For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?

|

കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ ആയുധമാണ് പ്രതിരോധ കുത്തിവയ്പ്പ്. നിലവിലെ അവസ്ഥയില്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത അടുത്തകാലത്തായി ഉയര്‍ന്നിട്ടുണ്ട്. ലോകമെമ്പാടും ദ്രുതഗതിയില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുന്നു. എന്നിരുന്നാലും, വാക്‌സിനേഷനു ശേഷമുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവാണ് നമ്മള്‍ കൂടുതലായി കാണുന്നത്. കണക്കുകള്‍ പ്രകാരം, കുത്തിവയ്പ് എടുത്ത ആളുകള്‍ക്കും ഭയപ്പെടുത്തുന്ന രീതിയില്‍ കോവിഡ് പിടിപെടുന്നു.

Most read: കോവിഡ് രണ്ടാം തരംഗത്തിന് കാരണമിത്; ശ്രദ്ധിച്ചാല്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷനേടാംMost read: കോവിഡ് രണ്ടാം തരംഗത്തിന് കാരണമിത്; ശ്രദ്ധിച്ചാല്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷനേടാം

ആരോഗ്യ വിദഗ്ധറെ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു വസ്തുതയാണിത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ മാത്രമാണ് തീരുമാനമെങ്കിലും, ഒരു ബൂസ്റ്റര്‍ ഡോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഈ നിര്‍ണായക ഘട്ടത്തില്‍, ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസുകളെ ചെറുക്കാന്‍ വാക്‌സിന്‍ എത്രത്തോള ഫലപ്രദമാണെന്നും പലരും ചിന്തിക്കുന്നു. വാക്‌സിനെടുത്ത ശേഷവും കോവിഡ് വരുന്നതിന് പിന്നില്‍ എന്താണ്? അങ്ങനെയെങ്കില്‍, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ കോവിഡ് വൈറസിനെതിരേ എത്രത്തോളം സംരക്ഷണം നല്‍കുന്നു തുടങ്ങിയ കാര്യങ്ങള്‍ നമുക്കൊന്ന് വിലയിരുത്താം.

വാക്‌സിന് ശേഷം കോവിഡ്

വാക്‌സിന് ശേഷം കോവിഡ്

ഇന്ത്യയില്‍ നമ്മള്‍ കണ്ട രണ്ടാമത്തെ തരംഗത്തിലോ, ഇപ്പോള്‍ നമ്മള്‍ കാണുന്ന കേസുകളുടെ വര്‍ദ്ധനവിലോ അല്ലെങ്കില്‍ ഡെല്‍റ്റ വകഭേദം കുതിച്ചുയരുന്ന സ്ഥലങ്ങളിലോ ആകട്ടെ, പ്രതിരോധ കുത്തിവയ്പ്പ് നടത്തിയവരില്‍ കോവിഡ് കേസുകള്‍ കണ്ടെത്തുന്ന കേസുകളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും കോവിഡ് 19 പിടിപെട്ട ആളുകളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ദ്ധനവുണ്ടെന്ന് മുന്‍കാല തെളിവുകളും വര്‍ദ്ധിച്ചുവരുന്ന പോസിറ്റിവിറ്റി നിരക്കുകളും കാണിക്കുന്നു. ഉദാഹരണത്തിന്, ഇസ്രായേലിനെ തന്നെ എടുക്കാം. ജനസംഖ്യയുടെ വലിയൊരു ശതമാനം (യുവാക്കള്‍ ഉള്‍പ്പെടെ) പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ഒരു രാജ്യമാണ് ഇസ്രായേല്‍. എന്നിട്ടും, ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്ന ഒരു രാജ്യമായി ഇസ്രായേല്‍ തുടരുന്നു.

