For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേയ്ന്‍ ഉണ്ടോ, മുടിയിലെ ഈ പരീക്ഷണങ്ങള്‍ തലവേദന സ്ഥിരമാക്കും

|

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്ങനെ മുടിയുടെ ആരോഗ്യം സംരക്ഷിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരൊക്കെയാണ് മുടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ലാത്തത് എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ വായിക്കാം. മുടി കൊഴിയുന്നു എന്നത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടി ചില സൂചനകള്‍ നല്‍കുന്നതാണ്. ഇന്നത്തെ കാലത്താണെങ്കില്‍ മുടിയില്‍ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് പലരും. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കൂടി പ്രശ്‌നത്തിലാക്കുന്നതാണ്.

Hair Care Treatments

കാരണം നിരന്തരമായി ചെയ്യുന്ന മുടിയുടെ സ്റ്റൈലിംങും മറ്റും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതോടൊപ്പം തന്നെ നമുക്ക് തലവേദന പോലുള്ള ചില സംഭാവനകളും നല്‍കുന്നു. പലപ്പോഴും മുടിയില്‍ ഉപയോഗിക്കുന്ന ഡ്രൈയര്‍ പോലും മൈഗ്രേയ്ന്‍ ഉള്ളവര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. മൈഗ്രേയ്ന്‍ ഉള്ളവര്‍ക്ക് ഇത് പോലും പലപ്പോഴും പേടി സ്വപ്‌നമാണ്. മൈഗ്രേയ്‌നും മുടി സംരക്ഷണവും എല്ലാം നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 എന്താണ് മൈഗ്രേയ്ന്‍?

എന്താണ് മൈഗ്രേയ്ന്‍?

മൈഗ്രേയ്ന്‍ എന്നത് സാധാരണയായി തലയുടെ ഒരു വശത്തെ മാത്രം ബാധിക്കുന്ന ഒരു തരത്തിലുള്ള കഠിനമായ തലവേദനയാണ്. പതുക്കെ തുടങ്ങുന്ന മൈഗ്രേയ്ന്‍ പിന്നീട് ഗുരുതരമായ വേദനയിലേക്ക് പതുക്കെ പതുക്കേ എത്തുന്നു. ചില ശബ്ദങ്ങള്‍, വെളിച്ചം, മണം എന്നിവയെല്ലാം മൈഗ്രേയ്‌നിന് കാരണമാകാം. അതുകൊണ്ട് തന്നെ മൈഗ്രേയ്ന്‍ ഉള്ളവരെങ്കില്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോള്‍ മുടിയില്‍ കാണിക്കുന്ന പല സ്റ്റൈലിംഗ് ഓപ്ഷനുകളും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ഇത് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അതുകൊണ് മൈഗ്രേയിന്‍ ഉള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മുടിസംരക്ഷണവും മൈഗ്രേയ്‌നും

മുടിസംരക്ഷണവും മൈഗ്രേയ്‌നും

മുടിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും മൈഗ്രേയ്ന്‍ ഉള്ളവരില്‍ അവസ്ഥ വഷളാക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് കണ്ണില്‍ പ്രകോപനം, തലവേദന, തലകറക്കം, തൊണ്ട വേദന, ചുമ, ശ്വാസംമുട്ടല്‍, ഓക്കാനം, നെഞ്ച് വേദന, ഛര്‍ദ്ദി എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചിലരില്‍ കെരാട്ടിന്‍ ട്രീറ്റ്‌മെന്റ് ചെയ്യുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാറുണ്ട്. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മുടിസംരക്ഷണത്തിന് വേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ മൈഗ്രേയ്ന്‍ ഉള്ളവര്‍ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.

മൈഗ്രേയ്ന്‍ ഉള്ളവര്‍ ഒഴിവാക്കേണ്ടത്

മൈഗ്രേയ്ന്‍ ഉള്ളവര്‍ ഒഴിവാക്കേണ്ടത്

മൈഗ്രേയ്ന്‍ ഉള്ളവര്‍ ഒഴിവാക്കേണ്ടതായ ചില കേശസംരക്ഷണ പരിപാടികള്‍ ഉണ്ട്. അത്തരം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം പലരും ഇന്നത്തെ കാലത്തിനനുസരിച്ച് മുടിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ അതിന്റെ ഫലമായുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ ശ്രമിക്കണം. മൈഗ്രേയ്ന്‍ ഉള്ളവര്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ച് നോക്കാം. കെരാറ്റിന്‍, മുടി സ്‌ട്രെയ്റ്റ് ചെയ്യുന്നത്, മുടി ബോട്ടോക്‌സ്, മുടി നീട്ടല്‍, മുടി മാറ്റിവയ്ക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇനി നിങ്ങള്‍ക്ക് ഇതെല്ലാം ചെയ്‌തേ പറ്റൂ എന്നുണ്ടെങ്കില്‍ ഡോക്ടറോട് സംസാരിച്ചതിന് ശേഷം മാത്രം ചെയ്യണം.

