For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണ കറുപ്പോ, ചുവപ്പോ; അറിഞ്ഞിരിക്കണം അപകടം

|

പല്ലിന്റെ ആരോഗ്യം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തന്നെയാണ്. ദന്താരോഗ്യവും ദന്തശുചിത്വവും എല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പലപ്പോഴും അറിയുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ നമുക്കിടയില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പലപ്പോഴും മോണരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും 30 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരില്‍ ഏകദേശം 42.7% ആളുകളില്‍ മോണരോഗങ്ങളുണ്ട്. 65 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക്, ഈ സംഖ്യ 70.1% വരെ ഉയരും.

മോണയുടെ ആരോഗ്യം നിസ്സാരമല്ല; ഹൃദയത്തെ ഗുരുതരാവസ്ഥയിലെത്തിക്കുംമോണയുടെ ആരോഗ്യം നിസ്സാരമല്ല; ഹൃദയത്തെ ഗുരുതരാവസ്ഥയിലെത്തിക്കും

എന്നാല്‍ എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്നുള്ളത് പലപ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. ഒരു രോഗിയെ ദന്തരോഗവിദഗ്ധന്റെ അടുത്തേക്ക് എത്തിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ഇതില്‍ മോണയുടെ ആരോഗ്യവും വളരെയധികം പ്രധാനപ്പെട്ടതാണ്. ഇതില്‍ നിങ്ങള്‍ മോണയുടെ നിറവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. മോണയുടെ നിറം നോക്കി രോഗാവസ്ഥയെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ മോണയുടെ നിറം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാം.

 പിങ്ക് നിറമുള്ള മോണ

പിങ്ക് നിറമുള്ള മോണ

നിങ്ങളുടെ മോണയുടെ നിറം പിങ്ക് ആണെങ്കില്‍ അത് ആരോഗ്യമുള്ള മോണയാണ് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ മോണകള്‍ ഇളം അല്ലെങ്കില്‍ ഇരുണ്ട പിങ്ക് നിറമുള്ളതും ഉറച്ചതുമായിരിക്കുമ്പോള്‍, എല്ലാ ദിവസവും ബ്രഷും ഫ്‌ലോസിംഗും വഴി നിങ്ങള്‍ മോണകളെ പരിപാലിക്കുന്നുവെന്നതിന്റെ സൂചനയാണിത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പിങ്ക് ഒഴികെയുള്ള ഏത് നിറവും നിങ്ങളുടെ മോണയുടെ ആരോഗ്യം കൃത്യമല്ല എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ മോണയുടെ അവസ്ഥ മോശമാകുമ്പോള്‍, നിങ്ങളുടെ ആരോഗ്യത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചുവന്ന മോണകള്‍

ചുവന്ന മോണകള്‍

നിങ്ങളുടെ മോണയുടെ നിറം ചുവപ്പാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പ് സാധാരണയായി വീക്കം, ആര്‍ദ്രത, രക്തസ്രാവം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ മോണയില്‍ നിന്ന് രക്തം വരുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അതിനെ ഒരിക്കലും അവഗണിക്കരുത് എന്നുള്ളതാണ്. ചുവന്ന മോണകള്‍ സൂചിപ്പിക്കുന്നത് നിങ്ങളില്‍ അണുബാധക്കുള്ള സാധ്യതയെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ മോണയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായ ഒന്നായി വികസിക്കാനുള്ള സാധ്യത ഉണ്ട് എന്നതിന്റെ ലക്ഷണമാണ് പലപ്പോഴും ചുവന്ന മോണ.

വെളുത്ത നിറത്തിലുള്ള മോണ

വെളുത്ത നിറത്തിലുള്ള മോണ

നിങ്ങളുടെ മോണയുടെ നിറം വെളുപ്പാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ വായയില്‍ അണുബാധയുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ്. ഈ നിറം ഒരു ഫംഗസ് അണുബാധ അല്ലെങ്കില്‍ വൈറല്‍ അണുബാധയെ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ദന്താരോഗ്യ വിദഗ്ധനെ കാണാവുന്നതാണ്. നിങ്ങളുടെ വായിലേക്ക് പടര്‍ന്നുപിടിച്ച അണുബാധയെ ചെറുക്കാന്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് ശ്രദ്ധിക്കണം.

