For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണയുടെ ആരോഗ്യം നിസ്സാരമല്ല; ഹൃദയത്തെ ഗുരുതരാവസ്ഥയിലെത്തിക്കും

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മുടെ ശരീരത്തിലെ ഓരോ ഭാഗവും വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടെങ്കില്‍ പോലും അത് അവഗണിച്ച് വിടുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് പല്ലുകളുടെ ആരോഗ്യവും മോണയുടെ ആരോഗ്യവും എല്ലാം. ഇത്തരത്തില്‍ പല്ലിലും മോണയിലും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

പല്ലിലെ പോട് അടക്കാന്‍ വെളിച്ചെണ്ണ പ്രയോഗംപല്ലിലെ പോട് അടക്കാന്‍ വെളിച്ചെണ്ണ പ്രയോഗം

അതിലുപരി നമുക്ക് പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തേക്കാള്‍ അറിഞ്ഞിരിക്കേണ്ടത് മോണയുടെ ആരോഗ്യവും തന്നെയാണ്. മോണയിലുണ്ടാവുന്ന മാറ്റവും മോണ രോഗങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം അതീവ ഗുരുതരമായ ആരോഗ്യാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു എന്നുള്ളതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വായിലെ ബാക്ടീരിയയും ഹൃദയാരോഗ്യവും

വായിലെ ബാക്ടീരിയയും ഹൃദയാരോഗ്യവും

ആരോഗ്യകരമായ മോണയുള്ളവരേക്കാള്‍ മോണരോഗമുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ഇതുവരേക്കും തിരിച്ചറിഞ്ഞിട്ടില്ല. മോണരോഗം മറ്റ് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ പോലെ വായുടെ ആരോഗ്യത്തേയും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മോണരോഗവും പ്രമേഹവും

മോണരോഗവും പ്രമേഹവും

പ്രമേഹം പലപ്പോഴും ശരീരത്തിലെ പ്രതിരോധശക്തിയെ കുറക്കുന്നു.. ഇത് പലപ്പോഴും രോഗം വരാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതില്‍ മോണരോഗവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം രക്തത്തിലെ പഞ്ചസാര മോണരോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് പലപ്പോഴും മോണരോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിയുന്നത്ര സാധാരണ നിലയിലാക്കി മോണകളെ സംരക്ഷിക്കുക എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണുക. വ്യക്തമായ ദന്തശുചിത്വം പാലിക്കുക.

മുടിക്ക് വളമാണ് ഉലുവയരച്ച കഞ്ഞിവെള്ളംമുടിക്ക് വളമാണ് ഉലുവയരച്ച കഞ്ഞിവെള്ളം

വരണ്ട വായക്ക് കാരണമാകുന്ന മരുന്നുകള്‍

വരണ്ട വായക്ക് കാരണമാകുന്ന മരുന്നുകള്‍

ചില മരുന്നുകള്‍ പോലും നിങ്ങളില്‍ വരണ്ട വായക്ക് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഇതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. വായ വരണ്ടതാക്കാന്‍ കാരണമാകുന്ന മരുന്നുകളില്‍ ആന്റിഹിസ്റ്റാമൈന്‍സ്, ഡീകോംഗെസ്റ്റന്റ്‌സ്, വേദനസംഹാരികള്‍, ആന്റീഡിപ്രസന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുകയാണ് എന്നുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറെ കണ്ട് മാത്രമേ മരുന്നിന്റെ കാര്യത്തില്‍ മാറ്റം വരുത്താന്‍ പാടുകയുള്ളൂ.

സമ്മര്‍ദ്ദവും പല്ല് പൊട്ടുന്നതിന് കാരണമാകുന്നു

സമ്മര്‍ദ്ദവും പല്ല് പൊട്ടുന്നതിന് കാരണമാകുന്നു

നിങ്ങളുടെ അമിതസമ്മര്‍ദ്ദവും ഉത്കണ്ഠയും പലപ്പോഴും പല്ല് പൊട്ടുന്നതിന് കാരണമാകുന്നുണ്ട്. ഇത് വായുടെ ആരോഗ്യത്തേയും പല്ലിന്റെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു. സമ്മര്‍ദ്ദത്തിലായ ആളുകള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് മോണയിലും ശരീരത്തിലും നാശമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ പതിവായി ഫ്‌ളോസ് ചെയ്യാന്‍ പാടില്ല. അത് മാത്രമല്ല രണ്ട് നേരം പല്ല് തേക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പുകവലി, മദ്യപാനം എന്നിവ പാടേ ഉപേക്ഷിക്കേണ്ടതാണ്.

