For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Asthma Day 2021 : കോവിഡ്: ആസ്ത്മ രോഗികള്‍ക്ക് പ്രതിരോധ നടപടികള്‍

|

ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാധാരണ അസുഖങ്ങളിലൊന്നാണ് ആസ്ത്മ. 2016 ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് പഠനമനുസരിച്ച് 339 ദശലക്ഷത്തിലധികം ആളുകള്‍ ഈ വിട്ടുമാറാത്ത രോഗത്താല്‍ കഷ്ടപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ശ്വാസനാളത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനമാണ് ആസ്ത്മയായി രൂപപ്പെടുന്നത്.

Most read: വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്

മെയ് 5 നാണ് ലോക ആസ്ത്മ ദിനം. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലാണ് ഈ വര്‍ഷം ആസ്ത്മാ ദിനം ആചരിക്കുന്നത്. കൊറോണവൈറസ് കൂടുതലായി ആക്രമിക്കുന്നത് നമ്മുടെ ശ്വാസകോശത്തൊണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ ലേഖനത്തില്‍ കൊറോണ വൈറസ്, ആസ്ത്മ രോഗികള്‍ക്ക് ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ചും അവര്‍ പാലിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും വായിച്ചറിയാം.

ആസ്ത്മ

ആസ്ത്മ

ആസ്ത്മ പ്രശ്‌നമുള്ളവരില്‍, രോഗിയുടെ ശ്വാസനാളത്തിന്റെ പാളിയില്‍ വീക്കം സംഭവിക്കുന്നു. ഇത് പൊടി, മറ്റ് മലിനീകരണങ്ങള്‍, കാലാവസ്ഥ എന്നിവയോട് വളരെ സെന്‍സിറ്റിവിറ്റി പ്രകടമാക്കുന്നു. അത്തരമൊരു സമയത്ത് ശ്വാസകോശത്തിലേക്കും പുറത്തേക്കും വായുപ്രവാഹം കുറയുന്നു. പ്രതിരോധ നടപടികളിലൂടെ മരുന്നുകള്‍ ഉപയോഗിച്ചും ഇന്‍ഹേലറുകള്‍ ഉപയോഗിച്ചും ആസ്ത്മ കൈകാര്യം ചെയ്യാന്‍ കഴിയും. എന്നാല്‍ ഒരു വിട്ടുമാറാത്ത അസുഖം കൂടിയാണിത്.

കോവിഡും ആസ്ത്മയും

കോവിഡും ആസ്ത്മയും

ഇപ്പോള്‍ കൊറോണവൈറസിന്റെ രൂപത്തില്‍ ആസ്ത്മ രോഗികള്‍ക്ക് ഒരു പുതിയ ഭീഷണി ഉയര്‍ന്നുവന്നിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും അണുബാധയുടെ അപകടസാധ്യതയും തീവ്രതയും കൂടുതലാണ്. ആസ്ത്മയും കൊറോണ വൈറസ് അണുബാധയും തമ്മില്‍ ഇതുവരെ വൈദ്യശാസ്ത്രപരമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെങ്കിലും, ഇവ രണ്ടും മനുഷ്യരുടെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും അപകട സാധ്യത ഉയര്‍ന്നതാണ്.

Most read:കോവിഡില്‍ നിന്ന് പരിരക്ഷ; കരുത്തുറ്റ ശ്വാസകോശത്തിന് വേണ്ടത് ഇത്

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

സാധാരണ സാഹചര്യങ്ങളില്‍, ഇന്‍ഹേലറുകളിലൂടെ സ്റ്റിറോയിഡ് സ്‌പ്രേ പോലുള്ള രോഗപ്രതിരോധ മരുന്നുകളിലൂടെയാണ് ആസ്ത്മ കൈകാര്യം ചെയ്യുന്നത്. ഡോക്ടറുടെ ഉപദേശപ്രകാരം ഡോസേജ് ക്രമീകരിക്കാമെങ്കിലും നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല സ്വയം സുരക്ഷിതരായി തുടരുന്നതിന് ഇനിപ്പറയുന്ന നടപടികള്‍ കൈക്കൊള്ളുകയും വേണം.

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

* പൊതുഗതാഗതം, തിരക്കേറിയ പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാ മുന്‍കരുതലുകളും ആസ്ത്മ രോഗികള്‍ പാലിക്കണം.

* മറ്റ് ആളുകളില്‍ നിന്ന് രണ്ട് മീറ്ററോ അതില്‍ കൂടുതലോ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്.

* നിലവിലെ സാഹചര്യത്തില്‍ പരമാവധി വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് ഒഴിവാക്കണം.

* ലോക്ക്ഡൗണോ കര്‍ഫ്യൂവോ ഇല്ലാതിരിക്കുമ്പോള്‍ പോലും, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പരിഗണിക്കുക.

Most read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണം

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

* നിങ്ങളുടെ രോഗാവസ്ഥയുടെ തീവ്രതയെക്കുറിച്ച് നന്നായി അറിയുക എന്നതാണ് ഏറ്റവും പ്രധാനം, കാരണം നിങ്ങള്‍ എത്രത്തോളം മുന്‍കരുതലുകള്‍ എടുക്കണമെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും.

* കൈ ശുചിത്വം തുടങ്ങിയ തുടര്‍ നടപടികളും പാലിക്കേണ്ടതുണ്ട്.

* വിദഗ്‌ധോപദേശമില്ലാതെ ഏതെങ്കിലും മരുന്നുകള്‍ നിര്‍ത്തുകയോ മാറ്റുകയോ ചെയ്യരുത്.

* നിങ്ങളുടെ മരുന്നും ഇന്‍ഹേലറും ആവശ്യത്തിന് കരുതുക.

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

* വളരെ അടിയന്തിരമല്ലെങ്കില്‍ പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് (PFT) അല്ലെങ്കില്‍ PEAK ഫ്‌ളോ പരിശോധന എന്നിവ ഒഴിവാക്കുക.

* നിലവിലെ സാഹചര്യത്തില്‍ നെബുലൈസേഷന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കുക, കാരണം ഇത് എയറോസോള്‍ ഉല്‍പാദിപ്പിക്കുകയും അണുബാധ പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

* നിങ്ങളുടെ ഉപകരണങ്ങള്‍ (സ്പെയ്സര്‍, നെബുലൈസര്‍) വൃത്തിയാക്കുക.

* പച്ചക്കറികള്‍, പഴങ്ങള്‍ (പ്രത്യേകിച്ചും വി-സി അടങ്ങിയിരിക്കുന്നവ) കഴിക്കുക, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍-ഡി യുടെ ദൈനംദിന ആവശ്യകത ഉറപ്പാക്കുക.

Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

ആസ്ത്മ രോഗികള്‍ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍

* നന്നായി വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക.

* ഇരട്ട ലെയര്‍ തുണി മാസ്‌ക് ധരിക്കുക

* സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകുക

* സംശയിക്കുന്ന ഏതെങ്കിലും കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

* നേരിയ ലക്ഷണങ്ങളുണ്ടെങ്കില്‍പ്പോലും, കുറഞ്ഞത് 14 ദിവസമെങ്കിലും ക്വാറന്റെനിലാവേണ്ടതുണ്ട്.

English summary

World Asthma Day 2021 : Tips To Manage Asthma Amidst COVID-19 Pandemic

The risk and severity of the infection seems to be higher in patients suffering from chronic diseases and weakened immunity. Here are some tips for asthma patients amid covid 19 pandemic.
X
Desktop Bottom Promotion