For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാതലിനൊപ്പം ചായ അരുത്, കാരണം

പ്രാതലിനൊപ്പം ചായ അരുത്, കാരണം

|

ചായ നമുക്കൊരു വീക്ക്‌നെസാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ഭക്ഷണത്തിനൊപ്പം ചായയില്ലാതെ ഒരു തൃപ്തി വരുന്നുവെന്നതാണ് പ്രധാനം. വെറും ചായയല്ല, ചായയ്‌ക്കൊപ്പം ഭക്ഷണം എന്നതാണ് പൊതുവേയുളള ശീലം.

പ്രാതലിനൊപ്പം ഒരു ഗ്ലാസ് ചായ, നാലുമണിപ്പലഹാരത്തിനൊപ്പം ചായ, ഇട നേരത്ത് എന്തെങ്കിലും കഴിച്ചാല്‍ ഒരു ഗ്ലാസ് ചായ എന്നിങ്ങനെ ശീലങ്ങളുള്ളവര്‍ ധാരാളമുണ്ട്. ഭക്ഷണം കഴിച്ച് ഒരു ഗ്ലാസ് ചായ കുടിയ്ക്കുന്നതിലൂടെ ഉന്മേഷവും തൃപ്തിയും തേടുന്നുവെന്നതാണ് പലര്‍ക്കുമുളള ഈ ശീലത്തിനു പുറകില്‍. പ്രാതലിനൊപ്പം പ്രധാനമായും ഒരു ഗ്ലാസ് ചായ പലരുടേയും ശീലമാണ്. ഇതല്ലെങ്കില്‍ ഭക്ഷണം കഴിച്ച പോലെയാകില്ല എന്ന ചിന്തയുള്ളവരുമുണ്ട്.

എന്നാല്‍ പ്രാതലിനൊപ്പം, പ്രാതലിനൊപ്പം മാത്രമല്ല, ഏതു ഭക്ഷണത്തിനൊപ്പവും ചായ കുടിയ്ക്കുന്നത് നല്ലതല്ല. ഇത് ആരോഗ്യത്തിന് ദോഷകരമായ ശീലമാണ് എന്നു വേണം, പറയുവാന്‍. ഇതിനു പുറകിലെ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണത്തില്‍ നിന്നാണ്

ഭക്ഷണത്തില്‍ നിന്നാണ്

നാം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് പ്രധാനമായും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിയ്ക്കുന്നത്. പ്രധാനമായും അയേണ്‍, പ്രോട്ടീന്‍ എന്ന ഘടകങ്ങളുടെ ആഗിരണം ശരീരത്തിലേയ്ക്കു ലഭിയ്ക്കുന്നത് ചായ തടയുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ശരീരത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും മസില്‍ ബ്ലോക്കുകള്‍ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. വളര്‍ച്ചയ്ക്കു പ്രധാനപ്പെട്ട ഒന്നാണിത്. ഇതിന്റെ ആഗിരണം ചായ തടയും. ഇതു പോലെയാണ് അയേണും. ശരീരത്തില്‍ രക്തം ഏറെ അത്യാവശ്യമായ ഒന്നാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ് അയേണ്‍. രക്തപ്രവാഹം ശരിയായി നടന്നാല്‍ മാത്രമേ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും രക്തവും ഒപ്പം ഓക്‌സിജനും എത്തുകയുള്ളൂ. ഇതിനെ തടസപ്പെടുത്തുകയാണ് ചായ ചെയ്യുന്നത്. അതായത് എത്ര പോഷകമുള്ള ഭക്ഷണമെങ്കിലും പ്രോട്ടീനും അയേണുമുള്ള ഭക്ഷണമെങ്കിലും ഒപ്പം ചായയെങ്കില്‍ ഈ രണ്ടു ഘടകങ്ങള്‍ ശരീരത്തിന് ലഭ്യമാകില്ല.

ചായ

ചായ

പ്രധാനമായും പ്രാതലിനൊപ്പം ചായ കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പ്രാതല്‍ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണം. പ്രാതല്‍ ഒഴിവാക്കുന്നത്, പ്രാതല്‍ പോഷക സമൃദ്ധമല്ലാത്തത് പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണമാകുകയും ചെയ്യും. പ്രാതല്‍ എത്ര പോഷക സമൃദ്ധമെങ്കിലും ഒപ്പം ചായയുണ്ടെങ്കില്‍ ഇതിലെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങള്‍ ശരീരത്തിനു ലഭ്യമാകുന്നില്ലെന്നു വേണം, പറയുവാന്‍. പ്രാതലിനൊപ്പം ചായ പ്രാതലിന്റെ ആരോഗ്യ ഗുണം കളയുന്ന ഒന്നാണ്.

