For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്

|

ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് ഏതൊരാളുടേയും ആഗ്രഹം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അനാരോഗ്യം എന്നത് നിങ്ങളുടെ തൊട്ടടുത്ത് ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് രോഗത്തെ കുറിക്കുന്ന ചില ലക്ഷണങ്ങളാണ്. ഈ അവസ്ഥകളില്‍ നാം ശ്രദ്ധിക്കാതെ വിടുന്ന ചില അപകടങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ചര്‍മ്മരോഗങ്ങള്‍. ചര്‍മ്മരോഗങ്ങള്‍ എന്നത് സൗന്ദര്യത്തെ മാത്രം ബാധിക്കുന്നതല്ല. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ആഘാതം നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

What Is Shingles: Symptoms, Treatment, and Prevention

ചര്‍മ്മത്തെ ബാധിക്കുന്ന തരത്തിലുള്ള ഏതൊരു അവസ്ഥയും പെട്ടെന്ന് പരിഹാരം കാണേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഷിംഗിള്‍സ് എന്നത് അപകടകരമായ ഒരു രോഗാവസ്ഥയാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് ഈ ലേഖനം നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് ഷിംഗിള്‍സ്

എന്താണ് ഷിംഗിള്‍സ്

എന്താണ് ഷിംഗിള്‍സ് എന്ന പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിലുണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് ഷിംഗിള്‍സ് എന്ന് പറയുന്നത്. എന്നാല്‍ എന്താണ് ഷിംഗിള്‍സ് എന്ന് പലര്‍ക്കും അറിയില്ല. ചിക്കന്‍പോക്‌സിന് കാരണമാകുന്ന വൈറസ് ആണ് ഇതിന് പിന്നിലും. ഇത് പലപ്പോഴും വളരെയധികം വേദനയുണ്ടാക്കുന്ന ചുണങ്ങ് രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് കുമിളകളും വേദനയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വാരിസെല്ല സോസ്റ്റര്‍ വൈറസാണ് ഇതിന് പിന്നിലെ കാരണം. ഇവ ചിക്കന്‍പോക്‌സ് ബാധിച്ച അവസ്ഥയില്‍ ശരീരത്തില്‍ തന്നെ നിര്‍ജ്ജീവമായി തുടരുകയും പിന്നീട് അത് ഷിംഗിള്‍സ് ആയി മാറുകയും ചെയ്യുകയാണ് ചെയ്യുന്നത്. ചിക്കന്‍പോക്‌സ് ഉള്ളവരില്‍ ഷിംഗിള്‍സ് സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ചുണങ്ങ് അധികം വേദനയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ ചര്‍മ്മ രോഗാവസ്ഥയെ എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

ഷിംഗിള്‍സിന്റെ അപകടം

ഷിംഗിള്‍സിന്റെ അപകടം

ഷിംഗിള്‍സ് എന്ന രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ അപകടഘടകങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്നതും അപകടമുണ്ടാക്കുന്നത്. ഇത് കൂടാതെ മുന്‍പ് ചിക്കന്‍ പോക്‌സ് വന്നവരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. എച്ച് ഐ വി അല്ലെങ്കില്‍ എയ്ഡ്‌സ് എന്നത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് രോഗത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

എന്തൊക്കെയാണ് ഷിംഗിള്‍സിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ ആദ്യം തന്നെ പ്രത്യക്ഷലക്ഷണമായി കാണുന്നത് ചര്‍മ്മത്തില്‍ കാണണപ്പെടുന്ന ചുണങ്ങാണ്. ഇത് പലപ്പോഴും വേദനയോട് കൂടിയതായിരിക്കും എന്നതാണ് സത്യം. ഒരു കൂട്ടം ചുണങ്ങുകളാണ് ഉണ്ടാവുന്നത്. ആദ്യ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ചുണങ്ങ് പൊട്ടി വരുന്നതാണ്. ഇത് അതി ഭീകരമായ വേദനയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത് കൂടാതെ തലവേദന, വയറ്റിലും നെഞ്ചിലും ജനനേന്ദ്രിയത്തിലും മുഖത്തും കണ്ണുകളിലും കാണപ്പെടുന്ന ചുണങ്ങ്, സംവേദന ക്ഷമത നഷ്ടപ്പെടുന്നത്, പനി, അമിത ക്ഷീണം, പ്രകാശത്തോടുള്ള സംവേദനക്ഷമത കുറയുന്നത്, അതികഠിനമായ ചൊറിച്ചില്‍ എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ആരോഗ്യത്തിന് എത്രത്തോളം അപകടം

