Just In
Don't Miss
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
- Movies
മോഹന്‍ലാലിന് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- News
'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില്‍ മാത്രമല്ല, തോല്‍വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്
കൊറോണ വൈറസ് മഹാമാരിയുടെ പിടിയില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. വൈറസിന്റെ പല വകഭേദങ്ങള്‍ ഇടയ്ക്കിടെ ഉയര്‍ന്നുവരുന്നു. വാക്സിന് കൊണ്ടുമാത്രം വൈറസ് ബാധ ഏല്ക്കാതിരിക്കില്ലെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അശ്രദ്ധ കാണിക്കരുതെന്നും അധികൃതര്‍ ഇതിനകം പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ വൈറസ് ബാധിക്കാന്‍ സാധ്യതകളുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
Most
read:
കോവിഡ്
മുക്തരായാലും
രക്ഷയില്ല;
ഇത്തരക്കാര്‍ക്ക്
വീണ്ടും
വൈറസ്
ബാധയ്ക്ക്
സാധ്യത
വായ, മൂക്ക് തുടങ്ങിയവയില്ക്കൂടിയും കണ്ണില്‍ക്കൂടിയും വൈറസ് ശരീരത്തില്‍ പ്രവേശിക്കാം. അതിനാലാണ് ഇന്ന് ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതും. ഈ ലേഖനത്തില്‍ കൊറോണക്കാലത്ത് നമ്മുടെ കണ്ണിന്റെ ആരോഗ്യം എത്രത്തോളം പ്രധാനമര്ഹിക്കുന്നുവെന്നും അതിനുള്ള വഴികളും വായിച്ചറിയാം.

നേത്രരോഗങ്ങള്‍ക്ക് കാരണം
വൈറസും ബാക്ടീരിയയുമാണ് വിവിധ നേത്രരോഗങ്ങള്‍ പടരുന്നതിന്റെ ഏറ്റവും വലിയ കാരണം. മഴക്കാലത്ത് അണുബാധകളുടെ നിരക്ക് അതിവേഗം ഉയരുന്നു, കാരണം ഇതാണ് ഇവയ്ക്ക് വളരാനും വ്യാപിക്കാനും അനുയോജ്യമായ അന്തരീക്ഷം. അണുബാധകളില്‍ നിന്ന് മുക്തി നേടുന്നതിന് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേത്രചികിത്സ നല്‍കേണ്ടിവരുന്നു. ഇത്തരം അണുബാധകളില്‍ പലതും കണ്ണുകള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തുമെന്നതും അറിഞ്ഞിരിക്കുക.

നേത്രപ്രശ്നങ്ങള്‍
ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ ചില നേത്ര പ്രശ്നങ്ങളുണ്ട്. അവയ്ക്ക് നേത്രപരിശോധനയും ചികിത്സയും ആവശ്യമാണ്. ഇത്തരം അണുബാധകളില്‍ പ്രശ്നം വഷളാകുകയും കണ്ണിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുകയും ചെയ്യും. ഇന്ത്യയില്‍ ഗ്ലോക്കോമ ബാധിച്ച 11 ദശലക്ഷത്തിലധികം ആളുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കണക്കുകള്‍ നേത്ര ആരോഗ്യത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിത്തരുന്നു.
Most
read:ഉച്ചമയക്കം
ശീലമാക്കിയവരാണോ
നിങ്ങള്‍
?

ഇന്ത്യ മുന്നില്‍
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ നാല് അന്ധരില്‍ ഒരാള്‍ ഇന്ത്യയിലാണെന്ന് പറയുന്നു. ഇതില്‍ 80 ശതമാനം പേര്‍ക്കും ചികിത്സിക്കാന്‍ കഴിയുന്ന നേത്രരോഗങ്ങളുള്ളവരാണ്. ഇന്ത്യയില്‍ അന്ധതയ്ക്ക് പ്രധാന കാരണം പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ്. 72 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ പ്രമേഹ രോഗികളായുള്ളത്.

