For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പഠിപ്പിക്കും ഹൃദയത്തെ ചില കാര്യങ്ങള്‍

|

ഇന്ന് സെപ്റ്റംബര്‍ 29, ഹൃദയ ദിനമായി ആചരിക്കുന്ന ദിനം. എന്നാല്‍ ഈ കൊറോണക്കാലത്ത് ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കൊറോണയും ഹൃദയത്തിന്റെ ആരോഗ്യവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ളത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ട ഒരു സമയത്ത് തന്നെയാണ് നാം ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ? കണ്ടെത്താന്‍നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോ? കണ്ടെത്താന്‍

ആരോഗ്യമുള്ളയ ജീവിത ശൈലി നിലനിര്‍ത്തിയാല്‍ മാത്രമേ നമുക്ക് മുന്നോട്ട് ആരോഗ്യം കൊണ്ട് പോവാന്‍ സാധിക്കുകയുള്ളൂ. അതിന് വേണ്ടി കൃത്യമായ വ്യായാമം ചെയ്യുന്നതും കൃത്യമായി ആരോഗ്യം കഴിക്കേണ്ടതും എല്ലാം അത്യാവശ്യമാണ്. എന്നാല്‍ അല്‍പം ഈ കൊറോണ സമയത്ത് പലപ്പോഴും വ്യായാമം ചെയ്യുക എന്നുള്ളത് അല്‍പം വെല്ലുവിളി നിറഞ്ഞതാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഈ കൊറോണക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വര്‍ക്ക് ഫ്രം ഹോം

വര്‍ക്ക് ഫ്രം ഹോം

ഇന്ന് പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്‍ നല്‍കിയത് കൊണ്ട് തന്നെ പലരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറക്കുകയും കൃത്യമായ ആരോഗ്യ രീതിയും ഭക്ഷണ രീതിയും പിന്തുടരാന്‍ സാധിക്കാതിരിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം എടുക്കുമ്പോള്‍ പലപ്പോഴും കൃത്യസമയത്ത് ആഹാരം കഴിക്കാത്തതും ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ച് വരുത്തുന്നുണ്ട്. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം

ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ അവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൊവിഡ് കാലത്ത് ഹൃദയത്തിന്റെ അനാരോഗ്യത്തിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരേ ഇരിപ്പും ശാരീരിക പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നതും പലപ്പോഴും ഹൃദയത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. കാര്യമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

ആഹാരത്തിലെ നിയന്ത്രണങ്ങള്‍

ആഹാരത്തിലെ നിയന്ത്രണങ്ങള്‍

കൊവിഡ് കാലത്ത് ആഹാരത്തിലെ നിയന്ത്രണങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ നിറക്കുന്നുണ്ട്. കാരണം നിയന്ത്രണങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നതിനും, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, എന്നിവ വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ സമയങ്ങളില്‍ ഹൃദ്രോഗികളുടെ ശരീരഭാരം 10 കിലോ വരെയാണ് വര്‍ദ്ധിച്ചിട്ടുള്ളത്. കോവിഡ് കാലത്ത് സംഭവിച്ച് പ്രതിസന്ധികളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് ഇതും. അതുകൊണ്ട് കൊവിഡ് കാലത്ത് ഹൃദയാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

ദീര്‍ഘനേരമുള്ള ഇരിപ്പ്

ദീര്‍ഘനേരമുള്ള ഇരിപ്പ്

ദീര്‍ഘനേരമുള്ള ഇരിപ്പ് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ കാലത്ത്. കാരണം ഇത് പലപ്പോഴും വെബ് സീരീസ് കാണുന്നതിനും, സിനിമ കാണുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും കൂടുതല്‍ സമയം കണ്ടെത്തുന്നു. ഇത് പലപ്പോഴും അമിതവണ്ണത്തിലേക്കും വേണ്ടാത്ത ശീലങ്ങളിലേക്കും നിങ്ങളെ നയിക്കുന്നുണ്ട്. മദ്യപാനം പോലുള്ള ശീലങ്ങളും പുതിയ ആഹാര ശീലങ്ങളും പലപ്പോഴും കൂടുതല്‍ പ്രഷര്‍ നിങ്ങളുടെ ഹൃദയത്തിന് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. ഇവരില്‍ ദീര്‍ഘനേരമായി ഉള്ള ഇരിപ്പ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ശരീരഭാരവും ഇരിപ്പും

ശരീരഭാരവും ഇരിപ്പും

ശരീരഭാരം വര്‍ദ്ധിക്കുന്നതിന് ഇത്തരത്തിലുള്ള ഇരിപ്പ് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴു കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ദിനം പ്രതി അറി മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് കൊവിഡ് കാലത്തുള്ള പ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘനേരത്തെ ഇരിക്ക് ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ കാരണമാകുന്നു എന്ന് ഉറപ്പിച്ച് പറയാവുന്നതാണ്. ഇത് ലോകത്ത് മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്.

English summary

World Heart Day 2020 : Why Should You Worry About Your Heart More Than COVID-19

World Heart Day 2020: Here we are discussing about the why should you worry about your heart health than covid-19. Read on.
X
Desktop Bottom Promotion