For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ക്യാന്‍സര്‍ ദിനം: നിശബ്ദമായി വന്ന് ജീവനെടുക്കും കൊലയാളി: സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍

|

ഇന്ന് ലോക ക്യാന്‍സര്‍ ദിനം, ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും പ്രാധാന്യത്തോടെ കണക്കാക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. രോഗം എന്നത് ആര്‍ക്കും എപ്പോഴും വരാവുന്ന ഒന്നാണ്. നാം എത്രയൊക്കെ ശ്രദ്ധയോടെ മുന്നോട്ട് പോയാലും പല വിധത്തിലുള്ള രോഗാവസ്ഥകള്‍ നമ്മുടെ ജീവിതത്തില്‍ അനിവാര്യമായി വരുന്നു. രോഗങ്ങളേക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് എപ്പോഴും രോഗലക്ഷണങ്ങളെയാണ് എന്നതാണ് സത്യം. ശരീരത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ അതെത്ര ചെറുതാണെങ്കില്‍ പോലും ഒരിക്കലും അവഗണിച്ച് വിടാതെ വേണ്ടത്ര ശ്രദ്ധയോടെ പ്രതിരോധ നടപടികള്‍ ആരംഭിക്കേണ്ടതാണ്.

World cancer day 2023

പ്രത്യേകിച്ച് സ്ത്രീകളാണ് പലപ്പോഴും അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ഇവരെ പുരുഷന്‍മാരെ അപേക്ഷിച്ച് രോഗങ്ങള്‍ പിടികൂടുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ ഇന്ന് അല്‍പം കൂടി സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ ശ്രദ്ധാലുക്കളാവുന്നു. ഇന്ന് ലോക ക്യാന്‍സര്‍ ദിനമാണ് എന്ന് പറഞ്ഞുവല്ലോ. ഈ ദിനത്തില്‍ സ്ത്രീകളെ മാത്രം ബാധിക്കുന്ന ചില ഗുരുതരമായ ക്യാന്‍സറുകള്‍ ഉണ്ട്.

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് സ്തനാര്‍ബുദം. ഡോ. ആര്യകൃഷ്ണന്റെ (എന്‍ എച്ച് എസ് യു.കെ) അഭിപ്രായത്തില്‍ മാസത്തില്‍ ഒരു തവണയെങ്കിലും സ്ത്രീകള്‍ സ്വയം അവരുടെ സ്തനപരിശോധന നടത്തിയിരിക്കണം. മാസത്തില്‍ ഒരു തവണ സ്വയം പരിശോധന നടത്തുന്നതും രോഗാവസ്ഥ കണ്ടെത്തുന്നതിന് സഹായിക്കുന്നു. എപ്രകാരം നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ സ്വയം സ്തനപരിശോധന നടത്താം എന്ന് നോക്കാം. ഒരു കണ്ണാടിയുടെ മുന്‍പില്‍ നിന്ന് കൈകള്‍ രണ്ടും ഒരുപോലെ വെച്ച് വേണം പരിശോധിക്കേണ്ടത്. കൈകള്‍ രണ്ടും ഉയര്‍ത്തി നിപ്പിളുകള്‍ രണ്ടും ഒരുപോലെയാണോ ഒരേ ലെവലില്‍ ആണോ എന്ന് പരിശോധിക്കണം. ശേഷം സ്തനങ്ങളില്‍ എവിടെയെങ്കിലും മുഴകള്‍ കാണുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം. ഇടത് സ്തനം വലത് കൈകൊണ്ടും വലത് സ്തനം ഇടത് കൈ കൊണ്ടും വേണം പരിശോധിക്കേണ്ടത്. ഇത് കൂടാതെ സ്വയം സ്തന പരിശോധന നടത്തുമ്പോള്‍ വിരലുകളുടെ അഗ്രഭാഗം കൊണ്ട് പരിശോധിച്ച് നോക്കാന്‍ പാടില്ല. സ്തനങ്ങളില്‍ വിരലുകള്‍ അമര്‍ത്തി വൃത്താകൃതിയില്‍ വേണം പരിശോധന നടത്തേണ്ടത്. സ്തനഘടനയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വിരല്‍ ഉപയോഗിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കണ്ണാടിക്ക് അഭിമുഖമായി നിന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി നെഞ്ചിലെ മസിലുകള്‍ ശക്തിയില്‍ പിടിച്ച് മുന്നോട്ട് വളയുന്ന സമയവും നിങ്ങളുടെ സ്തനങ്ങളുടെ ഘടനയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഏതൊക്കെ ക്യാന്‍സറുകള്‍?

