For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അശ്വഗന്ധ സ്ത്രീക്ക് വേണം: ഫലങ്ങള്‍ അത്ഭുതപ്പെടുത്തും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ആരോഗ്യം സ്ത്രീകളിലും പുരുഷന്‍മാരിലും അല്‍പം വ്യത്യസ്തം തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളില്‍ പരിഹാരം കാണാന്‍ ഉള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് നമുക്ക് ഇനി അശ്വഗന്ധ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വഗന്ധ, അസുഗന്ധി, അമുക്കുര എന്നീ പേരുകളിലെല്ലാം അശ്വഗന്ധ അറിയപ്പെടുന്നുണ്ട്. ഇത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ഒരു ആരോഗ്യ വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാന്‍ ശ്രമിക്കാവൂ. കാരണം ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പരിചയമില്ലാത്തവര്‍ക്ക് പലപ്പോഴും ഇതിന്റെ ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം

Ashwagandha In Their Diet

ആയുര്‍വേദ മരുന്നുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു ഘടകമാണ് അശ്വഗന്ധ എന്ന് നമുക്കെല്ലാം അറിയാം. ഔഷധസസ്യത്തിന്റെ പലമടങ്ങ് ആരോഗ്യഗുണങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും, സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അശ്വഗന്ധ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് എന്നതാണ്. വാസ്തവത്തില്‍, പതിവായി കഴിക്കുമ്പോള്‍, ഇത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഡയറ്റില്‍ അശ്വഗന്ധ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

നിങ്ങളുടെ ഭാരം വര്‍ദ്ധിക്കുന്നത് സമ്മര്‍ദ്ദം മൂലമാണെങ്കില്‍, അശ്വഗന്ധ ഇതിന് പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജേണല്‍ ഓഫ് എവിഡന്‍സ് ബേസ്ഡ് ഇന്റഗ്രേറ്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സമ്മര്‍ദ്ദം, സെറം കോര്‍ട്ടിസോളിന്റെ അളവ്, ഭക്ഷണ ആസക്തി എന്നിവയുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ അശ്വഗന്ധ സഹായിക്കുന്നു എന്നതാണ്. ഇത് ഭക്ഷണശീലങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം അശ്വഗന്ധ ഉപയോഗിക്കുന്നത് എത്ര കടുത്ത സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നു

ലൈംഗിക ഉത്തേജകത്തിന് സഹായിക്കുന്നു

ലൈംഗിക ഉത്തേജകത്തിന് സഹായിക്കുന്നു

മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കുന്നതിനും നല്ല മാനസികാവസ്ഥ ഉണ്ടാക്കുന്നതിനും ഈ സസ്യം ഗുണം ചെയ്യുന്നു എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് അശ്വഗന്ധ സ്ത്രീകളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിലെ ലൈംഗിക-അപര്യാപ്തതയെ ഇല്ലാതാക്കുകയും ഇത്തരം ഗുണങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഒരു അവസ്ഥ തന്നെയാണ് പലപ്പോഴും ലൈംഗിക കാര്യങ്ങളിലുണ്ടാവുന്ന അതൃപ്തിയും. അതിന് പരിഹാരം കാണുന്നതിന് അശ്വഗന്ധ സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് എന്തുകൊണ്ടും അശ്വഗന്ധ. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് സമ്മര്‍ദ്ദം. അശ്വഗന്ധ ഉപയോഗിക്കുന്നതിലൂടെ നിങ്ങളിലെ സമ്മര്‍ദ്ദം ഇല്ലാതാവുന്നു. ഇത് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ വന്‍തോതിലുള്ള മുടി കൊഴിച്ചിലിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല, അശ്വഗന്ധ ഹെയര്‍ ഓയിലുകളും ഷാംപൂകളും വരണ്ട തലയോട്ടിക്കും താരനും മികച്ച ചികിത്സയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ സുന്ദരമായ മുടിയെ അകാല നരയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന മെലാനിന്‍ നഷ്ടത്തെ ഈ സസ്യം തടയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മുടിക്ക് ഗുണം നല്‍കുന്നതിന് അശ്വഗന്ധ ഉപയോഗിക്കാം.

ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍

ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍

അശ്വഗന്ധയുടെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ കാരണം യോനിയിലെ അണുബാധകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. പലപ്പോഴും ആയുര്‍വ്വേദത്തില്‍ ഇതിന്റെ ആന്റിബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സ്ത്രീകളില്‍ ഉപയോഗിക്കുന്നതിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹ സംബന്ധമായ അസ്വസ്ഥതകള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഇത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്ത്രീകളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവചക്രം, ഗര്‍ഭധാരണം, പിസിഒഡി എന്നിവയുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെല്ലാം പ്രമേഹത്തിന് കാരണമാകുന്നുണ്ട്. അശ്വഗന്ധ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് അശ്വഗന്ധയുടെ സാന്നിധ്യം വളരെ മികച്ചതാണ്.

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ആര്‍ത്തവ പ്രശ്‌നങ്ങള്‍ നിങ്ങളെ പല വിധത്തിലാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് നമുക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവ വിരാമത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടും ഈ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി അശ്വഗന്ധ ഉപയോഗിക്കാം എന്നതാണ്. ആര്‍ത്തവവിരാമ സമയത്ത് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ ഈ സസ്യത്തിന് കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, കാരണം ഇത് എന്‍ഡോക്രൈന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും കൈകാര്യം ചെയ്യുന്നതിനും നമുക്ക് അശ്വഗന്ധ ഉപയോഗിക്കാം. എന്നാല്‍ അശ്വഗന്ധ ഉപയോഗിക്കുമ്പോള്‍ ഒരു നല്ല ആയുര്‍വ്വേദ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

ആര്‍ത്തവ വിരാമം സ്ത്രീകളിലുണ്ടാക്കും സന്ധിവേദനക്ക് നിമിഷപരിഹാരംആര്‍ത്തവ വിരാമം സ്ത്രീകളിലുണ്ടാക്കും സന്ധിവേദനക്ക് നിമിഷപരിഹാരം

അത്തിപ്പഴം പാലില്‍ ചേര്‍ത്ത്: ആണ്‍കരുത്തിനും ആരോഗ്യത്തിനുംഅത്തിപ്പഴം പാലില്‍ ചേര്‍ത്ത്: ആണ്‍കരുത്തിനും ആരോഗ്യത്തിനും

English summary

Why Women Should Include Ashwagandha In Their Diet In Malayalam

Here in this article we are sharing some health benefits of ashwagandha for women in malayalam. Take a look.
X
Desktop Bottom Promotion