For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായുവിലൂടെ പകരുമോ കൊറോണവൈറസ്; സത്യം ഇതാണ്

|

കൊറോണവൈറസ് എന്ന മഹാമാരി ജീവനെടുത്ത് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകളില്‍ പലതും പുറത്തേക്ക് വരുന്നുണ്ട്. ആശങ്കകള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ലോകം പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ യാതൊരു വിധത്തിലുള്ള അടിസ്ഥാനവും ഇല്ലാതെ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഇത്തരം തെറ്റിദ്ധാരണകളെ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.

കൊറോണ തുടക്കം വുഹാനില്‍; നാള്‍വഴികളും വ്യാപനവുംകൊറോണ തുടക്കം വുഹാനില്‍; നാള്‍വഴികളും വ്യാപനവും

അടിസ്ഥാനമില്ലാത്ത വ്യാജവാര്‍ത്തകളെക്കുറിച്ച് ഭയചകിതരാവാതെ വിശ്വാസ്യമായ ഉറവിടങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കാന്‍ ശ്രദ്ധിക്കണം. കൊറോണവൈറസ് ഇത്തരത്തില്‍ വായുവിലൂടെ പകരുമോ എന്നുള്ളതിന് ഉത്തരം നല്‍കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം വായുവിലൂടെ സാധ്യമാണ് എന്നൊരു വാര്‍ത്ത പലരും കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. വൈറസ് പകരുന്നത് എങ്ങനെ?

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്

ഇന്നത്തെ അവസ്ഥയില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് വൈറസ് പകരുന്നത്. വൈറസ് പ്രധാനമായും വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു എന്നാണ് ഇത് വരെയുള്ള പഠനങ്ങള്‍ സൂചിപ്പിച്ചത്. പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകള്‍ക്കിടയില്‍ (ഏകദേശം 6 അടിയില്‍). രോഗം ബാധിച്ച ഒരാള്‍ ചുമ അല്ലെങ്കില്‍ തുമ്മുമ്പോള്‍ ഉണ്ടാകുന്ന ശ്വസന തുള്ളികളിലൂടെയാണ് പ്രധാനമായം രോഗം പകരുന്നത്. ഈ തുള്ളികള്‍ അല്ലെങ്കില്‍ ഡ്രോപ്ലറ്റുകള്‍ സമീപത്തുള്ള അല്ലെങ്കില്‍ അടുത്ത് നില്‍ക്കുന്ന ആളുടെ ശരീരത്തിലും പ്രതലത്തിലും വീഴുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ശാരീരിക അകലം നിലനിര്‍ത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

രോഗത്തിന് മുന്‍പ് വൈറസ് പകരുമോ?

രോഗത്തിന് മുന്‍പ് വൈറസ് പകരുമോ?

രോഗം ബാധിച്ച വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം ബാധിക്കുന്നത് സാധാരണമാണ്. എന്നാല്‍

ആളുകള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് ചില വ്യാപനം സാധ്യമായേക്കാം. പുതിയതായി കണ്ടെത്തിയ നോവല്‍ കൊറോണ വൈറസില്‍ ഇത് സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്, എന്നാല്‍ വൈറസ് പടരുന്ന പ്രധാന മാര്‍ഗ്ഗമാണിതെന്ന് കരുതുന്നില്ല. കാരണം മറ്റ് മാര്‍ഗ്ഗങ്ങളിലൂടേയും ഇത് സംഭവിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ കൂടി ഓര്‍മ്മയില്‍ വെക്കുന്നത് നല്ലതാണ്.

പ്രതലങ്ങളിലൂടെ പകരുന്നു

പ്രതലങ്ങളിലൂടെ പകരുന്നു

വൈറസ് ഉള്ള ഒരു ഉപരിതലത്തിലോ വസ്തുവിലോ സ്പര്‍ശിച്ച് സ്വന്തം വായ, മൂക്ക്, അല്ലെങ്കില്‍ അവരുടെ കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ചുകൊണ്ട് ഒരു വ്യക്തിക്ക് COVID-19 ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ ഇത് വൈറസിന്റെ വ്യാപനമായി കാണാന്‍ സാധിക്കില്ല. എങ്കിലും ഇത് വഴിയും വൈറസ് പകരുന്നതിനുള്ള സാധ്യതയുണ്ട് എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴുകുന്നതിലൂടെ ഇത്തരം വ്യാപനത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ്.

പെട്ടെന്ന് പകരുന്നു

പെട്ടെന്ന് പകരുന്നു

വൈറസ് പെട്ടെന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നുണ്ട്. ചില വൈറസുകള്‍ അഞ്ചാംപനി പോലെ വളരെ പകര്‍ച്ചവ്യാധിയാണ് (എളുപ്പത്തില്‍ പടരുന്നു), മറ്റ് വൈറസുകള്‍ എളുപ്പത്തില്‍ പടരില്ല. എന്നാല്‍ വൈറസ് ബാധ നിര്‍ത്താതെ തുടര്‍ച്ചയായി പടരുന്നുണ്ടോ എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. COVID-19 ന് കാരണമാകുന്ന വൈറസ് ബാധിതരായ ചില ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില്‍ കമ്മ്യൂണിറ്റിയില്‍ (''കമ്മ്യൂണിറ്റി സ്‌പ്രെഡ്'') എളുപ്പത്തിലും സുസ്ഥിരമായും വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ വേണ്ടതായുണ്ട്.

വായുവിലൂടെ പകരുമോ?

വായുവിലൂടെ പകരുമോ?

കൊറോണ വൈറസുകള്‍ ഒരിക്കലും വായുവിലൂടെ പടര്‍ന്ന് പിടിച്ച് മറ്റുള്ളവരിലേക്ക് രോഗം പരത്തും എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കിയിട്ടില്ല. ഇത്തരത്തില്‍ പകരും എന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്നുള്ള കാര്യമാണ് വളരെയധികം ശ്രദ്ധേയം. കാരണം ചില രോഗികള്‍ക്ക് വേണ്ടി ചെയ്യുന്ന ചികിത്സക്കിടയിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇന്‍ട്യൂബേഷന്‍, നെബുലൈസേഷന്‍ എന്നിവ ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. ഇവര്‍ N95 മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

Will coronavirus survive airborne?

Here in this article we are discussing about the transmission of coronavirus through air. Read on.
X
Desktop Bottom Promotion