For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ക്ക് ഫ്രം ഹോം വിരസത നീക്കാന്‍ സ്‌ട്രെച്ചിംഗ്

|

ഇന്നത്തെ സാഹചര്യത്തില്‍, കോവിഡ് 19ല്‍ നിന്ന് സ്വയം പരിരക്ഷിക്കാനും നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാനുമുള്ള ഒരേയൊരു മാര്‍ഗ്ഗം വീട്ടിലിരുന്നുള്ള ജോലിയാണ്. നിങ്ങളുടെ മിക്കവാറും ദിവസങ്ങള്‍ നിങ്ങളുടെ ലാപ്‌ടോപ്പ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചിലവഴിക്കുകയും ഇടവേളകള്‍ വിട്ട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഓഫീസിലുള്ളതിനേക്കാള്‍ ജോലി ചെയ്യാനുള്ളൊരു അന്തരീക്ഷവും വീട്ടിലുണ്ടാവില്ല. വര്‍ക് ഫ്രം ഹോ അതിനാല്‍ പലപ്പോഴും കഠിനമായ ശരീരവേദനയിലേക്കും നടുവേദനയിലേക്കും നയിക്കുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ജോലിക്കിടയില്‍ പതിവായി ഇടവേളകള്‍ എടുക്കുക എന്നതാണ്.

Most read: പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍Most read: പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍

വര്‍ക്ക് ഫ്രം ഹോ വിരസതയില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ മോചിപ്പിക്കാന്‍ ചില ലഘു വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. നിങ്ങള്‍ക്കായി ഒരു ഷെഡ്യൂള്‍ സജ്ജമാക്കി നിങ്ങളുടെ ജോലിയില്‍ നിന്ന് 5 - 10 മിനിറ്റ് ഇടവേളകള്‍ എടുക്കുക. ഈ സമയങ്ങളില്‍ ചില സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ലഘുവായ സ്‌ട്രെച്ചിംഗ് വ്യായാമങ്ങളിലൂടെ ശരീരം ഒരുപരിധി വരെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സാധിക്കും. ഓരോ തവണ സ്‌ട്രെച്ചിംഗ് ചെയ്യുമ്പോഴും ശരീരത്തിലെ രക്തയോട്ടം ക്രമപ്പെട്ട് മസിലുകള്‍ക്ക് ആയാസം ലഭിക്കുകയും ചെയ്യുന്നു. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ലളിതമായ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ നോക്കാം.

ഫോര്‍വേഡ് ഹാംഗ്

ഫോര്‍വേഡ് ഹാംഗ്

നീണ്ട ജോലി സമയം കാരണം നടുവേദന അനുഭവിക്കുന്ന എല്ലാവര്‍ക്കും, സ്‌ട്രെച്ചിംഗ് വ്യായാമമായി ഫോര്‍വേഡ് ഹാംഗ് ചെയ്യാവുന്നതാണ്. മുട്ടുകുത്തി ചെറുതായി ശരീരം വളച്ച് നേരെ നില്‍ക്കുക മാത്രമാണ് ചെയ്യേണ്ടത്. മുന്നോട്ട് കുതിക്കുമ്പോള്‍, കൈകള്‍ നിങ്ങളുടെ പുറകില്‍ പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്. മുഖം കാല്‍മുട്ടിന് മുകളിലായിരിക്കണം.

സ്റ്റാന്‍ഡിംഗ് സൈഡ് സ്‌ട്രെച്ച്

സ്റ്റാന്‍ഡിംഗ് സൈഡ് സ്‌ട്രെച്ച്

നിങ്ങളുടെ കാലുകള്‍ അടുപ്പിച്ചു വച്ച് നിവര്‍ന്നു നില്‍ക്കുക. ആദ്യം വലതു കൈ ഇടുപ്പില്‍ താങ്ങി, ഇടതു കൈ മുകളിലേക്കുയര്‍ത്തി വശങ്ങളിലേക്ക് നീക്കുക. ശേഷം ഇടതു കൈ ഇടുപ്പില്‍ താങ്ങി വലതു കൈയും ഇതപോലെ ചെയ്യുക. ഈ വ്യായാമത്തില്‍ ഇടുപ്പില്‍ നിന്ന് മുകളിലേക്കുള്ള നിങ്ങളുടെ ശരീരഭാഗം സ്‌ട്രെച്ച് ചെയ്യപ്പെടുന്നു.

Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്

ബാക്ക് ട്വിസ്റ്റുകള്‍

ബാക്ക് ട്വിസ്റ്റുകള്‍

ബാക്ക് ട്വിസ്റ്റുകള്‍ നിങ്ങളുടെ പേശികളെ ശമിപ്പിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിനായി, നിങ്ങള്‍ കാലുകള്‍ ഒരു നിശ്ചിത അകലത്തില്‍ വശങ്ങളിലേക്ക് നീട്ടി വയ്ക്കുക. നടു കുനിച്ച് കൈകള്‍ താഴോട്ടാക്കി, വലതു കൈ ഇടതു കാലിലേക്ക് നീട്ടിയും ഇടതു കൈ വലതു കാലിലേക്ക് നിട്ടിയും നിങ്ങളുടെ ശരീരം ട്വിസ്റ്റ് ചെയ്യുക. നിങ്ങളുടെ പുറം ഭാഗത്തിനു ചേര്‍ന്ന മികച്ച വ്യായാമമാണിത്.

