Just In
Don't Miss
- News
ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്ത്തിയ ഏക നേതാവ്, ചരിത്രം രാഹുലിനെ ഓര്മിക്കുമെന്ന് മെഹബൂബ!!
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Sports
IND vs AUS: പുജാര പുറത്ത്, ഇന്ത്യ പൊരുതുന്നു
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്ക്കെതിരെ കര്ശന നിയമങ്ങള് കൊണ്ടുവരാന് ആര്ബിഐ!!
- Movies
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രോഗങ്ങള് അടുക്കില്ല; ഒരുമാസം ഇഞ്ചി കഴിച്ചാല് മാറ്റം ഇതൊക്കെ
പണ്ടുകാലം മുതല്ക്കേ ഔഷധഗുണങ്ങള്ക്ക് പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. അതിനാല്തന്നെ, പല ആയുര്വേദ കൂട്ടുകളിലും ഇത് ഉപയോഗിക്കുന്നു. ഭക്ഷണസാധനങ്ങള്ക്ക് രുചി കൂട്ടാന് ഇഞ്ചി സഹായിക്കും. എന്നാല് ഇതിനും എത്രയോ അധികമായി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ഇഞ്ചി ഗുണം ചെയ്യുന്നു. ജിഞ്ചറോള്, ഷോഗോള്, സിങ്കിബെറീന്, വിറ്റാമിനുകള്, ധാതുക്കള് എന്നിവ ഈ സുഗന്ധവ്യഞ്ജനത്തില് അടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകള്ക്ക് മുമ്പ് എല്ലാത്തരം അസുഖങ്ങളും ഭേദമാക്കാന് ഇഞ്ചി ഉപയോഗിച്ചിരുന്നു. കൂടാതെ, പതിവായി ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിര്ത്താനും സഹായിക്കുന്നു.
Most read: വിഷതുല്യം, ശരീരം കേടാവും; ഈ പഴങ്ങള് ഒന്നിച്ച് കഴിക്കരുത്
ഓക്കാനം, ഛര്ദ്ദി തുടങ്ങിയ ലക്ഷണങ്ങള് കുറയ്ക്കാന് സഹായിക്കുന്ന ബയോ ആക്റ്റീവ് പദാര്ത്ഥമായ ജിഞ്ചറോള് ഇതില് അടങ്ങിയിട്ടുണ്ട്. സന്ധികളുടെ വീക്കം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. കാന്സറിനും ഹൃദ്രോഗത്തിനും എതിരെ സഹായിക്കുന്ന വേദനസംഹാരിയായ ഷോഗോളും ഇഞ്ചിയില് അടങ്ങിയിട്ടുണ്ട്. ഇഞ്ചിയിലെ സിങ്കിബെറീന് ദഹനത്തിന് നല്ലതാണ്. ഇതാ, ഒരു മാസത്തേക്ക് എല്ലാ ദിവസവും ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങള് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള് അറിയാന് ലേഖനം വായിക്കൂ.

നെഞ്ചെരിച്ചില് നീക്കുന്നു
ഉദരസംബന്ധമായ അസ്വസ്ഥതകള് കാരണമായുണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് നെഞ്ചെരിച്ചില്. നിങ്ങളുടെ ഭക്ഷണശീലമാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. എന്നാല്, പതിവായി ഇഞ്ചി കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചില് നിങ്ങള്ക്ക് ഒരു പരിധി വരെ തടഞ്ഞുനിര്ത്താന് സാധിക്കും. ഇഞ്ചിയിലെ സജീവ പദാര്ത്ഥങ്ങള്, നെഞ്ചെരിച്ചിലിനുള്ള മരുന്നുകളിലും കാണപ്പെടുന്നു. അതിനാല് നെഞ്ചെരിച്ചില് നിയന്ത്രിക്കാന് ഇഞ്ചി സുരക്ഷിതവും രാസരഹിതവുമായ ചികിത്സയാണ്. നെഞ്ചെരിച്ചില് അനുഭവപ്പെടുന്നവര്ക്ക് ഇത് പൂര്ണ്ണമായും ഒഴിവാക്കാന് ദിവസത്തില് ഒരിക്കല് ഒരു കപ്പ് ഇഞ്ചി ചായ കഴിക്കുന്നതിലൂടെ സാധിക്കും.

വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്
സന്ധിവാതം അനുഭവിക്കുന്ന ആളുകള്ക്ക് ഇഞ്ചി മികച്ച പരിഹാരമാണ്. ഇഞ്ചിയില് കാണപ്പെടുന്ന ജിഞ്ചെറോള് എന്ന പദാര്ത്ഥം ആന്റിഇന്ഫ്ലമേറ്ററി ഗുണങ്ങള് ഉള്ളതാണ്. ഇത് സന്ധികളിലെ വേദനയും അസ്വസ്ഥതയും കുറയ്ക്കുകയും മൊത്തത്തിലുള്ള ശരീരത്തിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇഞ്ചിയില് വലിയ അളവില് ഇത് അടങ്ങിയിരിക്കുന്നതിനാല് ഭക്ഷണത്തിനൊപ്പം അല്പം ഇഞ്ചി മാത്രം ദിനവും കഴിച്ചാല് മതി.
Most read: ചീത്ത കൊളസ്ട്രോള് കൂട്ടും, ആരോഗ്യം നശിക്കും; ഒഴിവാക്കണം ഇതെല്ലാം

പ്രഭാത അസ്വസ്ഥതകള്ക്ക് ശമനം
ഗര്ഭാവസ്ഥയുടെ ആദ്യ ത്രിമാസത്തില് ഏറ്റവും അസ്വസ്ഥമായ ലക്ഷണങ്ങളിലൊന്നാണ് പ്രഭാതത്തിലുണ്ടാകുന്ന അസ്വസ്ഥതകള്. ദിവസത്തിന്റെ തുടക്കത്തില് തന്നെ ഓക്കാനം, ഛര്ദ്ദി എന്നിവ സ്ത്രീകളില് കാണപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്, ഇഞ്ചി ഒരു മികച്ച പരിഹാരമാകുന്നു. എന്നിരുന്നാലും, ഇത് തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

കാന്സര് കോശങ്ങളോട് പോരാടുന്നു
മിഷിഗണ് സര്വകലാശാലയിലെ സമഗ്ര കാന്സര് സെന്ററിലെ ഡോക്ടര്മാരുടെ അഭിപ്രായത്തില് അണ്ഡാശയ കാന്സര് കോശങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയാണ് ഇഞ്ചി. അണ്ഡാശയ കാന്സര് രോഗികള്ക്ക് നിര്ദ്ദേശിക്കപ്പെടുന്ന പ്ലാറ്റിനം അടിസ്ഥാനമാക്കിയുള്ള കീമോതെറാപ്പി മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോള് കാന്സര് കോശങ്ങളെ കൊല്ലുന്നതില് ഇത് വേഗതയേറിയതും സുരക്ഷിതവുമായ വഴിയാണ്. വന്കുടല്, കുടല് വീക്കം എന്നിവ തടയുന്നതിനുള്ള ശക്തമായ പ്രതിവിധിയാണ് ഇഞ്ചി എന്നും പഠനങ്ങള് പറയുന്നു.
Most read: പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

ദഹനം മെച്ചപ്പെടുത്തുന്നു
ഇഞ്ചിയുടെ ഗുണങ്ങളില് ഏറ്റവും പ്രധാനമായ കാര്യമാണിത്. ഇഞ്ചി നിങ്ങളുടെ ദഹനാരോഗ്യം നല്ലരീതിയില് മെച്ചപ്പെടുത്തുന്നു. ദഹന സംബന്ധമായ ബുദ്ധിമുട്ടുകള് അനുഭവിക്കുന്ന ആളുകള്ക്ക് ഇഞ്ചി പലപ്പോഴും തികഞ്ഞ പ്രതിവിധിയാണ്. നിങ്ങള് ദിവസവും ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹന പ്രശ്നങ്ങള് നീക്കാന് സാധിക്കുന്നതാണ്.