ഏതൊക്കെ ക്യാന്‍സറുകള്‍?

സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സ്തനാര്‍ബുദം തന്നെയാണ് ഈ ലിസ്റ്റില്‍ ആദ്യം വരുന്നത്. പിന്നീട് മലാശയ അര്‍ബുദവും, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍, എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍, ചര്‍മ്മാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയും ഒട്ടും പുറകിലല്ല. മുന്‍പ് പറഞ്ഞതുപോലെ രോഗം അതിന്റെ തുടക്കത്തില്‍ ശരീരത്തിന് ചില സിഗ്നലുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതിനെ വേണ്ട വിധം ഗൗരവത്തില്‍ എടുക്കാത്തവര്‍ക്ക് അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. എല്ലാ സാധ്യമായ ക്യാന്‍സര്‍ ലക്ഷണങ്ങളും നാം മനസ്സില്‍ വെക്കേണ്ടതാണ്. സ്ത്രീകളേയും പുരുഷന്‍മാരേയും ക്യാന്‍സര്‍ ബാധിക്കുമെങ്കിലും രണ്ട് പേരിലും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഇത് പലപ്പോഴും കൃത്യമായി മനസ്സിലാക്കി ഡോക്ടറോട് പറയുന്നതിന് ശ്രദ്ധിക്കണം. [1]

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ഒരു സ്ത്രീ അവളുടെ ശരീരത്തിലെ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ സ്വയം ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് നാം എല്ലാവരും ബോധവാന്‍മാരായിരിക്കണം. സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സ്തനങ്ങളില്‍ വീക്കവും മുഴ പോലെ കാണപ്പെടുകയോ അനുഭവപ്പെടുകയോ ചെയ്യുക. ഇത് കൂടാതെ നിങ്ങളുടെ കക്ഷത്തിനോട് ചേര്‍ന്ന ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള തടിപ്പ് കാണപ്പെടുക. നിപ്പിള്‍ ഡിസ്ചാര്‍ജ് ഉണ്ടാവുകയും അത് രക്തമയത്തോടെയോ അല്ലാതേയോ കാണപ്പെടുക. കൂടാതെ സ്തനങ്ങള്‍ വിണ്ട് കീറുക, സ്തനങ്ങളില്‍ അതികഠിനമായ വേദനയും ചൊറിച്ചിലും ചുവന്ന നിറവും കാണപ്പെടുക. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു കാരണവശാലും ആശങ്കയോടെ ഇരിക്കരുത്. ഉടന്‍ തന്നെ നല്ലൊരു ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല.

