേയും

|

ലോകം ഒന്നടങ്കം കൊറോണ വൈറസ് ബാധയെ ഭയന്ന് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് ഉള്ളത്. കേരളത്തിലാകട്ടെ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന അവസ്ഥയാണ് നിലവിൽ. ആരോഗ്യവകുപ്പും ആശുപത്രികളും ഒന്ന് ചേർന്ന് കൊറോണ വൈറസ് ബാധക്ക് എതിരേ പരിശ്രമിച്ച് കൊണ്ടിരിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധക്ക് എതിരേ ജാഗ്രത പുലർത്തണം എന്നുള്ളതാണ് ഓരോ നിമിഷവും നമുക്കെല്ലാവര്‍ക്കും ലഭിക്കുന്ന സന്ദേശങ്ങൾ. കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകണം, വൈറസ് ബാധയിൽ നിന്ന് വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ് ഓരോ നിമിഷവും ശ്രദ്ധിക്കേണ്ട കാര്യം.

കൂടുതൽ വായനക്ക്: മുഖത്ത് ചുളിവുണ്ടെങ്കിൽ സൂക്ഷിക്കണം; ചില സൂചനകളാണ്

നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് നമ്മുടെ മൊബൈൽ ഫോൺ. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെ അത് പലപ്പോഴും വൈറസിനെ വളരെയധികം പരത്തുകയാണ് ചെയ്യുന്നത് എന്നുള്ളത് പലരും അറിയുന്നില്ല. മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നതിലൂടെ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. വിവിധ അണുക്കളുടെ സാന്നിധ്യം പലപ്പോഴും ഫോണിന്‍റെ സ്ക്രീനിൽ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഈ വൈറസ് ബാധയിൽ മൊബൈൽ ഫോൺ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്ങനെ ക്ലീന്‍ ചെയ്യണൺ എങ്ങനെ ശ്രദ്ധിക്കണം എന്നുള്ളതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ...

മൊബൈൽ ഫോണിലെ വൈറസ് സാന്നിധ്യം

മൊബൈൽ ഫോണിലെ വൈറസ് സാന്നിധ്യം

നിങ്ങള്‍ക്ക് ഓരോ ദിവസവും പുതിയ പുതിയ മുന്നറിയിപ്പുകൾ ലഭിക്കുന്നില്ലേ കൊറോണ വൈറസിനെക്കുറിച്ചും വൈറസ് ബാധയെക്കുറിച്ചും. കൊറോണ വൈറസിൽ ഉൾപ്പെടുന്ന വൈറസുകൾക്കും മറ്റ് അണുക്കൾക്കും ഗ്ലാസ്, മെറ്റൽ, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ ഒൻപത് ദിവസം വരെ അതിജീവിക്കാവുന്നതാണ്. നമ്മുടെ ടോയ്‌ലറ്റ് സീറ്റുകളേക്കാൾ കൂടുതൽ ബാക്ടീരിയകൾ നമ്മുടെ ഫോണുകളിൽ വസിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ഇത് പലപ്പോഴും പലരും തിരിച്ചറിയുന്നില്ല. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. നിങ്ങൾ എത്രമാത്രം കൈകഴുകിയാലും ശുചിത്വം പാലിച്ചാലും നിങ്ങളുടെ ഫോൺ വൃത്തിയില്ലാത്തതാണെങ്കിൽ അത് വളരെയധികം അപകടം നിങ്ങളിൽ ഉണ്ടാക്കുന്നതാണ്.

മൊബൈൽ ഫോണ്‍ ക്ലീൻ ചെയ്യാൻ

മൊബൈൽ ഫോണ്‍ ക്ലീൻ ചെയ്യാൻ

മൊബൈൽ ഫോൺ ക്ലീൻ ചെയ്യുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കൈകൾ നിങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് പോലെ തന്നെ മൊബൈൽ ഫോണും ക്ലീൻ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി നാല് മണിക്കൂർ കൂടുമ്പോൾ രണ്ട് തവണയെങ്കിലും ഫോൺ ക്ലീൻ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആല്‍ക്കഹോൾ ഉപയോഗിച്ച് കോട്ടണ്‍ തുണി എടുത്ത് ഇത് കൊണ്ട് ഫോണിന്‍റെ മുൻപിലും പുറകിലും തുടക്കുന്നത് വൈറസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇന്ന് നമ്മുടെ വിപണയിൽ ലഭ്യമായിട്ടുള്ള എല്ലാ ഫോണുകളും ദ്രവരൂപത്തിൽ ഉള്ളവയെ പ്രതിരോധിക്കാൻ പാകത്തിൽ കഴിവുള്ളവയാണ്.