ചായയിലെ പോളി ഫിനോളുകള്‍

ചായയിലെ പോളി ഫിനോളുകള്‍

ചായയിലെ പോളി ഫിനോളുകള്‍ അയേണിനൊപ്പം ചേര്‍ന്ന് മറ്റൊരു ഘടകമായി മാറും. ഇതു ശരീരം വലിച്ചെടുക്കില്ല. ഇതു വയറ്റില്‍ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പലപ്പോഴും ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുമ്പോള്‍ ഗ്യാസ് വരുന്നതിന് കാരണം ഇതാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. കുട്ടികളില്‍ പച്ചക്കറികളുടെ കുറവും മറ്റും ധാരാളമാണ്. ഇവര്‍ക്കു നോണ്‍ വെജ് ആണ് ഇഷ്ടം. ഇതില്‍ നിന്നാണ് ഹീം ശരീരം വലിച്ചെടുക്കുന്നത്. കുട്ടികളിലെ ശരീരം അയേണ്‍ വലിച്ചെടുക്കാതിരിയ്ക്കുന്നത് കുട്ടികളിലെ വിളര്‍ച്ചയ്ക്കുളള പ്രധാനപ്പെട്ട ഒരു കാരണമാണ്. കുട്ടികള്‍ക്ക്, പ്രത്യേകിച്ചും രണ്ടര വയസിനു താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു കാരണവശാലും തേയില വെള്ളം നല്‍കരുത്.

ടാനിക് ആസിഡ്

ടാനിക് ആസിഡ്

മറ്റൊരു കാരണം ചായയില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരം പ്രോട്ടീന്‍ വലിച്ചെടുക്കുന്നതു തടയും. ചിക്കന്‍ ബിരിയാണിയ്‌ക്കൊപ്പം ചായ കുടിയ്ക്കുന്നുവെന്നു കരുതൂ, ചിക്കന്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതു ചായ കുടിയ്ക്കുന്നതിലൂടെ ശരീരം വലിച്ചെടുക്കുന്നില്ല. ഇതു പോലെ നാലുമണിപ്പലഹാരങ്ങളില്‍ വെജിറ്റബിള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളുണ്ടെങ്കില്‍ ഇതിലെ വെജിറ്റബിള്‍ പ്രോട്ടീന്‍ ശരീരം വലിച്ചെടുക്കുന്നത് ചായ കുടിയ്ക്കുന്നതിലൂടെ തടയുന്നു.

ഭക്ഷണത്തിനൊപ്പം ഇതേ സമയം നാരങ്ങാ വെള്ളം

ഭക്ഷണത്തിനൊപ്പം ഇതേ സമയം നാരങ്ങാ വെള്ളം

ഭക്ഷണത്തിനൊപ്പം ഇതേ സമയം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. കാരണം നാരങ്ങാവെള്ളത്തിലെ വൈറ്റമിന്‍ സി അയേണ്‍ വലിച്ചെടുക്കുവാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഭക്ഷണത്തിനൊപ്പം ചായ കുടിയ്ക്കുന്നത് ഒഴിവാക്കി പകരം നാരങ്ങാവെള്ളമോ ഇതു പോലുള്ള നല്ലൊരു പാനീയമോ കുടിയ്ക്കുക. ചായ കുടിയ്ക്കുന്ന ശീലമുള്ളവര്‍ രണ്ടു ഭക്ഷണങ്ങള്‍ക്കിടിയിലുള്ള നേരത്ത് ചായ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഭക്ഷണത്തിനു തൊട്ടു മുന്‍പും ചായ

ഭക്ഷണത്തിനു തൊട്ടു മുന്‍പും ചായ

ഭക്ഷണത്തിനു തൊട്ടു മുന്‍പും ചായ നല്ലതല്ല. കാരണം ഇതു വിശപ്പു കുറയ്ക്കും. കുടിച്ച ചായ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഈ പ്രധാനപ്പെട്ട ആഗീരണവും തടയുന്നു. ഭക്ഷണ ശേഷം എറെ കഴിഞ്ഞോ, അതായത് ഭക്ഷണം ദഹിയ്ക്കാന്‍ തക്ക സമയം, ഭക്ഷണം കഴിയ്ക്കുന്നതിന് ഏറെ മുന്‍പോ ഇതു കുടിയ്ക്കാം.

English summary

Why You Should Avoid Tea With Breakfast and Food

Why You Should Avoid Tea With Breakfast and Food, Read more to know about,
Story first published: Tuesday, July 30, 2019, 12:10 [IST]
X
Desktop Bottom Promotion