Just In
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 21 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 22 hrs ago
കൊളസ്ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല്‍ വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്
അണുബാധകളെ അകറ്റിനിര്‍ത്താന്‍ അവരവരുടെ പ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഭൂരിഭാഗം പേരും രോഗപ്രതിരോധത്തിനായി വിറ്റാമിന്‍, മിനറല്‍ സപ്ലിമെന്റുകള്‍ എന്നിവ കഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, ഹൃദയത്തിന് നല്ല ഒരു ദിനചര്യ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പലരും മറക്കുന്നു. ഇന്നത്തെ അനാരോഗ്യകരവും അലസവുമായ ജീവിതശൈലികള്‍ നിങ്ങളുടെ ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നതിനും ഹൃദ്രോഗങ്ങളുടെ അപകടസാധ്യത ഉയര്‍ത്തുന്നതിനും ഇടയാക്കും.
Most
read:
പ്രഭാതഭക്ഷണത്തിലെ
ഈ
തെറ്റുകള്‍
നിങ്ങളുടെ
ശരീരത്തെ
നശിപ്പിക്കും
ആരോഗ്യകരമായ ഒരു ഹൃദയമുള്ളത് പല രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കും. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായി നിങ്ങള്‍ക്ക് ചിലതരം ചായകള്‍ പരീക്ഷിക്കാം. ശരിയായ അളവിലും ശൈലിയിലും കഴിക്കുകയാണെങ്കില്‍ ചായ മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ കരുതുന്നു. ദിവസേന ഏതാനും കപ്പ് ചായ കുടിക്കുന്നത് രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും ക്യാന്‍സറും ഹൃദ്രോഗവും തടയാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമായ ചില ചായകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഗ്രീന്‍ ടീ
മധുരം ചേര്‍ക്കാതെ 3-4 കപ്പ് ഗ്രീന്‍ ടീ നിങ്ങള്‍ കുടിക്കണം. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഒരു ചായയാണ്. ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റ് ടീ
ഇത് ഏറ്റവും ശുദ്ധമായ ചായയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഹൃദയാരോഗ്യത്തിന് നല്ലതാണ് വൈറ്റ് ടീ. വൈറ്റ് ടീയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ ധമനികളെ വികസിപ്പിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു.
Most
read:മാമ്പഴം
കഴിച്ച
ഉടനെ
ഇവ
കഴിക്കുന്നത്
ശരീരത്തിന്
അപകടം;
ഒഴിവാക്കണം
ഇതെല്ലാം

ഊലോങ് ചായ
ഓക്സിഡൈസ് ചെയ്ത തേയില ഇലകള്‍ ചൂടാക്കിയാണ് ഈ ചായ ഉണ്ടാക്കുന്നത്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ കൊറോണറി ഹൃദ്രോഗമുള്ളവര്‍ക്ക് ഊലോങ് ചായ നല്ലതായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നു. എന്നാല്‍, ഈ ചായ കുടിച്ചു തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ഹൃദ്രോഗ വിദഗ്ധന്റെ അഭിപ്രായം കൂടി തേടുക.

ചമോമൈല്‍ ടീ
ഹൃദയാരോഗ്യത്തിന് നല്ലതായി കരുതപ്പെടുന്ന മറ്റൊരു ഹെര്‍ബല്‍ ടീയാണിത്. ഹൃദ്രോഗികള്‍ക്ക് മതിയായ ഉറക്കം ലഭിക്കാനും ശരീരത്തെ സുഖപ്പെടുത്താനും ചമോമൈല്‍ ടീ സഹായിക്കുന്നു.

ജിന്‍സെങ് ടീ
ജിന്‍സെങ് ടീ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. ഇത് ധമനികളെ ശാന്തമാക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ജിന്‍സെങ് ടീ നിങ്ങളുടെ ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു.
Most
read:തലയിണ
ഇല്ലാതെ
ഉറങ്ങിയാല്‍
ശരീരത്തില്‍
സംഭവിക്കുന്ന
മാറ്റം

ബ്ലാക്ക് ടീ
ദിവസവും 2-3 കപ്പ് കട്ടന്‍ ചായ കുടിക്കുന്നവരില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറവാണെന്നും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ വേഗത്തിലുള്ള ഹൃദയമിടിപ്പ് ഉള്ളതോ ആയ ആളുകള്‍ക്ക് ഇത് ഒരു നല്ല ചായ അല്ല. കട്ടന്‍ ചായയില്‍ കാപ്പിയിലുള്ളതിന്റെ പകുതി കഫീന്‍ അടങ്ങിയിട്ടുണ്ട്.