സ്ക്രീന്‍ കവറുകൾ ഉപയോഗിക്കാം

സ്ക്രീന്‍ കവറുകൾ ഉപയോഗിക്കാം

എന്നാൽ ചില ഫോണുകളിലെങ്കിലും വെള്ളം പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നത് പല വിധത്തില്‍ ഫോണിന് കേടുപാട് സംഭവിക്കാൻ സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഫോണിന് സ്ക്രീൻ കവറുകൾ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ വെള്ളം ഉപയോഗിച്ചെങ്കിലും തുടക്കുന്നതിന് ശ്രദ്ധിക്കുക. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും ഫോണിൽ കേടുപാടുകൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ തുടക്കുമ്പോൾ ചിലഫോണിലെങ്കിലും ഫിംഗർ പ്രിന്‍റിന് കേടുപാട് സംഭവിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനാണ് സ്ക്രീൻ കവർ ഉപയോഗിക്കേണ്ടത്.

ദൂര യാത്ര പോവുന്നവർ

ദൂര യാത്ര പോവുന്നവർ

ദൂരയാത്ര പോവുന്നവരും വിമാനത്തിൽ കയറുന്നവരും ആണ് ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് ഫോൺ പരമാവധി പോക്കറ്റിൽ തന്നെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. മുഖത്തേക്ക് അധികം ഫോൺ കൊണ്ട് വരുന്നത് ഒഴിവാക്കാവുന്നതാണ്. അതിന് വേണ്ടി ബ്ലൂടൂത്ത് , ഇയർഫോൺ എന്നിവ ഉപയോഗിക്കുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നുള്ള ഒരു വാദവും ഉയരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് കൃത്യമായ അറിവില്ല എന്നുള്ളതാണ് സത്യം. എങ്കിലും പരമാവധി ഫോൺ പോക്കറ്റില്‍ തന്നെ സൂക്ഷിക്കാൻ ശ്രമിക്കുക. ഇത് കൂടാതെ ഫോൺ നാല് മണിക്കൂറിൽ രണ്ട് തവണയെങ്കിലും ഫോൺ ക്ലീൻ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഫോണിന്‍റെ പുറമേയുള്ള ഭാഗങ്ങളും ഇയർഫോൺ, ഹെഡ്ഫോൺ എന്നിവയുടെ ഭാഗങ്ങളും അണുനാശിനിയില്‍ മുക്കിയ കോട്ടൺ ഉപയോഗിച്ച് ക്ലീന്‍ ചെയ്യാൻ ശ്രദ്ധിക്കണം.

അണുബാധ പെട്ടെന്ന്

അണുബാധ പെട്ടെന്ന്

ഫോൺ ഉപയോഗിക്കുന്നതിലൂടെയും യാത്ര ചെയ്യുന്നതിലൂടെയും പലപ്പോഴും ഫോണിൽ വൈറസ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഹസ്തദാനം ചെയ്യുന്നതിലൂടെയും മറ്റും ഫോണിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ അത് പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഫോൺ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചെയ്യാൻ പാടില്ലാത്തത്

ചെയ്യാൻ പാടില്ലാത്തത്

എന്തൊക്കെയാണ് ഫോണ്‍ ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ഒരിക്കലും ഫോൺ ക്ലീൻ ചെയ്യുമ്പോൾ വളരെയധികം ആൽക്കഹോൾ ഉപയോഗിക്കരുത്. ഒരു മികമായ അളവിൽ മാത്രമേ എടുക്കാൻ പാടകയുള്ളൂ. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്കും ഫോണിന് ഡാമേജ് വരുത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഫോണിന്‍റെ കവറും നല്ലതുപോലെ ക്ലീൻ ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാൽ മാത്രമേ ഫോണ്‍ പൂർണമായും വൈറസ് മുക്തമാവുകയുള്ളൂ.

English summary

Your Phone Screen can Host Coronavirus. How to clean your phone properly

Coronavirus can live on your phone for a week. Here are the ways to clean your mobile phone properly. Read on.
X
Desktop Bottom Promotion