For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിന്‍ എടുത്താല്‍ നിങ്ങളുടെ ശരീരത്തിനുള്ളില്‍ സംഭവിക്കുന്നത് ഇതാണ്

|

പ്രതിരോധ കുത്തിവയ്പ്പാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ എത്രയും വേഗം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായി പ്രയത്‌നിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 65 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഏകദേശം 15 കോടി ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, പാര്‍ശ്വഫലങ്ങള്‍ കാരണം വാക്‌സിനേഷന്‍ എടുക്കാന്‍ ഭയപ്പെടുന്ന ചില ആളുകള്‍ ഇപ്പോഴുമുണ്ട്.

Most read: വാക്‌സിനും പിടിതരില്ല, വ്യാപനതോതും അധികം; പുതിയ കോവിഡ് വകഭേദം സി.1.2Most read: വാക്‌സിനും പിടിതരില്ല, വ്യാപനതോതും അധികം; പുതിയ കോവിഡ് വകഭേദം സി.1.2

നിങ്ങളുടെ ഉത്കണ്ഠ ലഘൂകരിക്കുന്നതിനായി, കുത്തിവയ്പ് എടുത്തതിനുശേഷം നിങ്ങളുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും ചില ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വാക്‌സിന്‍ എടുക്കുമ്പോള്‍ എന്ത് സംഭവിക്കും

വാക്‌സിന്‍ എടുക്കുമ്പോള്‍ എന്ത് സംഭവിക്കും

ഭാവിയില്‍ നിങ്ങള്‍ക്ക് അണുബാധയെ പ്രതിരോധിക്കാന്‍ പ്രതിരോധശേഷി നേടിത്തരുന്ന പ്രക്രിയയാണ് വാക്‌സിനേഷന്‍. വൈറസ്, ബാക്ടീരിയ അല്ലെങ്കില്‍ പരാന്നഭോജിയോട് സാമ്യമുള്ള ഒരു ഏജന്റ് വാക്‌സിനുകളില്‍ ഉണ്ട്. കോവിഡിന്റെ കാര്യത്തില്‍ ഇത് SARS-CoV-2 വൈറസാണ്. പ്രതിരോധ വാക്‌സിനുകളില്‍ ഒന്നുകില്‍ ദുര്‍ബലമായതോ നശിച്ചതോ ആയ സൂക്ഷ്മാണുക്കള്‍, വിഷവസ്തുക്കള്‍ അല്ലെങ്കില്‍ ഉപരിതല പ്രോട്ടീനോ ഉണ്ട്. ഇതിന് വൈറസിന്റെ ഒരു ജനിതക പദാര്‍ത്ഥമുണ്ടായിരിക്കും, ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ രൂപവത്കരണത്തിനായി ശരീരം വായിച്ചെടുക്കും.

രോഗപ്രതിരോധം തീര്‍ക്കുന്ന വിധം

രോഗപ്രതിരോധം തീര്‍ക്കുന്ന വിധം

വാക്‌സിന്‍ കുത്തിവയ്ക്കുമ്പോള്‍, ഈ ഏജന്റ് നമ്മുടെ ടിഷ്യൂകളുടെ കോശങ്ങളിലേക്ക് പോകുന്നു. അതിനുശേഷം, ശരീരത്തില്‍ പ്രവേശിച്ച വൈറസുകളെ നിരീക്ഷിക്കാന്‍ ഒരു പ്രത്യേക പ്രവര്‍ത്തനമുള്ള ചില 'ഡെന്‍ഡ്രിറ്റിക്' സെല്ലുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഈ പട്രോളിംഗ് സെല്ലുകള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഏജന്റ് ശ്രദ്ധിക്കുകയും അതിനെതിരെ ശരീരത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. വാക്‌സിന്‍ വഴി ശരീരത്തില്‍ കുത്തിവച്ച വൈറസിനെക്കുറിച്ചുള്ള ജനിതക നിര്‍ദ്ദേശങ്ങള്‍ വായിച്ചുകൊണ്ടാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍ ഇത് ചെയ്യുന്നത്. അതിനുശേഷം, രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള നടപടികള്‍ ചെയ്യുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷിയെ കോവിഡ് വൈറസിനെ തിരിച്ചറിയാനും അതിനെതിരേ പോരാടാനും പഠിപ്പിക്കും.