കൊറോണക്കാലവും കണ്ണിന്റെ ആരോഗ്യവും
കൊറോണക്കാലത്ത് പലരും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവരായി മാറി. ജോലി സമയം നീട്ടിയതും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും നിങ്ങളുടെ സ്ഥിരജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നതിനാല്‍ ആളുകള്‍ക്ക് നേത്ര പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കണ്ണുകളുടെ വരള്‍ച്ചയും തലവേദനയും ഹ്രസ്വ കാഴ്ചയും വളര്‍ന്നുവരുന്ന പ്രശ്നങ്ങളായി. ആളുകള്‍ അവരുടെ വീട്ടിലിരുന്നുള്ള ജോലി സജ്ജീകരിക്കുന്നതിലൂടെയും പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് കൃത്യമായ ദൈനംദിന ഷെഡ്യൂള്‍ പാലിക്കുന്നതിലൂടെയും അവരുടെ കണ്ണുകളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
Most
read:അത്താഴശീലം
ഇങ്ങനെയെങ്കില്‍
ആയുസ്സ്
കുറയും
ഉറപ്പ്

അടിസ്ഥാനസൗകര്യം കുറവ്
രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകളുടെ നേത്രപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയിലെ നേത്ര സംരക്ഷണ മേഖലയ്ക്ക് ഇപ്പോഴും വന്‍ വളര്‍ച്ച ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയും വളരെ വലുതാണ്. നേത്ര സംരക്ഷണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ.

കണ്ണിന്റെ ആരോഗ്യം പ്രധാനം
കണ്ണിന്റെ ആരോഗ്യവും ശുചിത്വവും ഇന്നത്തെക്കാലത്ത് ഏറെ ശ്രദ്ധയോടെ പാലിക്കേണ്ട കാര്യമാണ്. വൈറസുകളും ബാക്ടീരിയകളും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് കൂടുതല്‍ അവബോധത്തോടെ മുന്നോട്ട് പോകേണ്ടതായുണ്ട്. നേത്ര ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോരുത്തരും നേത്രപരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കഠിനമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ മാത്രമല്ല, മൊത്തത്തിലുള്ള ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കും. വൈറസ്, ബാക്ടീരിയ എന്നിവയില്‍ നിന്ന് കണ്ണിന് സംരക്ഷണം നല്കാന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

കണ്ണുകള്‍ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക
കണ്ണുകളില്‍ ഇടയ്ക്കിടെ തൊടുന്നത് നിങ്ങളുടെ ശരീരത്തില്‍ വൈറസ് പ്രവേശിക്കാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, നിങ്ങളുടെ കണ്ണുകള്‍, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടരുതെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കൊറോണ വൈറസ് ബാധിച്ച നിരവധി ആളുകള്‍ക്ക് കണ്‍ജങ്ക്റ്റിവിറ്റിസ് അല്ലെങ്കില്‍ വൈറല്‍ പിങ്ക് ഐ പോലുള്ള നേത്ര പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍, രോഗബാധിതനായ ഒരാളുടെ കണ്ണില്‍ നിന്ന് ദ്രാവകം സ്പര്‍ശിക്കുന്നതിലൂടെ വൈറസ് പടരുമെന്ന് നിങ്ങള്‍ മനസിലാക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുക.

കോണ്ടാക്റ്റ് ലെന്‍സുകള്‍ ഒഴിവാക്കുക
കോണ്ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുന്നവര്‍ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇത് ഉപയോഗിക്കുന്നവര്‍ കണ്ണില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കാനുള്ള സാധ്യത സാധാരണ ആള്‍ക്കാരെ അപേക്ഷിച്ച് കൂടുതലാണ്. കൂടാതെ, ഇവ മാറ്റാനായും നിങ്ങളുടെ കണ്ണുകളില്‍ തൊടേണ്ടി വരുന്നു. നിങ്ങളുടെ കണ്ണുകളെ പ്രകോപിപ്പിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമ്പോഴെല്ലാം ഗ്ലാസ് ധരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ അറിയാതെ കണ്ണുകളെ തൊടാന്‍ ശ്രമിക്കുന്നത് ഒഴിവാകുന്നു.
Most
read:കാന്‍സര്‍
മുക്തി
വേഗത്തിലാക്കും
ഈ
ഭക്ഷണങ്ങള്‍