ആരോഗ്യത്തിന് എത്രത്തോളം അപകടം

എന്തൊക്കെയാണ് ആരോഗ്യത്തിന് ഷിംഗിള്‍സ് ഉണ്ടാക്കുന്ന അപകടം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഷിംഗിള്‍സ് എന്നാല്‍ അത് ചര്‍മ്മത്തില്‍ കാണുന്ന വേദനാജനകമായ ചുണങ്ങുകള്‍ മാത്രമല്ല. ചില സന്ദര്‍ഭങ്ങളില്‍, ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് പലപ്പോഴും കണ്ണില്‍ ഗുരുതരമായ അണുബാധയിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ കാഴ്ച നഷ്ടത്തിലേക്ക് വരെ ചിലപ്പോള്‍ ഇത്തരം അവസ്ഥകള്‍ എത്തിക്കുന്നുണ്ട്. ഇത് കൂടാതെ തലച്ചോറിന്റെ വീക്കം, കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍, ബാലന്‍സ് തെറ്റുന്ന അവസ്ഥകള്‍, മുഖത്ത് കാണുന്ന തളര്‍ച്ചകള്‍ എന്നിവയെല്ലാമാണ് ആരോഗ്യത്തിന് ഷിംഗിള്‍സ് ഉണ്ടാക്കുന്ന അപകടാവസ്ഥകള്‍.

ഷിംഗിള്‍സിന്റെ ഓരോ ഘട്ടങ്ങള്‍

ഷിംഗിള്‍സിന്റെ ഓരോ ഘട്ടങ്ങള്‍

ഷിംഗിള്‍സിന്റെ ഓരോ ഘട്ടങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ ഘട്ടം ഘട്ടമായാണ് ശരീരത്തെ ബാധിക്കുന്നത്. അതില്‍ ആദ്യം പ്രകടമാവുന്ന ലക്ഷണങ്ങള്‍ എന്ന് പറയുന്നത് ആദ്യം ഇക്കിളിപ്പെടുത്തുന്ന അവസ്ഥയാണ്, പിന്നിട് കത്തുന്നത് പോലത്തെ അവസ്ഥയുണ്ടാവുന്നു, അതിന് ശേഷം ഷിംഗിള്‍സ് വരുന്ന ഭാഗത്ത് മരവിപ്പ് അനുഭവപ്പെടുന്നു, പിന്നീട് അത് ചൊറിച്ചിലായി പരിണമിക്കുന്നു. ഷിംഗിള്‍സ് നിങ്ങളെ ബാധിക്കുന്നത് പലപ്പോഴും അരക്കെട്ടിലോ, നെഞ്ചിലോ കഴുത്തിന് പുറകിലോ കണ്ണിന്റെ സൈഡിലോ ഒക്കെയായിരിക്കും.

ഷിംഗിള്‍സിന്റെ ഓരോ ഘട്ടങ്ങള്‍

ഷിംഗിള്‍സിന്റെ ഓരോ ഘട്ടങ്ങള്‍

ഇത് പിന്നീട് അഞ്ച് ദിവസത്തിന് ശേഷം ചുവന്ന നിറത്തില്‍ ദ്രാവകം പുറത്തേക്ക് വരുന്ന തരത്തിലുള്ള ചുണങ്ങുകള്‍ ആവുന്നു. അതോടൊപ്പം തന്നെ പനി, തലവേദന അല്ലെങ്കില്‍ ക്ഷീണം എന്നിവയും ഉണ്ടാവുന്നുണ്ട്. പിന്നീട് പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗാവസ്ഥ വര്‍ദ്ധിക്കുകയും രണ്ടാഴ്ചക്ക് ശേഷം രോഗം മാറുകയും ചെയ്യുന്നു. എന്നാല്‍ അതിന് ശേഷവും നിങ്ങള്‍ക്ക് വേദന ഉണ്ടാവുന്നുണ്ട്. ഈ രോഗാവസ്ഥയെ postherpetic neuralgia എന്നാണ് പറയുന്നത്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ മുകളില്‍ പറഞ്ഞ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ ഇതൊരു മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അണുബാധകളോ അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ഒരു കാരണവശാലും സ്വയം ചികിത്സ അരുത്. കൃത്യമായി ഡോക്ടറെ കണ്ട് പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് രോഗത്തെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും നിങ്ങള്‍ സ്വയം വിലയിരുത്താതെ കൃത്യമായ മെഡിക്കല്‍ ഉപദേശം എടുക്കുന്നതിന് ശ്രദ്ധിക്കണം.

പ്രമേഹം മൂര്‍ദ്ധന്യാവസ്ഥയിലെങ്കില്‍ ചര്‍മ്മത്തിലെ മാറ്റംപ്രമേഹം മൂര്‍ദ്ധന്യാവസ്ഥയിലെങ്കില്‍ ചര്‍മ്മത്തിലെ മാറ്റം

കുടംപുളിയിട്ട് മീന്‍ വെക്കുന്നതിന് പുറകിലൊരു രഹസ്യംകുടംപുളിയിട്ട് മീന്‍ വെക്കുന്നതിന് പുറകിലൊരു രഹസ്യം

English summary

What Is Shingles: Symptoms, Treatment, and Prevention In Malayalam

Here in this article we are discussing about the symptoms, treatment and prevention of shingles in malayalam. Take a look.
X
Desktop Bottom Promotion