ഓസ്റ്റിയോപൊറോസിസും പല്ലിന്റെ നഷ്ടവും

ഓസ്റ്റിയോപൊറോസിസും പല്ലിന്റെ നഷ്ടവും

അസ്ഥി പൊടിയുന്ന രോഗം പലപ്പോഴും നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. ഓസ്റ്റിയോപൊറോസിസ് എന്നാണ് ഈ രോഗത്തിന് പേര്. ഇതിന്റെ ഫലമായി നിങ്ങളുടെ താടിയെല്ല് ഉള്‍പ്പെടെയുള്ള ഭാഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും ഇത് കൂടാതെ പല്ല് നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. കഠിനമായ മോണരോഗമായ പീരിയോണ്‍ഡൈറ്റിസില്‍ നിന്നുള്ള ബാക്ടീരിയകള്‍ താടിയെല്ലിന്റെ അസ്ഥിയെ തകര്‍ക്കും. ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മോണയുടെ നിറം മാറ്റം

മോണയുടെ നിറം മാറ്റം

മോണയുടെ നിറം മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളില്‍ വിളര്‍ച്ച ബാധിച്ചാല്‍ നിങ്ങളുടെ വായില്‍ വ്രണവും ഇളം നിറവും ആയി മാറുന്നുണ്ട്. കൂടാതെ നിങ്ങളുടെ നാവ് വീര്‍ക്കുകയും മിനുസമാര്‍ന്നതുമാകുകയും ചെയ്യും (ഗ്ലോസിറ്റിസ്). നിങ്ങള്‍ക്ക് വിളര്‍ച്ച ഉണ്ടാകുമ്പോള്‍, നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കളില്ലാത്ത അവസ്ഥ വരുന്നുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ ചുവന്ന രക്താണുക്കളില്‍ ആവശ്യത്തിന് ഹീമോഗ്ലോബിന്‍ അടങ്ങിയിട്ടില്ലായിരിക്കും. തല്‍ഫലമായി, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഇത് മനസ്സിലാക്കാന്‍ പലപ്പോഴും മോണയില്‍ പ്രശ്‌നങ്ങള്‍ കാണിക്കുന്നു.

പൂപ്പലും എച്ച് ഐ വിയും

പൂപ്പലും എച്ച് ഐ വിയും

എച്ച് ഐ വി അല്ലെങ്കില്‍ എയ്ഡ്‌സ് ഉള്ളവര്‍ക്ക് ഓറല്‍ ത്രഷ്, അഥവാ വായില്‍ പൂപ്പല്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ വായില്‍ അരിമ്പാറ പോലുള്ള പ്രശ്‌നങ്ങളും, പനി കാരണം ദേഹത്തുണ്ടാവുന്ന പ്രശ്‌നങ്ങളും, കാന്‍സര്‍ വ്രണം എന്നിവ ഉണ്ടാകാം, അവ നാവിലോ കവിളിനകത്തോ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളായാണ് കാണപ്പെടുന്നത്. ശരീരത്തിന്റെ ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയും അണുബാധ തടയാനുള്ള കഴിവില്ലായ്മയും ഇതിന് കാരണമാകുന്നുണ്ട്. എച്ച് ഐ വി / എയ്ഡ്‌സ് ഉള്ളവര്‍ക്ക് വായ വരണ്ടതായി അനുഭവപ്പെടാം, ഇത് പല്ല് നശിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചവയ്ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വിഴുങ്ങുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