Most read:60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി വരും; പഠനംMost read:60 വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു മഹാമാരി വരും; പഠനം

ചിലര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ട്

ചിലര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ട്

പ്രതിരോധ കുത്തിവയ്പ്പ് എടുത്താല്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന മിക്ക പാര്‍ശ്വഫലങ്ങളും രോഗപ്രതിരോധ ശേഷി പ്രതികരിക്കുന്നതിന്റെ സൂചനയാണ്. കോവിഡ് വാക്‌സിനേഷന്റെ ചില പൊതുവായ പാര്‍ശ്വഫലങ്ങളാണ് ഇഞ്ചക്ഷന്‍ എടുത്ത സ്ഥലത്ത് വേദനയോ വീക്കമോ, ക്ഷീണം, തലവേദന, പനി, വിറയല്‍, പേശിവേദന എന്നിവ.

ആന്റിജനും ആന്റിബോഡിയും

ആന്റിജനും ആന്റിബോഡിയും

വാക്‌സിന്‍ ഏജന്റും യഥാര്‍ത്ഥ വൈറസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഒരു യഥാര്‍ത്ഥ രോഗകാരി ശരീരത്തില്‍ പ്രവേശിച്ചുവെന്ന് വാക്‌സിനേഷനിലൂടെ ശരീരത്തെ വിശ്വസിപ്പിക്കുന്നു. ശരീരത്തിലേക്ക് ആദ്യമായി ഒരു ആന്റിജന്‍ പ്രവേശിക്കുമ്പോള്‍, രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും ആ ആന്റിജന് വേണ്ടിയുള്ള പ്രത്യേക ആന്റിബോഡികള്‍ നിര്‍മ്മിക്കാനും അല്‍പം സമയമെടുക്കും. ആ സമയത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച വ്യക്തി രോഗബാധിതനാകാന്‍ സാധ്യതയുണ്ട്.

Most read:വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?Most read:വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് വരുന്നത് എന്തുകൊണ്ട് ?

ക്ഷീണത്തിന് കാരണമെന്ത്

ക്ഷീണത്തിന് കാരണമെന്ത്

ശരീരത്തിലേക്ക് ഒരു പുതിയ ആന്റിജന്‍ പ്രവേശിക്കുമ്പോള്‍ വെളുത്ത രക്താണുക്കള്‍ ആ ഭാഗത്തേക്കെത്തി അവയെ പ്രതിരോധിക്കാന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉണര്‍ത്തുന്നു. അതിന്റെ ഭാഗമായി പനി, വേദന, ക്ഷീണം, തുടങ്ങി മറ്റ് പാര്‍ശ്വഫലങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകുന്നു. സൈറ്റോകൈനുകളും കീമോകൈനുകളുമാണ് വാക്‌സിന്‍ കുത്തിവയ്പ്പിനു ശേഷം ക്ഷീണത്തിനും വേദനയ്ക്കും കാരണമാകുന്നത്. ഈ പദാര്‍ത്ഥങ്ങള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ രോഗപ്രതിരോധ കോശങ്ങളെ ആന്റിജന്‍ ബാധിച്ച സ്ഥലത്തേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ കൈകളിലെ ലിംഫ് നോഡുകളില്‍ വീക്കത്തിലേക്ക് നയിക്കുന്നു.

രണ്ടാമത്തെ ഡോസ് ഒഴിവാക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്

രണ്ടാമത്തെ ഡോസ് ഒഴിവാക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്

ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ആവശ്യമാണ്. കാരണം ആദ്യ വാക്‌സിന്‍ ശരീരത്തില്‍ ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ സൃഷ്ടിക്കുന്നു, ഇത് കോവിഡ് വൈറസിനെ രോഗിയാക്കുന്നത് തടയുന്നു. എന്നാല്‍ ആന്റിബോഡികളുടെ സംരക്ഷണം ഹ്രസ്വകാലത്തേക്കായിരിക്കും. അതിനാല്‍, മിക്ക കേസുകളിലും, രോഗത്തിനെതിരെ കൂടുതല്‍ ശക്തവും ദീര്‍ഘകാലത്തേക്കുമായ പ്രതികരണം സൃഷ്ടിക്കാന്‍ ശരീരത്തെ സഹായിക്കുന്നതിന് രണ്ടാമത്തെ ഡോസ് ആവശ്യമാണ്.