ക്യാറ്റ് പോസ്

ക്യാറ്റ് പോസ്

കട്ടിലില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു സ്‌ട്രെച്ച്. ക്യാറ്റ് പോസ്, നിങ്ങളുടെ ശരീരത്തിന്റെ മുകളിലെ എല്ലാ പേശികളെയും ലഘൂകരിക്കുകയും പുറം നേരെയാക്കുകയും ചെയ്യുന്നു. വര്‍ക്ക് ഫ്രം ഹോം വേളകളില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളുടെ തോളിനെ പ്രയാസപ്പെടുത്തിയേക്കാം. അത് ലഘൂകരിക്കാന്‍ ഈ പോസ് സഹായിക്കും. നിങ്ങളുടെ കാല് മുട്ടു കുത്തി പിന്നിലേക്ക് മടക്കിക്കൊണ്ട് ഇരിക്കുക എന്നതാണ് ചെയ്യേണ്ടത്. കാല്‍മുട്ട്, കാല്‍പാദം, കൈകള്‍ എന്നിവ തറയിലായിരിക്കും. നിതംബം, തല എന്നിവ നേരെ നിര്‍ത്തുക. പിന്നീട് കൈകള്‍ തറയില്‍ നിന്ന് എടുത്ത് മുന്നോട്ടേക്ക് മെല്ലെ നീട്ടുക. തുടര്‍ന്ന് കൈകള്‍ തറയിലേക്ക് തന്നെ തിരികെ എത്തിക്കുക.

Most read:മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂMost read:മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂ

ക്വാഡ് സ്‌ട്രെച്ച്

ക്വാഡ് സ്‌ട്രെച്ച്

കൂടുതല്‍ നേരം ഇരിക്കുന്നത് പലപ്പോഴും കാലിലെ മരവിപ്പിലേക്ക് നയിച്ചേക്കാം, ഇത് തടയാന്‍ കൃത്യമായ ഇടവേളകളില്‍ ക്വാഡ് സ്‌ട്രെച്ച് ചെയ്യുന്നത് സഹായിക്കുും. കാലിന്റെ വേദന തടയാന്‍ സഹായിക്കുന്നതിന് ക്വാഡ് സ്‌ട്രെച്ച് ഗുണം ചെയ്യും. ഈ സ്‌ട്രെച്ചിംഗിനായി നിങ്ങള്‍ കാലുകളില്‍ നേരെ നില്‍ക്കുക. ശേഷം ഇടത് കാല്‍ പതുക്കെ പിന്നിലേക്ക് വളയ്ക്കുക, ഇടതു കൈ കൊണ്ട് ഈ കാല്‍ വശങ്ങളില്‍ ചേര്‍ത്ത് പിടിച്ച് സ്‌ട്രെച്ച് ചെയ്യുക. കുറച്ച് നേരം ഇങ്ങനെ പിടിച്ച് നില്‍ക്കുക. വലതു കാലിലും ഇത് ആവര്‍ത്തിക്കുക.

കഴുത്തിന്

കഴുത്തിന്

ഏറെ നേരം കംപ്യൂട്ടറിനു മുന്നില്‍ നടുവും വളച്ച് കുനിഞ്ഞിരിക്കുന്നത് കഴുത്ത് വേദനക്ക് കാരണമാകുന്നു. ഈ വേദന തലയുടെ മറ്റു ഭാഗങ്ങളിലേക്കും പടരാം. ഇടയ്ക്കിടെ കഴുത്ത് ഉയര്‍ത്തി വശങ്ങളിലേക്കും മുകളിലേക്കും നോക്കുന്നത് നല്ലതാണ്. കഴുത്ത് ഇടയ്ക്കിടെ തിരിക്കുകയും ചെയ്യുക.

Most read:കൊവിഡ് 19: അമിതവണ്ണം ആപത്തെന്ന് ആരോഗ്യ വിദഗ്ധര്‍Most read:കൊവിഡ് 19: അമിതവണ്ണം ആപത്തെന്ന് ആരോഗ്യ വിദഗ്ധര്‍

ഷോള്‍ഡര്‍

ഷോള്‍ഡര്‍

കഴുത്തിനൊപ്പം തന്നെ നിങ്ങളുടെ തോളിനും വേണം വ്യായാമം. ഇടുപ്പില്‍ കൈകള്‍ താങ്ങി രണ്ട് ഷോള്‍ഡറും മുന്നോട്ടും പിന്നോട്ടും കറക്കുന്നത് തോളിലെ പേശികള്‍ക്ക് ആശ്വാസം നല്‍കും. അതുപോലെ ഇരിപ്പില്‍ തന്നെ ഇരുകൈകളും മുകളിലേക്കുയര്‍ത്തി കൈപത്തികള്‍ ചേര്‍ത്തുപിടിച്ച് വലത്തോട്ടും ഇടത്തോട്ടും സ്‌ട്രെച്ച് ചെയ്യുന്നതും ഷോള്‍ഡറിന് ആയാസം നല്‍കും.

English summary

Work from home: 5 stretches to do between your breaks

Work from home has become the last option for every working professional. Thus, here are some simple stretches that will help keep body pain at bay during work.
Story first published: Saturday, April 11, 2020, 11:20 [IST]
X
Desktop Bottom Promotion