ആര്‍ത്രൈറ്റിസ് കാരണം

ആര്‍ത്രൈറ്റിസ് കാരണം

പലപ്പോഴും ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവരില്‍ മോണരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണ അവസ്ഥയില്‍ സ്വയം രോഗപ്രതിരോധ സംവിധാനമില്ലാത്തവരെ അപേക്ഷിച്ച് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (ആര്‍എ) ഉള്ളവര്‍ക്ക് മോണരോഗമുണ്ടാകാനുള്ള സാധ്യത എട്ട് മടങ്ങ് കൂടുതലാണ്. നിലവിലുള്ള മോണയിലെ വീക്കം, അണുബാധ എന്നിവ ചികിത്സിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

പല്ല് നഷ്ടവും വൃക്കരോഗവും

പല്ല് നഷ്ടവും വൃക്കരോഗവും

ഇപ്പോഴും പല്ലുള്ളവരേക്കാള്‍ പല്ലില്ലാത്ത മുതിര്‍ന്നവര്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത കൂടുതലാണ്. വൃക്കരോഗം എങ്ങനെ പല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് കൃത്യമായി 100% ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ വിട്ടുമാറാത്ത വീക്കം സാധാരണ ഇതിന് പിന്നിലെ കാരണമാകുന്നെങ്കില്‍ അത് പരിശോധിക്കേണ്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ പല്ലുകളും മോണകളും പരിപാലിക്കുന്നത് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

മോണരോഗവും അകാല ജനനവും

മോണരോഗവും അകാല ജനനവും

നിങ്ങള്‍ ഗര്‍ഭിണിയായതിനോടൊപ്പം മോണരോഗം കൂടി ഉണ്ടെങ്കില്‍ അത് പലപ്പോഴും അകാല ജനനം പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. ഇതിനെ കൃത്യമായി മനസ്സിലാക്കി നമുക്ക് ആരോഗ്യാവസ്ഥകളെ മനസ്സിലാക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയും അതുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ മാറ്റങ്ങളും മോണരോഗത്തെ വഷളാക്കുന്നു. നിങ്ങളെയും നിങ്ങളുടെ കുഞ്ഞിനെയും എങ്ങനെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിരോധിക്കാം എന്ന് നമുക്ക് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ആരോഗ്യമുള്ള മോണകള്‍ എങ്ങനെയിരിക്കും?

ആരോഗ്യമുള്ള മോണകള്‍ എങ്ങനെയിരിക്കും?

ഇത്രയൊക്കെയെങ്കിലും ആരോഗ്യകരമായ മോണകള്‍ എങ്ങനെയായിരിക്കും എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ ആരോഗ്യമുള്ള മോണകള്‍ പിങ്ക് നിറമുള്ളതും ഉറച്ചതുമായിരിക്കണം, ചുവപ്പും വീക്കവുമല്ലാത്തതുമാണെങ്കിലും അത് മോണകള്‍ ആരോഗ്യകരമാണ് എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. മോണകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍, നല്ല ശുചിത്വം പാലിക്കുക എന്നുള്ളത് തന്നെയാണ് ശ്രദ്ധേയമായ കാര്യം. ദിവസത്തില്‍ രണ്ടുതവണയെങ്കിലും പല്ല് തേക്കുക, ദിവസത്തില്‍ ഒരു തവണയെങ്കിലും ഫ്‌ലോസ് ചെയ്യുക, ആന്റിസെപ്റ്റിക് മൗത്ത് വാഷ് ഉപയോഗിച്ച് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ വായ കഴുകുക. ദന്തരോഗവിദഗ്ദ്ധനെ പതിവായി കാണുക, പുകവലി പോലുള്ള ദു:ശീലങ്ങള്‍ ഉപേക്ഷിക്കുക എന്നുള്ളതാ്ണ് ശ്രദ്ധിക്കേണ്ട കാര്യം.

തക്കാളി പോലെ തുടുക്കും ചര്‍മ്മത്തിന് തക്കാളിതേന്‍തക്കാളി പോലെ തുടുക്കും ചര്‍മ്മത്തിന് തക്കാളിതേന്‍

Read more about: gum teeth പല്ല് മോണ
English summary

What Your Teeth and Gums Say About Your Health In Malayalam

Here in this article we are discussing about what your gum and teeth says about your health. Take a look.
Story first published: Monday, June 14, 2021, 15:25 [IST]
X
Desktop Bottom Promotion