For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയര്‍പ്പ് നിസ്സാരമല്ല; ഓരോ ഗന്ധം പറയും ആരോഗ്യവും ആയുസ്സും

|

ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് എന്തുകൊണ്ടും ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക എന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ എത്രയൊക്കെ ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും വിയര്‍പ്പുണ്ടാവുന്നില്ല എന്നുള്ളത് ഒരു പ്രശ്‌നം തന്നെയാണ്. കാരണം ശരീരത്തില്‍ നിന്ന് വിശപ്പ് പുറത്തേക്ക് പോയില്ലെങ്കില്‍ അത് ആരോഗ്യത്തിന് സാരമായ പ്രശ്‌നമുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. വിയര്‍പ്പ് നിങ്ങളുടെ ശരീരത്തിന്റെ ഊഷ്മാവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു, 'നിങ്ങളുടെ വിയര്‍പ്പ് ഗ്രന്ഥികളില്‍ നിന്ന് ഉപ്പ് അടിസ്ഥാനമാക്കിയുള്ള ദ്രാവകം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ വൈകാരികാവസ്ഥ, ഗുരുതരമായ രോഗാവസ്ഥ, അല്ലെങ്കില്‍ ആര്‍ത്തവവിരാമം, ഗര്‍ഭം (ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം) എന്നിവയാല്‍ ഇത് സംഭവിക്കാം.

 Sweat Can Tell You About Your Health

കൂടിയ പ്രമേഹം ആര്‍ത്തവത്തെ ബാധിക്കുമോ?കൂടിയ പ്രമേഹം ആര്‍ത്തവത്തെ ബാധിക്കുമോ?

അപ്പോക്രൈന്‍ ഗ്രന്ഥികള്‍ നിരന്തരം വിയര്‍പ്പ് പുറത്തുവിടുന്നു, പ്രായപൂര്‍ത്തിയാകുമ്പോള്‍, വിയര്‍പ്പ് ഗ്രന്ഥികളെ കൂടുതല്‍ ചലനാത്മകമാക്കുന്ന ഹോര്‍മോണുകളുടെ വര്‍ദ്ധനവ് ഉണ്ടാകുന്നു. അപ്പോക്രൈന്‍ ഗ്രന്ഥികളിലൂടെയുള്ള വിയര്‍പ്പ് സാധാരണയായി പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ ആരംഭിക്കുന്നു, അത് യഥാര്‍ത്ഥത്തില്‍ അവസാനിക്കുന്നില്ല. അതിനാല്‍ നടക്കുമ്പോള്‍ പോലും നിങ്ങള്‍ വിയര്‍ക്കുന്നില്ലെന്ന് തോന്നിയാല്‍ അത് ഒരു ആരോഗ്യപ്രശ്‌നമായി കണക്കാക്കാവുന്നതാണ്. ഇത്തരം അവസ്ഥകളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഉപ്പ് രസം കൂടുതലെങ്കില്‍

ഉപ്പ് രസം കൂടുതലെങ്കില്‍

നിങ്ങളില്‍ വിയര്‍പ്പില്‍ ഉപ്പ് രസം കൂടുതലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കണ്ണുനീര്‍ പോലെ, വിയര്‍പ്പിനും ഉപ്പുരസം സാധാരണമാണ്. എന്നിരുന്നാലും, ഇത് അസാധാരണമാംവിധം ഉപ്പ് രസമുള്ളതാണെങ്കില്‍ അതിന്റെ കാരണം അറിഞ്ഞിരിക്കേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് മനസ്സിലാക്കുന്നതിന് വേണ്ടി നിങ്ങളുടെ കണ്ണുകള്‍ പൊള്ളുന്ന പോലെ അനുഭവപ്പെടുന്നു, ഇത് കൂടാതെ മുറിവ് അതിഭയങ്കരമായി വേദനിക്കുകയും ചെയ്യുന്നുണ്ട്. ഇതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ സോഡിയം കുറവാണെന്നതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ സോഡിയം കുറവായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിച്ചേക്കാം. നിങ്ങളുടെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത് നല്ലതാണ്.

വിയര്‍ക്കാത്ത അവസ്ഥ

വിയര്‍ക്കാത്ത അവസ്ഥ

എല്ലാവരുടെയും ശരീരം വ്യത്യസ്തമാണ്. ചില ആളുകള്‍ കൂടുതലും ചിലര്‍ കുറച്ചും വിയര്‍ക്കുന്നു, ഇത് സ്വാഭാവികമാണ്. എന്നിരുന്നാലും, മറ്റെല്ലാ കാര്യങ്ങളും പോലെ, എന്തെങ്കിലും കൂടുതലോ കുറവോ സാധാരണയായി ഒരു നല്ല ലക്ഷണമല്ല. നല്ല വേനല്‍ക്കാലത്ത് നിങ്ങള്‍ വിയര്‍ക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വിയര്‍പ്പ് ഗ്രന്ഥികള്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇതിനര്‍ത്ഥം. ഇത് അന്‍ഹൈഡ്രോസിസ് എന്ന ഗുരുതരമായ അവസ്ഥയാണ്, ഇത് ശരീരത്തെ മുഴുവന്‍ ബാധിക്കും. ഇത് ശരീരം അമിതമായി ചൂടാവുന്നത്, ക്ഷീണം, ഹീറ്റ് സ്‌ട്രോക്ക് എന്നിവയിലേക്ക് നയിക്കുന്നു, ഇവയെല്ലാം ഭയാനകവും ജീവന് ഭീഷണിയുയര്‍ത്തുന്നതുമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