കണ്ണട ധരിക്കുക
കൊറോണക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ കണ്ണട ധരിക്കുന്നത് നിങ്ങളുടെ കണ്ണുകള്‍ക്ക് ഒരു കവചമായി മാറും. ആര്‍ക്കാണ് രോഗബാധ എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍, രോഗബാധയുള്ളവരുടെ സ്രവങ്ങളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ പരിരക്ഷിക്കുന്നതിനുള്ള ഒരു പരിചയായി കണ്ണടകള്‍ പ്രവര്‍ത്തിക്കുന്നു.

കണ്ണുകള്‍ തടവുന്നത് ഒഴിവാക്കുക
പലര്‍ക്കും ഇടയ്ക്കിടെ കണ്ണില്‍ തടവുന്ന ശീലമുണ്ട്. പക്ഷേ അത് ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. ഈ ശീലം ഉടനടി ഒഴിവാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ കണ്ണുകള്‍ തടവാന്‍ തോന്നുന്നുവെങ്കില്‍, ഒരു ടിഷ്യു ഉപയോഗിക്കുക. വരണ്ട കണ്ണുകള്‍ ഉള്ളവര്‍ ഐ ഡ്രോപുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ കണ്ണുകള്‍ തൊടേണ്ടിവന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ശരിയായി കഴുകുക. കുറഞ്ഞത് 20 സെക്കന്‍ഡ് നേരം കഴുകുക.

നഖങ്ങള്‍ മുറിക്കുക
നീളമുള്ള നഖങ്ങള്‍ സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല, കാരണം നിങ്ങളുടെ നഖങ്ങള്‍ക്കടിയില്‍ ധാരാളം അഴുക്കുകള്‍ അടിഞ്ഞുകൂടാം. ഇത് കൊറോണ വൈറസിന്റെ സംഭരണസ്ഥലമായും പ്രവര്‍ത്തിക്കുന്നു. കൂടാതെ, ആകസ്മികമായി നിങ്ങളുടെ കണ്ണുകള്‍ വലിയ നഖങ്ങള്‍ ഉപയോഗിച്ച് തടവുകയും ചെയ്താല്‍, അത് പരിക്കേല്‍പ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍, നഖങ്ങള്‍ കൃത്യമായി മുറിച്ച് സൂക്ഷിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിലൂടെ നഖങ്ങള്‍ വൃത്തിയാക്കാനും സഹായിക്കുന്നു.
Most
read:ശ്രദ്ധിക്കൂ!!
ഈ
പ്രായത്തിലുള്ളവരാണ്
കോവിഡ്
പടര്‍ത്തുന്നത്

സാമൂഹിക അകലവും ശുചിത്വവും പാലിക്കുക
നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും വൈറസില്‍ നിന്ന് സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്.
സോപ്പും വെള്ളവും അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ (60% മദ്യം) ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക
നിങ്ങളുടെ മുഖത്ത് തൊടാതിരിക്കുക(കണ്ണുകള്‍, മൂക്ക്, വായ)
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുക.
തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു ടിഷ്യു ഉപയോഗിക്കുക. ഉപയോഗിച്ചതിന് ശേഷം ഇവ അടച്ച ബിന്നില്‍ ഇടുക.
നിങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുമായി ബന്ധപ്പെടുമ്പോള്‍ (കുറഞ്ഞത് 6 അടി ദൂരം) സാമൂഹിക അകലം പാലിക്കുക
നിങ്ങളുടെ വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ഇനങ്ങള്‍ അണുവിമുക്തമാക്കുക.