കറുത്ത മോണ

കറുത്ത മോണ

പലരുടേയും മോണകള്‍ കറുത്ത നിറത്തിലുള്ളതാണ്. എന്നാല്‍ ഇത് അപകടം ഉണ്ടാക്കുന്നതല്ല എന്നുള്ളതാണ് സത്യം. ശരീരത്തില്‍ വലിയ അളവില്‍ മെലാനിന്‍ ഉത്പാദിപ്പിക്കുന്ന ചില ആളുകള്‍ക്ക് ഇരുണ്ടതും കറുത്ത മോണകളുമുണ്ട്. എന്നാല്‍ ജന്മനാ കറുപ്പ് നിറമുള്ള മോണകള്‍ അല്ലാതെയുള്ളവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളുടെ മോണ ഇളം നിറത്തില്‍ നിന്ന് നിങ്ങളുടെ മോണകള്‍ ക്രമേണ അല്ലെങ്കില്‍ പെട്ടെന്ന് കറുപ്പായി മാറിയെങ്കില്‍ എന്താണ് ഇതിന് പിന്നിലെന്ന് കണ്ടെത്താന്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. പുകയില ഉപയോഗം മുതല്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ വരെ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കാം.

ബ്രൗണ്‍ മോണ

ബ്രൗണ്‍ മോണ

കറുത്ത മോണകളെപ്പോലെ, തവിട്ട് മോണകള്‍ ജന്മനാ ഉള്ളവരില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല. നിങ്ങളുടെ ശരീരം സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന മെലാനിന്റെ അളവ് ആണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഇത് സ്വാഭാവികമാണ്, ആരോഗ്യ പ്രശ്നങ്ങളൊന്നും സൂചിപ്പിക്കുന്നില്ല. എന്നാല്‍ പെട്ടെന്നൊരു ദിനത്തിലാണ് ഇത് കാണപ്പെടുന്നതെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

മഞ്ഞ നിറമുള്ള മോണ

മഞ്ഞ നിറമുള്ള മോണ

നിങ്ങളുടെ മോണകള്‍ക്ക് മഞ്ഞനിറം ഉണ്ടെന്ന് തോന്നുകയാണെങ്കില്‍, നിങ്ങള്‍ക്ക് മോണരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫലകത്തിന്റെ വര്‍ദ്ധനവാണ് ജിംഗിവൈറ്റിസ് ഉണ്ടാകുന്നത്, ഇത് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്ന രോഗാവസ്ഥ തന്നെയാണ്. എങ്കിലും നിങ്ങളുടെ മോണയില്‍ മഞ്ഞ പുള്ളിയോ മറ്റോ ഉണ്ടെങ്കില്‍, അത് ഒരു അള്‍സര്‍ ആകുന്നതിനുള്ള സാധ്യതയും ഉണ്ട്. ഉപരിതല ടിഷ്യു നഷ്ടപ്പെടുന്നതിനാലാണ് അള്‍സര്‍ ഉണ്ടാകുന്നത്, ഇത് വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് മാറാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതുണ്ട്.

ചാരനിറത്തിലുള്ള മോണ

ചാരനിറത്തിലുള്ള മോണ

ചാരനിറത്തില്‍ കാണപ്പെടുന്ന മോണകളോ ഉപരിതലത്തില്‍ ചാരനിറത്തിലുള്ള എന്തെങ്കിലും കാണപ്പെടുകയോ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണ് എന്നാ ്ഇത് സൂചിപ്പിക്കുന്നത്. ഈ ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനം ബാക്ടീരിയയുടെ വളര്‍ച്ചയുടെ ഫലമാണ്, പക്ഷേ ബാക്ടീരിയയുടെ വളര്‍ച്ച വ്യത്യാസപ്പെടാം എന്നുള്ളതാണ്. ചാരനിറത്തിലുള്ള മോണകള്‍ പലപ്പോഴും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും പീരിയോന്റല്‍ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ മോണകളില്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

സമ്മര്‍ദ്ദവും കാരണം

സമ്മര്‍ദ്ദവും കാരണം

സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കും. ഈ സാഹചര്യത്തില്‍, നിങ്ങളുടെ വായില്‍ ഉണ്ടാവുന്ന ബാക്ടീരിയകള്‍ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് കൂടുതല്‍ നാശമുണ്ടാക്കാം, കാരണം ഇത് കൂടുതല്‍ ഫലപ്രദമായി വ്യാപിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ നിറം മാറ്റം എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

English summary

What Your Gum Color Says About Your Health In Malayalam

Here in this article we are discussing about what your gum color says about your health. Take a look.
Story first published: Tuesday, June 15, 2021, 13:18 [IST]
X
Desktop Bottom Promotion