ഇത് സാധാരണമാണോ

ഇത് സാധാരണമാണോ

ഏതെങ്കിലും അണുബാധയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതിന് ശേഷം അതേ അണുബാധ പിടിപെടുന്നത് അല്‍പം അസാധാരണമാണ്. കോവിഡ് വൈറസിന്റെയും നിലവിലുള്ള വാക്‌സിനുകളുടെയും അവസ്ഥ ഇതാണ്. നിലവില്‍ വാക്‌സിനുകളൊന്നും 100% സംരക്ഷിതമല്ലെന്ന് മനസിലാക്കുക. വാക്‌സിനേഷന്‍ കൊണ്ടു മാത്രം വൈറസിനെ ചെറുക്കാനുമാവില്ല. ഒരു അളവ് വരെ ശരീരത്തില്‍ വൈറസിന്റെ ശക്തി കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ തന്നെ പറയുന്നത്.

Most read:കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്Most read:കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്

ജനിതകമാറ്റം വന്ന വൈറസുകള്‍

ജനിതകമാറ്റം വന്ന വൈറസുകള്‍

ഇപ്പോള്‍ വര്‍ധിച്ചുവരുന്ന ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളും ഒരു ഭീഷണിയാണ്. ഈ പുതിയ വകഭേദങ്ങള്‍ കാരണം വാക്‌സിനേഷന് ശേഷമുള്ള കേസുകള്‍ക്ക് സാധ്യത കൂടുതലാണ്. അതേസമയം, അത്തരം കേസുകള്‍ സമീപഭാവിയില്‍ മാത്രമേ ഉയര്‍ന്നുവരികയുള്ളൂ എന്ന് അഭിപ്രായപ്പെടുന്ന മറ്റൊരു കൂട്ടം വിദഗ്ദ്ധരും ഉണ്ട്. കൂടുതല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നടക്കുമ്പോള്‍, ഈ കേസുകളിലും വര്‍ദ്ധനവ് നമുക്ക് കാണാനാകും. ഇവ എത്രമാത്രം ആശങ്കാകുലമോ ഗുരുതരമോ പകര്‍ച്ചവ്യാധിയോ ആകാമെന്ന് കാത്തിരുന്നു കാണണം.

വാക്‌സിനുകള്‍ എത്രത്തോളം സംരക്ഷണം നല്‍കും

വാക്‌സിനുകള്‍ എത്രത്തോളം സംരക്ഷണം നല്‍കും

ഫലപ്രദമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി ഇറക്കുന്ന വാക്‌സിനുകള്‍ ശക്തമായ രോഗപ്രതിരോധം തീര്‍ക്കുകയും രോഗലക്ഷണ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അണുബാധകള്‍, സങ്കീര്‍ണതകള്‍, ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത, മരണനിരക്ക് എന്നിവ കുറയ്ക്കുന്നു. എന്നിരുന്നാലും, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നേക്കാവുന്ന ചിലര്‍ ഇപ്പോഴും ഉണ്ടാകാം. സിഡിസി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ പോലും കോവിഡ് കാരണം ആശുപത്രിവാസം വേണ്ടിവന്നവരുണ്ടെന്നാണ്. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പ് എടുത്ത ആളുകള്‍ വൈറസ് കാരണം ഗുരുതരമായ പ്രത്യാഘാതങ്ങളുടെ ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ളവരാണ്. ഇവര്‍ ഇന്‍ട്യൂബേറ്റ് ചെയ്യാനോ അല്ലെങ്കില്‍ രോഗം മൂലം മരിക്കാനോ ഉള്ള സാധ്യത കുറവാണ്.

Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

പൂര്‍ണമായി തടയുന്ന വാക്‌സിന്‍ ലഭ്യമാണോ

പൂര്‍ണമായി തടയുന്ന വാക്‌സിന്‍ ലഭ്യമാണോ

ഏകദേശം പതിനൊന്നോളം കോവിഡ് 19 വാക്‌സിനുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വാക്‌സിനുകളില്‍ പലതും വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും വ്യത്യസ്ത അളവിലുള്ള സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചില വാക്‌സിനുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ഫലപ്രദമാകാം, അല്ലെങ്കില്‍ കോവിഡ് പിടിപെടാനുള്ള അപകടസാധ്യതകള്‍ ഒഴിവാക്കിയേക്കാം. എന്നിരുന്നാലും, ഇപ്പോഴും വാക്‌സിനേഷന്‍ പ്രാഥമിക ഘട്ടത്തിലായതിനാല്‍, ഏത് വാക്‌സിനാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയെന്ന് അറിയാന്‍ കൃത്യമായ മാര്‍ഗങ്ങളില്ല.

