For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Anxiety attack : പാനിക് അറ്റാക്ക്; ഉറക്കത്തില്‍ അനങ്ങാന്‍ കഴിയുന്നില്ലേ, കാരണമറിയാം

|

നിങ്ങള്‍ പലപ്പോഴും തീവ്രമായ ഭയമോ സംശയമോ അനുഭവിക്കുന്നവരില്‍ ഒരാളാണോ, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പരിഭ്രാന്തരാവുന്ന സ്വഭാവക്കാരാണോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. ഇതോടൊപ്പം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടോ? എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉത്കണ്ഠയുടെ ഒരു സാധാരണ കേസാണ്. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനെക്കുറിച്ചും പുതിയ ജോലിസ്ഥലത്ത് പ്രവേശിക്കുന്നതിനെക്കുറിച്ചും ഒരു പൊതു പ്രസംഗം നടത്തുന്നതിനെക്കുറിച്ചും ഉത്കണ്ഠ തോന്നുന്നത് നിങ്ങളെ പരിഭ്രാന്തിയിലേക്ക് തള്ളിവിടും, ഇത് സാധാരണ ഉത്കണ്ഠ എന്ന് അറിയപ്പെടുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ഉത്കണ്ഠ പലപ്പോഴും നിങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ പോലും പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ അത് അല്‍പം ആശങ്കയുണ്ടാക്കുന്നതാണ്. അങ്ങേയറ്റത്തെ ഉത്കണ്ഠയെന്ന അവസ്ഥ പലപ്പോഴും നിങ്ങളെ ലിഫ്റ്റില്‍ കയറുന്നതില്‍ തടയുകയും അമിതമായ പേടിയുണ്ടാക്കുകയും എസ്‌കലേറ്റര്‍ കയറുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയും റോഡ് മുറിച്ചുകടക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നെങ്കില്‍ സൂക്ഷിക്കണം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആന്‍ക്‌സൈറ്റി ഉത്കണ്ഠയുടെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വസനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍. നിങ്ങള്‍ കടുത്ത ഉത്കണ്ഠാ രോഗമാണ് അനുഭവിക്കുന്നതെങ്കില്‍, അത് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് കൃത്യമാണെങ്കില്‍ നിങ്ങളില്‍ നിന്ന് ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 ട്രിഗറുകള്‍ കൈകാര്യം ചെയ്യുക

ട്രിഗറുകള്‍ കൈകാര്യം ചെയ്യുക

ഉത്കണ്ഠയുണ്ടാക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ കാരണം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇരുന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുക. പുകവലി, മദ്യം, ധാരാളം കഫീന്‍ എന്നിവയാണ് മറ്റ് ട്രിഗറുകള്‍. നിങ്ങളുടെ ട്രിഗര്‍ കണ്ടെത്തുമ്പോള്‍, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായോ ഡോക്ടറുമായോ സംസാരിക്കുക. മറ്റുള്ളവരില്‍ നിന്ന് പിന്തുണ തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ബിഹേവിയറല്‍ തെറാപ്പി

ബിഹേവിയറല്‍ തെറാപ്പി

നിങ്ങള്‍ നിരന്തരം നെഗറ്റീവ് ചിന്തകളും വികാരങ്ങളും നേരിടുന്നുണ്ടെങ്കില്‍, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിക്ക് പോകേണ്ട സമയമാണിത്. സാഹചര്യം കൈവിട്ടുപോകുന്നതിനുമുമ്പ് നിങ്ങള്‍ക്ക് നെഗറ്റീവ് ചിന്തകള്‍, പാറ്റേണുകളിലെ മാറ്റം, ചില പ്രത്യേകക വികാരങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം എന്നിവ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നിങ്ങളുടെ മനോരോഗവിദഗ്ദ്ധനോട് സംസാരിക്കുക. എന്നിട്ട് മാത്രമേ നിങ്ങള്‍ക്ക് ഇതിനെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.

സപ്ലിമെന്റുകള്‍ എടുക്കുക

സപ്ലിമെന്റുകള്‍ എടുക്കുക

ചില ആരോഗ്യ സപ്ലിമെന്റുകള്‍ കഴിക്കുന്നത് നിങ്ങളില്‍ പോസിറ്റീവ് ചിന്തകള്‍ ഉണര്‍ത്തുന്നതിനും മാനസികമായി സന്തോഷിപ്പിക്കുന്നതിനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, അശ്വഗന്ധ, വലേറിയന്‍ റൂട്ട് അല്ലെങ്കില്‍ ഗ്രീന്‍ ടീ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ഉത്കണ്ഠമൂലമുണ്ടാവുന്ന അറ്റാക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം. പരിഹാരം എന്തൊക്കെയെന്ന് നോക്കാം.

ആഴത്തിലുള്ള ശ്വസനം

ആഴത്തിലുള്ള ശ്വസനം

ഹൃദയമിടിപ്പ് കുറയ്ക്കുകയും മനസ്സിനെ ഉടന്‍ ശാന്തമാക്കുകയും ചെയ്യുന്നതിനാല്‍ ആഴത്തില്‍ ശ്വസിക്കാന്‍ ശ്രമിക്കുക. 4 തവണ വീതം ശ്വസിക്കാന്‍ ശ്രമിക്കുക, 7 തവണ വീതം ശ്വാസം പിടിച്ച് നിര്‍ത്തി ശ്വസിക്കാന്‍ ശ്രിമിക്കുക. പിന്നീട് 5 എണ്ണം വീതം ശ്വസനവ്യായാമം ചെയ്യാവുന്നതാണ്. ഉത്കണ്ഠ ഇത്തരം പ്രശ്‌നങ്ങളുടെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും അതിന്റെ സാങ്കേതികത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 കുറിച്ചിടുക

കുറിച്ചിടുക

നിങ്ങളെ അലട്ടുന്ന പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കി അതിനെ കുറിച്ചിടുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തില്‍ നിങ്ങളുടെ ചിന്തകള്‍ എഴുതുന്നത് ഉത്കണ്ഠ കുറയാന്‍ സഹായിക്കും. പൊതുവായ ഉത്കണ്ഠ രോഗം (ജിഎഡി) ബാധിച്ചവര്‍ക്ക് ഡോക്ടര്‍മാര്‍ ഇത് ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ ചിന്താ രീതികള്‍ രേഖപ്പെടുത്തുന്നത് നെഗറ്റീവ് വികാരങ്ങള്‍ കുറയ്ക്കുകയും അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങള്‍ പോവുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍

വിട്ടുമാറാത്ത വായ്‌നാറ്റം; അതൊരു രോഗമാണ് അതിലേറെ അപകടവുംവിട്ടുമാറാത്ത വായ്‌നാറ്റം; അതൊരു രോഗമാണ് അതിലേറെ അപകടവും

English summary

What is Anxiety attack: Symptoms, causes, and How to deal with in Malayalam

Here we talking about the What is Anxiety attack? Know Symptoms, causes, and How to deal with in Malayalam. Read on.
X
Desktop Bottom Promotion