വയറിലെ പ്രശ്‌നങ്ങള്‍

വയറിലെ പ്രശ്‌നങ്ങള്‍

ഒരിക്കലും ഭക്ഷണത്തിന്റെ പ്രശ്‌നമാണ് എന്ന് പറഞ്ഞ് നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം സ്ത്രീകളില്‍ പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതാണ് മലാശയ അര്‍ബുദം, പലരും പുറത്ത് പറയുന്നതിനുള്ള മടി കാരണം പല വിധത്തില്‍ അതിനെ അവഗണിക്കുന്നു. എന്നാല്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. പലരിലും പൈല്‍സ്, ഐബിഎസ്, ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസ് പോലുള്ളവയായാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ചിലര്‍ ഇതിനെ പിഎംഎസ് ലക്ഷണമായി വരെ കണക്കാക്കുന്നു. എന്നാല്‍ വയറിന്റെ അസ്വസ്ഥതയോടൊപ്പം ഡയറിയ, മലബന്ധം, രക്തം കലര്‍ന്ന മലം, അതികഠിനമായ വയറു വേദന, ക്ഷീണവും ശക്തിക്കുറവും, ശരീരഭാരം അമിതമായി കുറയുന്നത് എല്ലാം അപകടമായി മാറുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കാന്‍ ഒരിക്കലും മടി കാണിക്കേണ്ടതില്ല എന്നതാണ്.

എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതിഎന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി

പെല്‍വിക്, പുറം വേദന നിസ്സാരമല്ല

പെല്‍വിക്, പുറം വേദന നിസ്സാരമല്ല

പലരും ആര്‍ത്തവത്തോട് അടുക്കുമ്പോള്‍ പെല്‍വിക് ഭാഗത്തെ വേദനയും പുറം വേദനയും നടുവേദനയും അനുഭവിക്കുന്നു. എന്നാല്‍ ഇത് വിട്ടുമാറാതെ നില്‍ക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ഡോക്ടറെ കാണിക്കേണ്ട അവസ്ഥയാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇത് മലാശയ അര്‍ബുദമോ, എന്‍ഡോമെട്രിയല്‍ അര്‍ബുദമോ അണ്ഡാശയത്തിലെ അര്‍ബുദമോ ആവുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്. ആര്‍ത്തവ സമയത്തെ അസ്വസ്ഥത എന്ന് പറഞ്ഞ് നിസ്സാരമാക്കുമ്പോള്‍ ചിലരില്‍ ആര്‍ത്തവം കഴിഞ്ഞാലും ഇതേ അവസ്ഥ തുടരുന്നു. നിങ്ങളുടെ നട്ടെല്ലില്‍ ട്യൂമര്‍ വളരുന്നുണ്ടെങ്കില്‍ നിങ്ങളില്‍ തീര്‍ച്ചയായും നടുവേദന വിട്ടുമാറാതെ നില്‍ക്കുന്നു. ഇത് പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ശരീരഭാരം അനിയന്ത്രിതമായി കുറയുന്നത് പലപ്പോഴും പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ കൂടെ ലക്ഷണമായിരിക്കും. അതുകൊണ്ട് ശ്രദ്ധ അത്യാവശ്യമാണ്.

ഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്‌നങ്ങള്‍: ഇവ നിസ്സാരമല്ലഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്‌നങ്ങള്‍: ഇവ നിസ്സാരമല്ല

മൂത്രത്തിലെ മാറ്റങ്ങള്‍

മൂത്രത്തിലെ മാറ്റങ്ങള്‍

പലരും ശ്രദ്ധിക്കുന്ന ഒന്നാണ് മൂത്രത്തിലുണ്ടാവുന്ന മാറ്റങ്ങള്‍. ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ അതികഠിനമായ അവസ്ഥകള്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്നതായിരിക്കും. മൂത്രാശയത്തിലെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നുണ്ട്. പലപ്പോഴും മൂത്രാശയത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. കൂടാതെ മൂത്രമൊഴിക്കുമ്പോള്‍ നിങ്ങളില്‍ അതികഠിനമായ വേദനയും അനുഭവപ്പെടുന്നു. ഇടക്കിടെ മൂത്രമൊഴിക്കണം എന്നതോന്നല്‍ പെട്ടെന്നുള്ള മൂത്രശങ്ക, മൂത്രാശയം പൂര്‍ണമായും കാലിയാവാത്തതും എല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇതോടൊപ്പമെല്ലാം ശരീരത്തിന് പെട്ടെന്ന് യാതൊരു വിധത്തിലുള്ള ഡയറ്റും എടുക്കാതെ ഭാരം കുറയുന്ന അവസ്ഥയുണ്ടാവുന്നു. ഇതെല്ലാം ഡോക്ടറെ കാണിക്കേണ്ട ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ഡിസ്ചാര്‍ജ്