അമിതമായ വിയര്‍പ്പ്

അമിതമായ വിയര്‍പ്പ്

വിയര്‍പ്പ് ഇല്ലാത്ത അവസ്ഥ മാത്രമല്ല നിങ്ങളില്‍ അമിതമായി വിയര്‍ക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ഈ അവസ്ഥ സാധാരണയായി ശ്രദ്ധിക്കപ്പെടാതെ അവഗണിക്കുകയാണ് ചെയ്യുന്നത്. അമിതമായ വിയര്‍പ്പിനെ ഹൈപ്പര്‍ഹൈഡ്രോസിസ് എന്ന് വിളിക്കുന്നു, തണുത്ത കാലാവസ്ഥയില്‍ പോലും ഒരു കാരണവുമില്ലാതെ സംഭവിക്കാം. ആര്‍ത്തവവിരാമ സമയത്ത് സ്ത്രീകളിലും ഇത് സാധാരണയായി സംഭവിക്കുന്നു. ചിലപ്പോള്‍ ഈ അവസ്ഥ അപകടകരമായേക്കാം. നിങ്ങള്‍ക്ക് വിയര്‍പ്പും ഭാരക്കുറവും അനുഭവപ്പെടുകയാണെങ്കില്‍, പ്രധാനമായും ഉറങ്ങുമ്പോള്‍ ഉണ്ടാകുന്ന വിയര്‍പ്പ്, അല്ലെങ്കില്‍ വിയര്‍ക്കുമ്പോള്‍ നെഞ്ചില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുകയാണെങ്കില്‍, ഒരു ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

ദുര്‍ഗന്ധത്തോടെയുള്ള വിയര്‍പ്പ്

ദുര്‍ഗന്ധത്തോടെയുള്ള വിയര്‍പ്പ്

വിയര്‍പ്പ് തനിയെ ദുര്‍ഗന്ധമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അത് ശരിയല്ല. കാരണം വിയര്‍പ്പിന് യഥാര്‍ത്ഥത്തില്‍ മണമില്ല. അത് പൂര്‍ണ്ണമായും ദുര്‍ഗന്ധമില്ലാത്തതാണ്. എന്നാല്‍ നിങ്ങളുടെ ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ വിയര്‍പ്പുമായി കലരുമ്പോള്‍ അത് അസുഖകരമായ ദുര്‍ഗന്ധത്തിന് കാരണമാകുന്നു, ഇത് സമ്മര്‍ദ്ദത്തിന്റെ ഫലമാണ്. വ്യത്യസ്ത ഗ്രന്ഥികളില്‍ നിന്ന് 2 തരം വിയര്‍പ്പുകളാണ് ഉണ്ടാവുന്നത്. ഒന്ന് അമിതമായി ചൂടാകുമ്പോള്‍ എക്ക്രിന്‍ ഗ്രന്ഥികളില്‍ നിന്ന്. ഇവ സാധാരണയായി മണമില്ലാത്തതാണ്, മറ്റൊന്ന് അപ്പോക്രൈന്‍ ഗ്രന്ഥികളില്‍ നിന്ന്. അത് അത്ര സുഖകരമല്ലാത്ത ദുര്‍ഗന്ധമുള്ളതാണ്. നിങ്ങള്‍ വിയര്‍ക്കുന്ന സ്ഥലങ്ങള്‍ കാര്യക്ഷമമായി കഴുകുക, നിങ്ങളുടെ ഭക്ഷണക്രമം, പരിസ്ഥിതി, മരുന്നുകള്‍ എന്നിവയെല്ലാം നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തെ ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കുക.

ഗര്‍ഭകാലത്തെ വിയര്‍പ്പ്

ഗര്‍ഭകാലത്തെ വിയര്‍പ്പ്

ഗര്‍ഭാവസ്ഥയില്‍, സ്ത്രീകള്‍ സാധാരണയേക്കാള്‍ കൂടുതല്‍ വിയര്‍ക്കുന്നു, ഇത് ഇടയ്ക്കിടെ ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശരീരം അതിന്റെ ഗന്ധം മാറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ ഒരു കുഞ്ഞിനെ വഹിക്കാന്‍ പോകുന്നുവെന്ന് തിരിച്ചറിയുന്നതിന് മുമ്പുതന്നെ. ഈ ഘട്ടത്തിലും നിങ്ങളുടെ മൂക്ക് വളരെ സെന്‍സിറ്റീവ് ആയേക്കാം എന്നതാണ്. കുഞ്ഞിന് കൂടുതല്‍ ഓക്‌സിജനും പോഷണവും എത്തിക്കേണ്ടതിനാല്‍ ശരീരത്തിന്റെ രക്ത വിതരണം വര്‍ദ്ധിക്കുന്നു എന്നതാണ് ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം. ധാരാളം വെള്ളം കുടിക്കുക, ദിവസവും കുളിക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം വിയര്‍പ്പ് കുറയാനുള്ള പരിഹാരങ്ങളാണ്. എങ്കിലും വിയര്‍പ്പിന് പോലും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയാന്‍ സാധിക്കും എന്നതാണ് സത്യം.

English summary

What Your Sweat Can Tell You About Your Health In Malayalam

Here in this article we are sharing some things your sweat is trying to tell you in malayalam. Take a look.
X
Desktop Bottom Promotion