For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവസ്ത്രം ധരിക്കാതെ ഒരാഴ്ച ഉറങ്ങൂ, മാറ്റമറിയാം

|

പലർക്കും ഈ ചോദ്യം തന്നെ പരിഹാസ്യമായി തോന്നിയേക്കാം.കാരണം വസ്ത്രധാരണ രീതിയിൽ അടിവസ്ത്രം എന്നത് ശ്വസനം പോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായാണ് കരുതിപ്പോരുന്നത്. അപ്പോൾ പിന്നെ അതിന്റെ ആവശ്യകതയെ ചോദ്യം ചെയ്താലോ? എന്നാൽ ധരിക്കാതിരുന്നാൽ വളരെയേറെ ഗുണങ്ങളുണ്ട് എന്നുള്ളതാണ് സത്യം.ആസിഡ് റീഫ്ളക്സ് പോലും ലഘുകരിക്കും.

അധോവായു പിടിച്ച് വെക്കരുത് അപകടമാണ്അധോവായു പിടിച്ച് വെക്കരുത് അപകടമാണ്

അടിവസ്ത്രം ഉപയോഗിക്കാതിരിക്കുന്നതിന്റെ ഫലങ്ങളെ പറ്റിയുള്ള ഗവേഷണത്തിൽ ആശ്ചര്യകരമായ വസ്തുതകളാണ് കണ്ടെത്തിയത്. അവ എന്താണെന്ന് നിങ്ങൾക്കും അറിയേണ്ടേ? തുടർന്നു വായിക്കു.

ആസിഡ് റിഫ്ലക്സ്നുള്ള സാധ്യത കുറയുന്നു.

ആസിഡ് റിഫ്ലക്സ്നുള്ള സാധ്യത കുറയുന്നു.

അടിവസ്ത്രങ്ങൾ പോലുള്ള ഇറുകിയ വസ്ത്രങ്ങൾ നിങ്ങളുടെ വയറിനെ മുകൾ ഭാഗത്തേക്ക് തള്ളുകയും അത് വയറിനെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു. ഫലമോ ആസിഡ് റിഫ്ലക്സ് മൂലം നെഞ്ചെരിച്ചിൽ ഉണ്ടാകുന്നു. ആസിഡ് റിഫ്ലക്സ് 20- 30 പ്രായക്കാരിൽ സാധാരണമാണെങ്കിലും അടിവസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആസിഡ് റിഫ്ലക്സ് സാധ്യത കുറയ്ക്കുന്നു.

യീസ്റ്റ് ഇൻഫെക്ഷനിൽ നിന്നും മോചനം.

യീസ്റ്റ് ഇൻഫെക്ഷനിൽ നിന്നും മോചനം.

വളരെയധികം പേരെ ബുദ്ധിമുട്ടിലാക്കുന്ന കാൻഡിഡ് എന്ന ബാക്ടീരിയയെ പറ്റി നിങ്ങൾ കേട്ടു കാണും. 20 ശതമാനം സ്ത്രീകളിലും ഈ ബാക്റ്റീരിയ കാണപ്പെടുന്നു ചിലരിൽ ലക്ഷണങ്ങളൊന്നും കാണാനില്ലെങ്കിലും യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുന്നു. പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവ ഈർപ്പം നിലനിർത്തുകയും ബാക്ടീരിയ വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. അടിവസ്ത്രം ഉപയോഗിക്കാതിരുന്നാൽ അണുബാധ പിടിപെടാനുള്ള സാഹചര്യം കുറയ്ക്കുന്നു.

ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്നു

ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്നു

മാത്രവുമല്ല സ്വാസ്ഥ്യം അനുഭവപ്പെടുകയും ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്നു.വിയർപ്പ് ധാരാളം ഉണ്ടാകുന്ന സ്ഥലമായതിനാൽ അടിവസ്ത്രങ്ങൾ വിയർപ്പ് ഒപ്പിയെടുക്കുകയും ദുർഗന്ധത്തിന് കാരണമാവുകയും ചെയ്യും.അടിവസ്ത്രം ധരിക്കാതിരുന്നാൽ വിയർപ്പ് ആവിയായി തീരുകയും ഉരസൽ കൊണ്ടുണ്ടാകുന്ന വ്രണത്തിനും ദുർഗന്ധത്തിനും കുറവുണ്ടാകുന്നു. ബിക്കിനി ഏരിയ സുരക്ഷിതമായിരിക്കും. അതിലോല കോശങ്ങൾ കൊണ്ടാണ് സ്വകാര്യഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കൃത്രിമ വസ്തുക്കളാൽ നിർമ്മിച്ച ഇറുകിയ അടിവസ്ത്രങ്ങൾ അസ്വസ്ഥത ഉണ്ടാക്കുകയും മുറിവേൽപ്പിക്കുകയും അത് മൂലം അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. മാത്രവുമല്ല വേദന ഉളവാക്കുകയും ചെയ്യുന്നു.അടി വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് അസ്വസ്ഥത കുറയ്ക്കുവാനും ചിലപ്പോൾ പൂർണമായി ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

അസ്വസ്ഥതയും അലർജിയും

അസ്വസ്ഥതയും അലർജിയും

സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥതയും അലർജിയും ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. അടിവസ്ത്രങ്ങൾ അടക്കമുള്ള മിക്ക വസ്ത്രങ്ങളും കൃത്രിമ നൂലുകളും നിറങ്ങളും രാസവസ്തുക്കളും ഉപയോഗിച്ച് നിർമിച്ചവയാണ്. അവ വളരെ വേഗം അലർജിക്കു കാരണമാകുന്നു. അലർജി മൂലം അസ്വസ്ഥതയും തിണർപ്പുകളും കുരുക്കളും, തടിപ്പും ഉണ്ടാകുന്നു.ഈയൊരു അവസ്ഥയിൽ അലർജിയുണ്ടാക്കുന്ന അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

പുരുഷന്മാർക്കും ബാധകം

പുരുഷന്മാർക്കും ബാധകം

അടിവസ്ത്രങ്ങൾ ഒഴിവാക്കുന്നതിലൂടെ അണുബാധയ്ക്കും ചൊറിച്ചിലിനും ഉള്ള സാധ്യത കുറയുന്നു. പ്രത്യുല്പാദന അവയവങ്ങൾ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. അടിവസ്ത്രങ്ങൾ ധരിക്കാതിരിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥതകളിൽ നിന്നും അണുബാധകളിൽ നിന്നും ആസിഡ് റിഫ്ലക്സ് പോലുള്ള രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും.ഇനി നിങ്ങൾ തീരുമാനിക്കൂ അടിവസ്ത്രങ്ങൾ വേണോ വേണ്ടയോ എന്ന്.

English summary

what happens to you when you are not wearing underwear at night

Here in this article we are discussing about some health benefits of not wearing underwear. Take a look.
X
Desktop Bottom Promotion