തലവേദനയ്ക്ക് പരിഹാരം
സാധാരണയായി മിക്കവരിലും കണ്ടുവരുന്ന സ്വാഭാവികമായ അവസ്ഥയാണ് തലവേദന. ഇതില് നിന്ന് തല്ക്ഷണ ആശ്വാസം ലഭിക്കുന്നതിന് ആളുകള് സാധാരണയായി മരുന്നുകള് ഉപയോഗിക്കുന്നു. എന്നാല് തലവേദനയെ പൂര്ണ്ണമായും നീക്കുന്നതിന് മെച്ചപ്പെട്ട ആയുര്വേദ പ്രതിവിധികളില് ഒന്നാണ് ഇഞ്ചി. ഇഞ്ചി ദിവസവും കഴിക്കുന്നത് തലവേദനയെ പൂര്ണ്ണമായും തടയാന് സഹായിക്കുന്നു.
Most read: മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്

അമിതവണ്ണം കുറയ്ക്കാന്
എല്ലാത്തരം ഡയറ്റുകളും വ്യായാമങ്ങളും പരീക്ഷിച്ചിട്ടും നിങ്ങളുടെ തടി കുറയുന്നില്ലെങ്കില് ഇഞ്ചി നിങ്ങള്ക്ക് കൂട്ടായുണ്ട്. തടി കുറയ്ക്കാന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില് ഇഞ്ചി ഉള്പ്പെടുത്താന് ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം സജീവമാക്കുന്നതിനുള്ള മികച്ച മാര്ഗമാണ് ഇഞ്ചി. നിങ്ങളെ വിശപ്പില്ലാതെ കൂടുതല് നേരം നിലനിര്ത്തി വളരെയധികം കലോറി ശരീരത്തിലെത്തുന്നത് തടയാന് ഇഞ്ചി നിങ്ങളെ സഹായിക്കുന്നു.

മലബന്ധത്തിന് പരിഹാരം
നിങ്ങള് പതിവായി മലബന്ധം അനുഭവിക്കുന്നവരാണോ? എന്നാല്, ഇതില് നിന്ന് പരിഹാരം കാണാന് ഇഞ്ചി നിങ്ങളെ സഹായിച്ചേക്കാം. ദിവസവും ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങളുടെ മലബന്ധ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാവുന്നതാണ്.
Most read: തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്

ആര്ത്തവ പ്രശ്നങ്ങള്
ആര്ത്തവ കാലഘട്ടത്തില് നിങ്ങള്ക്ക് നിരന്തരമായ വേദന അനുഭവപ്പെടാറുണ്ടോ? വിഷമിക്കേണ്ട, ദിവസവും ഇഞ്ചി കഴിക്കുന്നത് നിങ്ങളെ ഈ പ്രശ്നത്തില് നിന്ന്് കരകയറ്റും. സുഗന്ധവ്യഞ്ജനങ്ങള് കഴിക്കുന്നത് വേദന സംഹാരികള് കഴിക്കുന്നതിന് സമാനമാണ്. ഇഞ്ചി കഴിക്കുന്നത്, ആര്ത്തവ സമയത്തെ കടുത്ത വയറുവേദന ഒഴിവാക്കാന് നിങ്ങളെ സഹായിക്കും.

കൊളസ്ട്രോള് കുറയ്ക്കുന്നു
ഒരു മാസക്കാലം എല്ലാ ദിവസവും നിങ്ങള് ഇഞ്ചി കഴിക്കുകയാണെങ്കില് ശരീരത്തിലെ 'ചീത്ത' കൊളസ്ട്രോള് കുറയ്ക്കാന് നിങ്ങള്ക്ക് സാധിക്കും. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയക്കാന് സഹായകമാണ് ഇഞ്ചിയിലെ പദാര്ത്ഥങ്ങള്.
Most read: പുതുവര്ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന് ഈ ശീലങ്ങള്

രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നു
ഇഞ്ചിയിലെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തു. ജലദോഷം പോലുള്ള വൈറസ് ബാധകള്ക്ക് മികച്ച പരിഹാരമാണ് ഇഞ്ചി.