For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

COVID-19 Vaccine Booster : കൊവിഡ് വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസ് ആവശ്യമോ, അറിഞ്ഞിരിക്കാം ഇതെല്ലാം

|

കൊവിഡ് മഹാമാരി നമ്മുടെ രാജ്യത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമാവാറായി. എന്നാല്‍ ഇതിന് പരിഹാരമെന്നോണമാണ് വാക്‌സിന്‍ നിലവില്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പല വിധത്തിലുള്ള ചര്‍ച്ചകള്‍ ലോകത്ത് നടക്കുന്നുണ്ട്. കാരണം പുതിയ വകഭേദങ്ങള്‍ ഉണ്ടാവുന്നത് പലപ്പോഴും വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് നിര്‍ബന്ധിതമാക്കുന്നുണ്ട്. കാരണം പലപ്പോഴും COVID-19 ഷോട്ടുകള്‍ പുതിയ വേരിയന്റില്‍ ഫലപ്രദമല്ലെന്നും ഫലപ്രദമാണെന്നും പല വിധത്തിലുള്ള പഠനങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഇത് വരെ കൃത്യമായ ഫലങ്ങള്‍ ലഭിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ ബൂസ്റ്റര്‍ ഷോട്ടിനായി പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുണ്ട്. കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ക്ക് ഇസ്രായേല്‍ ഇതിനകം തന്നെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ബൂസ്റ്റര്‍ ഷോട്ടുകളെ സംബന്ധിച്ചിടത്തോളം ഗവേഷകര്‍ക്കിടയില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് കൊടുക്കേണ്ടതിന്റെ ആവശ്യകതഇപ്പോള്‍ പഠന വിധേയമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് ബൂസ്റ്റര്‍ ഷോട്ടിനെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. എന്തൊക്കെയാണ് ബൂസ്റ്റര്‍ ഷോട്ടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയാന്‍ ലേഖനം വായിക്കാവുന്നതാണ്.

എന്താണ് വാക്‌സിന്‍ ബൂസ്റ്ററുകള്‍?

എന്താണ് വാക്‌സിന്‍ ബൂസ്റ്ററുകള്‍?

ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍ക്ക് രോഗത്തിനെതിരെ കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന് വേണ്ടി നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് ആണ് ബൂസ്റ്റര്‍ വാക്‌സിന്‍ എന്ന് അറിയപ്പെടുന്നത്. വാക്‌സിന്‍ എടുത്ത് ആദ്യ കുറച്ച് കാലത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ്പിന്റെ ഫലം തീരുന്നതിനാല്‍, അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ് ബൂസ്റ്റര്‍ ഷോട്ട് എടുക്കുന്നത്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമാകെ നടന്നു കൊണ്ടിരിക്കുകയാണ്. ഫ്‌ലൂ, ടെറ്റനസ്, ഡിഫ്തീരിയ, പെര്‍ട്ടുസിസ് (ഡിടിഎപി) പോലുള്ള നിരവധി വൈറല്‍ അണുബാധകളിലും ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നുണ്ട്.

എന്തുകൊണ്ട് ബൂസ്റ്റര്‍ ഡോസ് എടുക്കണം?

എന്തുകൊണ്ട് ബൂസ്റ്റര്‍ ഡോസ് എടുക്കണം?

എന്തുകൊണ്ട്, ആരാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ആദ്യം, വാക്‌സിന്‍ നല്‍കുന്ന പ്രതിരോധശേഷി കുറച്ച് കാലത്തിന് ശേഷം ഇല്ലാതാവുന്നു. എന്നാല്‍ അതിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിലൂടെ അത് ശരീരത്തിലെ ആന്റിജനെ വീണ്ടും ശക്തമാക്കുന്നു. ഇത് പ്രതിരോധ സംവിധാനത്തില്‍ ഒരു സംരക്ഷണ പ്രതികരണം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മറ്റൊരു കാരണം വൈറസിന്റെ പരിവര്‍ത്തനമാണ്. ഇത് കാലാകാലങ്ങളില്‍ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അതുകൊണ്ട് തന്നെ വൈറസ് പരിവര്‍ത്തനം പ്രതിരോധിക്കുന്നതിന് വേണ്ടി ബൂസ്റ്റര്‍ ഷോട്ട് പ്രവര്‍ത്തിക്കുന്നു.

ആര്‍ക്കൊക്കെ നല്‍കണം?

ആര്‍ക്കൊക്കെ നല്‍കണം?

എന്നാല്‍ ആര്‍ക്കൊക്കെ ബൂസ്റ്റര്‍ ഡോസ് നല്‍കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പ്രായമുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ആണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കേണ്ടത്. എന്നിരുന്നാലും, കൊറോണ വൈറസിനായി ഒരു ബൂസ്റ്റര്‍ ഷോട്ട് ലഭിക്കാനുള്ള പരമാവധി സമയ പരിധി എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഡെല്‍റ്റ വകഭേദം സൃഷ്ടിക്കുന്ന ആശങ്കയില്‍ നിന്ന് കരകയറുന്നതിന് വേണ്ടിയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്.

പ്രതിസന്ധികളെ പ്രതിരോധിക്കാം

പ്രതിസന്ധികളെ പ്രതിരോധിക്കാം

എന്നാല്‍ വരാനിരിക്കുന്ന വകഭേദത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ബൂസ്റ്റര്‍ ഡോസ് സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം എന്ന് പറയുന്ന നിലപാട് ശരിയല്ല. കാരണം ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് യു എസില്‍ നിന്നുള്ള കൊവിഡ് വിദഗ്ധനും വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡൈ്വസസറും കൂടിയായ ആന്റണി ഫൗച്ചി പറയുന്നത്.

most read:കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍

WHO എന്താണ് പറയുന്നത്?

WHO എന്താണ് പറയുന്നത്?

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ബൂസ്റ്റര്‍ ഷോട്ട് എടുക്കേണ്ടതിന്റെ ആവശ്യം ഒഴിവാക്കിയിട്ടുണ്ട്. കോവിഷീല്‍ഡ് ഉപയോഗിക്കുന്നവരില്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ട് ആവശ്യമില്ലെന്ന് സൂചിപ്പിച്ചു. ആറ് മാസത്തെ സമ്പൂര്‍ണ്ണ വാക്‌സിനേഷനുശേഷം കോവിഡ് -19 വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസിനായി ലോകത്തിന്റെ പല കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്.

കൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണംകൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണം

English summary

What is COVID-19 Vaccine Booster? is it really effective? All You Need to Know in Malayalam

What is COVID-19 Vaccine Booster in Malayalam: covid-19 booster shot really effective against different variants of Coronavirus, why and who should take covid vaccine booster shot. Know more.
X
Desktop Bottom Promotion