ഡിസ്ചാര്‍ജ്

സ്ത്രീകളില്‍ ആര്‍ത്തവമല്ലാതെ തന്ന് ബ്ലീഡിംങും ഡിസ്ചാര്‍ജും അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അല്ലാത്തത പക്ഷം അത് കൂടുതല്‍ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നു. പലപ്പോഴും സെര്‍വ്വിക്കല്‍, വജൈനല്‍, എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനിയാണ് ഇത്തരം ബ്ലീഡിഗ് അല്ലെങ്കില്‍ ഡിസ്ചാര്‍ജ് എന്നിവ. നിങ്ങള്‍ ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുകയാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ വളരെ ഗൗരവത്തോടെ എടുക്കണം. അമിത ക്ഷീണവും ശ്രദ്ധിക്കണം. എത്രയൊക്കെ ശ്രദ്ധയോടെ ഇരുന്നിട്ടും ക്ഷീണം വിട്ടുമാറുന്നില്ലെങ്കില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം വിട്ടുമാറാത്ത ക്ഷീണവും ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ എല്ലാ വിട്ടുമാറാതെ നില്‍ക്കുന്ന ക്ഷീണവും ക്യാന്‍സര്‍ ലക്ഷണമല്ല. എങ്കിലും നിങ്ങള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയും നിസ്സാരമല്ല. ഇത് നിങ്ങളുടെ ദഹനത്തിന്റെ പ്രശ്‌നമാണെന്ന് കണ്ട് നിസ്സാരമാക്കുമ്പോള്‍ ദിവസങ്ങളോളം ഈ അവസ്ഥ തുടരുന്നത് അല്‍പം ഗുരുതരമായ ഒന്നാണ്. നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും പലപ്പോഴും വിശപ്പില്ലാത്തതുപോലെ അനുഭവപ്പെടുന്നു. ഇത് കൂടാതെ രാത്രിയിലെ വിയര്‍പ്പ്, പനി എന്നിവയും രക്താര്‍ബുദ ലക്ഷണങ്ങളില്‍ പെടുന്നതാണ്. എന്നാല്‍ മുന്‍പ് പറഞ്ഞതുപോലെ ഇതിനര്‍ത്ഥം ക്യാന്‍സര്‍ ഉണ്ടെന്നല്ല, പക്ഷേ എന്തുകൊണ്ടും ഇന്നത്തെ സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നത് നല്ലതാണ്. വിട്ടുമാറാതെയുള്ള ചുമയും ശ്രദ്ധിക്കണം. സ്ത്രീകളില്‍ പ്രത്യേകിച്ച് പുകവലി ശീലമുള്ളവര്‍ ശ്വാസകോശാര്‍ബുദത്തെ ശ്രദ്ധിക്കണം. ഇതല്ലാതെ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാന്‍സറിനെയും ശ്രദ്ധിക്കണം. ചുമക്കുമ്പോള്‍ രക്തം പുറത്തേക്ക് വരുന്നതും നെഞ്ച് വേദനയും എല്ലാം ഗുരുതരമായി കണക്കാക്കുന്നത് തന്നെയാണ്. ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങളും നിസ്സാരമാക്കരുത്. ചര്‍മ്മാര്‍ബുദ സാധ്യതയും സ്ത്രീകള്‍ക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഡോക്ടറുടെ കൃത്യമായി നിര്‍ദ്ദേശം നിങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇടക്കിടെ ഒരു ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്.

കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാംകാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം

English summary

World cancer day 2023: Common Cancers That Are Affecting Women, Details In Malayalam

Here in this article we are sharing some common cancers that are affecting women on World Cancer Day 2023 in malayalam. Take a look.
X
Desktop Bottom Promotion