Most read:കോവിഡ് രണ്ടാം തരംഗത്തിന് കാരണമിത്; ശ്രദ്ധിച്ചാല്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷനേടാംMost read:കോവിഡ് രണ്ടാം തരംഗത്തിന് കാരണമിത്; ശ്രദ്ധിച്ചാല്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷനേടാം

വാക്‌സിനേഷന് മടി വേണ്ട

വാക്‌സിനേഷന് മടി വേണ്ട

രണ്ടാമത്തെ ഡോസ് നിങ്ങളില്‍ ഹ്രസ്വകാല സംരക്ഷണ ആന്റിബോഡികള്‍ക്ക് പുറമേ ദീര്‍ഘകാല മെമ്മറി സെല്ലുകള്‍ രൂപീകരിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. അതിനാല്‍, രണ്ടാമത്തെ ഡോസിന് ശേഷം നിരവധി ആളുകള്‍ക്ക് ശക്തമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നു. കാരണം ശരീരത്തിന് ഇപ്പോള്‍ വൈറസിനെതിരെ ശക്തവും വേഗതയേറിയതും മികച്ച സജ്ജീകരണങ്ങളുമുള്ള പ്രതികരണമുണ്ട്. വാക്‌സിനെടുത്താലുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ഭയം കാരണം പലരും വാക്‌സിനേഷന് മടി കാണിക്കുന്നുണ്ട്. എന്നാല്‍, കോവിഡ് 19 അണുബാധയുടെ പ്രത്യാഘാതങ്ങളേക്കാള്‍ വലുതല്ല വാക്‌സിന്റെ ഹ്രസ്വകാല പാര്‍ശ്വഫലങ്ങള്‍ എന്ന് മനസിലാക്കുക.

FAQ's
  • വാക്സിന്‍ എടുക്കുമ്പോള്‍ ശരീരത്തില്‍ എന്തു സംഭവിക്കും

    വാക്സിന്‍ എടുത്ത ശേഷം, നിങ്ങളുടെ ശരീരം സ്‌പൈക്ക് പ്രോട്ടീനുകള്‍ സൃഷ്്ടിക്കുന്നു. ഇത് കോവിഡിന് ഇടയാക്കുന്ന സാര്‍സ് കോവി 2 വൈറസിനെ തിരിച്ചറിയാനും അവയ്‌ക്കെതിരേ പോരാടാനും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പഠിപ്പിക്കുന്നു.

     

  • വാക്സിന്‍ എടുത്താല്‍ ശരീരത്തിലെ ക്ഷീണത്തിന് കാരണമെന്ത്

    ശരീരത്തിലേക്ക് ഒരു പുതിയ ആന്റിജന്‍ പ്രവേശിക്കുമ്പോള്‍ വെളുത്ത രക്താണുക്കള്‍ ആ ഭാഗത്തേക്കെത്തി അവയെ പ്രതിരോധിക്കാന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉണര്‍ത്തുന്നു. അതിന്റെ ഭാഗമായി പനി, വേദന, ക്ഷീണം, തുടങ്ങി മറ്റ് പാര്‍ശ്വഫലങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകുന്നു. സൈറ്റോകൈനുകളും കീമോകൈനുകളുമാണ് വാക്‌സിന്‍ കുത്തിവയ്പ്പിനു ശേഷം ക്ഷീണത്തിനും വേദനയ്ക്കും കാരണമാകുന്നത്.

  • കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ എന്താണ് ?

    പ്രതിരോധ കുത്തിവയ്പ്പ് എടുത്താല്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന മിക്ക പാര്‍ശ്വഫലങ്ങളും രോഗപ്രതിരോധ ശേഷി പ്രതികരിക്കുന്നതിന്റെ സൂചനയാണ്. കോവിഡ് വാക്‌സിനേഷന്റെ ചില പൊതുവായ പാര്‍ശ്വഫലങ്ങളാണ് ഇഞ്ചക്ഷന്‍ എടുത്ത സ്ഥലത്ത് വേദനയോ വീക്കമോ, ക്ഷീണം, തലവേദന, പനി, വിറയല്‍, പേശിവേദന എന്നിവ.

English summary

What Happens Inside Your Body When You Get COVID Vaccine in Malayalam

Here is what happens inside your body after getting vaccinated and why some people get common side effects, while others don't.
X
Desktop Bottom Promotion