ബൂസ്റ്റര്‍ ഷോട്ട്

ബൂസ്റ്റര്‍ ഷോട്ട്

വാക്‌സിന്റെ സംരക്ഷണം നിങ്ങള്‍ക്ക് ലഭിക്കുന്ന വാക്‌സിന്‍ തരത്തെ ആശ്രയിച്ചല്ല, മറിച്ച് നിങ്ങളുടെ മുമ്പുണ്ടായിരുന്ന രോഗാവസ്ഥകളെയും അവസ്ഥകളെയും ആശ്രയിച്ചിരിക്കുന്നു. ചിലരിലെ രോഗാവസ്ഥകള്‍, വാക്‌സിനെ അതിന്റെ ജോലി ചെയ്യുന്നതില്‍ നിന്ന് തടസപ്പെടുത്തിയേക്കാം. പ്രതിരോധശേഷി കുറയുന്നതും ഈ വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുന്നതും കണക്കിലെടുത്ത് ഒരു ബൂസ്റ്റര്‍ ഷോട്ട് കൂടി നല്‍കേണ്ടി വരുത്തുന്നതിനെക്കുറിച്ച് ശക്തമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്

വാക്‌സിനുകള്‍ ഫലപ്രദമാണോ

വാക്‌സിനുകള്‍ ഫലപ്രദമാണോ

വാക്‌സിനേഷന് ശേഷമുള്ള കോവിഡ് കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് വിദഗ്ധര്‍ ഇപ്പോഴും പറയുന്നു. ഇപ്പോള്‍, കോവിഡ് 19 വാക്‌സിനുകള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മാത്രമല്ല, വാക്‌സിന്‍ എടുത്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കാത്തവരെ അപേക്ഷിച്ച് രോഗലക്ഷണങ്ങള്‍, ആശുപത്രിവാസം, മരണം എന്നിവ ഒരു പരിധിവരെ കുറയുന്നുമുണ്ട്. കോവിഡില്‍ നിന്ന് വീണ്ടെടുക്കാനുള്ള സമയം, ലക്ഷണങ്ങളുടെ കാഠിന്യം എന്നിവ കുറയ്ക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുന്നുണ്ട്.

വാക്‌സിനേഷന് ശേഷമുള്ള അവബോധം

വാക്‌സിനേഷന് ശേഷമുള്ള അവബോധം

അപകടസാധ്യതകളും അണുബാധകളുടെ സാധ്യതകളും കുറയ്ക്കുന്നതിന് മെച്ചപ്പെട്ട നവീകരിച്ച വാക്‌സിനുകള്‍ക്കായി ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും, വാക്‌സിനേഷനു ശേഷമുള്ള നടപടികളെക്കുറിച്ചും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നുറുങ്ങുകളെക്കുറിച്ചും പൊതുജന അവബോധം ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ ഊന്നിപ്പറയുന്നു. വാക്‌സിനേഷനുശേഷം, കോവിഡ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ആരോഗ്യം, പ്രതിരോധശേഷി, കോവിഡ് പ്രോട്ടോകോള്‍ തുടങ്ങിയ വ്യക്തിഗത ഘടകങ്ങളും കാരണമാകുന്നുവെന്ന് തിരിച്ചറിയുക. വാക്‌സിനേഷനു ശേഷവും നിങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുക.

Most read:ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍Most read:ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍

English summary

Why Are Fully Vaccinated People Still Infected with COVID-19 in Malayalam

There are increasingly seeing is a shocking rise in the number of post-vaccination COVID cases. Read on to know why.
Story first published: Friday, August 27, 2021, 10:15 [IST]
X
Desktop Bottom Promotion