മൈഗ്രേയ്ന്‍ ലക്ഷണങ്ങള്‍

മൈഗ്രേയ്ന്‍ ലക്ഷണങ്ങള്‍

മൈഗ്രേയ്ന്‍ ലക്ഷണങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം. തലയുടെ ഒരു വശത്തുണ്ടാവുന്ന ശക്തമായ വേദനയാണ് മൈഗ്രേയ്‌നിന്റെ ആദ്യത്തെ ലക്ഷണം. ഇത് ചിലരില്‍ തലയുടെ രണ്ട് വശത്തും ഉണ്ടായിരിക്കും. പതുക്കെ തുടങ്ങുന്ന വേദന പിന്നീട് കുത്തുന്ന തരത്തിലായി മാറുന്നു. ഇത് കൂടാതെ ഈ വേദനയോടൊപ്പം തന്നെ ഓക്കാനം, ഛര്‍ദ്ദി, വെളിച്ചത്തോടും ശബ്ദത്തോടും ഉള്ള സംവേദനക്ഷമത, എന്നിവയെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് കൂടാതെ ചിലരില്‍ അമിത വിയര്‍പ്പ്, ഏകാഗ്രതയില്ലായ്മ, വയറു വേദന, വയറിളക്കം, തലകറക്കം എന്നിവയും ഉണ്ടാവാം. എന്നാല്‍ എല്ലാവരിലും ഈ പ്രശ്‌നം ഉണ്ടാവുന്നില്ല. ചിലര്‍ക്ക് തലവേദന മാത്രമാണ് അനുഭവപ്പെടുന്നത്. ചിലരില്‍ ഇത് ദിവസങ്ങളോളം നിലനില്‍ക്കും, എന്നാല്‍ ചിലരിലാകട്ടെ 3-4 മണിക്കൂര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

വിവിധ മൈഗ്രേയ്ന്‍

വിവിധ മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ പല വിധത്തിലാണ് ഉള്ളത്. അതികഠിനമായിരിക്കും എന്നതാണ് സത്യം.. എന്നാല്‍ ചിലരില്‍ ഇത് മിതമായതോ അല്ലെങ്കില്‍ ചിലരില്‍ കഠിനമായതോ ആയ അവസ്ഥയായിരിക്കും. മൈഗ്രെയ്ന്‍ പല തരത്തിലുണ്ട്, അവയില്‍ ഇവ ഉള്‍പ്പെടുന്നു. ഓറ അഥവാ പ്രഭാവലയത്തോട് കൂടി ഉണ്ടാവുന്ന മൈഗ്രേയ്ന്‍ ആണ് ആദ്യത്തേത്. ഇതില്‍ പലപ്പോഴും മൈഗ്രേയ്ന്‍ ആരംഭിക്കുന്ന സ്ഥലത്ത് മിന്നുന്ന ലൈറ്റുകള്‍ പോല ആ വ്യക്തിക്ക് അനുഭവപ്പെടുന്നു. ഓറയില്ലാത്ത മൈഗ്രേയ്ന്‍ ആണ് മറ്റൊന്ന്. ഇവരില്‍ മുന്നറിയിപ്പ് നല്‍കുന്ന യാതൊരു വിധത്തിലുള്ള ലക്ഷണവും ഉണ്ടായിരിക്കില്ല. ഓറ മാത്രം ഉണ്ടാവുന്നത്. ഇതിനെ സൈലന്റ് മൈഗ്രേയ്ന്‍ എന്നാണ് പറയുന്നത്. ഇവിടെ ഒരു പ്രഭാവലയം മാത്രമാണ് ഉണ്ടാവുന്നത്. ഇവരില്‍ തലവേദന ഉണ്ടായിരിക്കുകയില്ല. ചിലരില്‍ ആഴ്ചകള്‍ വരെ ഇത് നിലനില്‍ക്കുന്നു.

തണുപ്പ് കാലത്തും ശ്വാസകോശം കരുത്തോടെ സംരക്ഷിക്കാന്‍ വിന്റര്‍ ഡയറ്റ്തണുപ്പ് കാലത്തും ശ്വാസകോശം കരുത്തോടെ സംരക്ഷിക്കാന്‍ വിന്റര്‍ ഡയറ്റ്

ശ്വാസകോശം സ്‌ട്രോങ് ആക്കും ക്ലീന്‍ ആക്കും അഞ്ച് യോഗാസനങ്ങള്‍ശ്വാസകോശം സ്‌ട്രോങ് ആക്കും ക്ലീന്‍ ആക്കും അഞ്ച് യോഗാസനങ്ങള്‍

English summary

You Should Avoid These Hair Care Treatments If You Have Migraine In Malayalam

Here in this article we are discussing about avoid these hair care treatments if you have migraine issue in malayalam. Take a look.
Story first published: Thursday, January 12, 2023, 12:33 [IST]
X
Desktop Bottom Promotion