For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആവക്കാഡോ ദിവസവും കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഈ നേട്ടങ്ങള്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതില്‍ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യവും ശ്രദ്ധേയമാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നാം കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അവോക്കാഡോ, ബാക്ടീരിയ, കുടല്‍, രോഗങ്ങള്‍ എന്നിവക്കുള്ള മികച്ച ഒറ്റമൂലിയാണെന്ന് നിങ്ങള്‍ക്കറിയാമോ? ആരോഗ്യത്തിന് ആവക്കോഡ് അഥവാ ബട്ടര്‍ഫ്രൂട്ട് നല്‍കുന്ന ഗുണങ്ങള്‍ എന്ന് പറയുന്നത് ചില്ലറയല്ല.

മാംസാഹാരം കൂടുതലാണോ; ആയുസ്സിന് ദോഷമെന്ന് ഉറപ്പ്മാംസാഹാരം കൂടുതലാണോ; ആയുസ്സിന് ദോഷമെന്ന് ഉറപ്പ്

ആവക്കാഡോ ദിനവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കുടലിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്താണ് നിങ്ങളുടെ ആരോഗ്യത്തിന് ആവക്കാഡോ കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് ദിനവും കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ല.....

ബാക്ടീരിയ കൂടുതല്‍

ബാക്ടീരിയ കൂടുതല്‍

നമ്മുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ബാക്ടീരിയകള്‍ കുടലിലുണ്ട്. മാത്രമല്ല, ആയിരത്തോളം വ്യത്യസ്ത തരം ബാക്ടീരിയകളാണ് ഇവയെല്ലാം. പക്ഷേ പരിഭ്രാന്തരാകരുത്, അവയില്‍ മിക്കതും നിങ്ങള്‍ക്ക് നല്ലതാണ്, ഒപ്പം സൂക്ഷ്മാണുക്കളുടെയും അണുബാധയുടെയും വികസനം തടയുന്നു. സാധാരണഗതിയില്‍, ദോഷകരമായ തരത്തേക്കാള്‍ 4 മടങ്ങ് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ ആണ് ശരീരത്തില്‍ ഉള്ളത്. എന്നാല്‍ ശരീരത്തിലെ ഗുണമുള്ള ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ആവക്കാഡോ ശീലമാക്കാവുന്നതാണ്.

ദഹനത്തിന് മികച്ചത്

ദഹനത്തിന് മികച്ചത്

നിങ്ങളുടെ ദഹനത്തിന് ഏറ്റവും മികച്ചതാണ് ആവക്കാഡോ. എല്ലാ ദിവസവും ഈ പഴം കഴിക്കുന്നത് ദഹനനാളത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. ഇത് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും പിത്തരസം ആസിഡുകള്‍ കുറയ്ക്കുകയും ഫാറ്റി ആസിഡുകളും അസറ്റേറ്റും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ആവക്കാഡോ കഴിക്കുന്നവരില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ആരോഗ്യമുള്ള ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ആവക്കാഡോ. ഇത് കൂടാതെ കാന്‍സര്‍, പ്രമേഹം, ഹൃദയ രോഗങ്ങള്‍ എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കുടല്‍ അസന്തുലിതാവസ്ഥയും ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് ആവക്കാഡോ ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കഴിക്കേണ്ടത്

കഴിക്കേണ്ടത്

അവോക്കാഡോ എത്രമാത്രം ആവശ്യമാണ് നിങ്ങള്‍ക്ക് എല്ലാ ദിവസവും എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഒരു അവോക്കാഡോ കഴിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് 140 ഗ്രാം ലഭിക്കുന്നു. പുരുഷന്മാര്‍ക്ക് കുറച്ചുകൂടി കഴിക്കാം - 175 ഗ്രാം. ഇത് ഒരു ദിവസം ഒരു ഭക്ഷണത്തിലേക്ക് ചേര്‍ക്കുക. അവോക്കാഡോസ് മാത്രം കുടലിന് അത്ഭുതങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളുടെ ഭക്ഷണക്രമം സമതുലിതമാണെന്നും ആക്ടീവ് ആയി തുടരുന്നതിനും ശ്രമിക്കേണ്ടതാണ്.

ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു

ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു

ഒമേഗ 3 ഫാറ്റി ആസിഡിന്റെ പ്രവര്‍ത്തനവും വിറ്റാമിന്‍ ഇയുടെ പ്രവര്‍ത്തനവും കാരണം എപ്പോഴും ഉന്‍മേഷത്തോടെ ഇരിക്കാന്‍ ആവകാഡോ കഴിക്കുന്നതിലൂടെ കഴിയുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു

 കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ആവകാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു. എന്തായാലും ആവകാഡോ ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

മറ്റുള്ള പോഷകങ്ങളെ കൂടി ആകര്‍ഷിക്കുന്നു

മറ്റുള്ള പോഷകങ്ങളെ കൂടി ആകര്‍ഷിക്കുന്നു

ഇതെന്ത് മറിമായം എന്ന് തോന്നാം എന്നാല്‍ എന്തായാലും വിറ്റാമിന്‍ എ, കെ, ഡി എന്നിവയെ ആകര്‍ഷിക്കാനുള്ള കഴിവ് ആവകാഡോയ്ക്കുണ്ട്. ഇത് ഭക്ഷണം അധികം കഴിച്ചാലുള്ള പ്രശ്‌നങ്ങളെയെല്ലാം ചെറുക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്.

ആര്‍ത്രൈറ്റിസില്‍ നിന്ന് വിട

ആര്‍ത്രൈറ്റിസില്‍ നിന്ന് വിട

ആവകാഡോയുടെ ഉപയോഗം ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു. കൊഴുപ്പ് കൂടുതലാണെന്നു പറഞ്ഞ് നമ്മള്‍ മാറ്റി നിര്‍ത്തുന്ന ഇത്തരം പഴങ്ങള്‍ക്ക് നിരവധി കഴിവുകളാണ് ഇപ്പോഴുള്ളത് എന്നു നിങ്ങള്‍ക്ക് മനസ്സിലായില്ലേ.

English summary

What Happens To Your Body When You Eat An Avocado Daily

Here in this article we are discussing about what happens to your body when you eat avocado daily. Take a look.
X
Desktop Bottom Promotion