Just In
- 56 min ago
2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്നങ്ങള്‍
- 5 hrs ago
നല്ലൊരു ദിവസം ഈ രാശിക്കാര്‍ക്ക് ഫലം
- 18 hrs ago
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- 21 hrs ago
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
Don't Miss
- Movies
ഉറങ്ങുമ്പോള്‍ വിളിച്ചു, ബക്കറ്റില്‍ തുണി, അടിവസ്ത്രം എടുത്തു; സജ്നയുടെ പരാതികളില്‍ വലഞ്ഞ് മത്സരാര്‍ത്ഥികള്‍
- News
സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു; 76 പേര്‍ക്കെതിരെ വിസാ നിരോധനവും
- Sports
IPL 2021: ഏപ്രില്‍ 11ന് തുടക്കം, 'കാരവന് മോഡല്‍', അഞ്ചു വേദികള്‍- നിര്‍ണായക സൂചനകള്‍ പുറത്ത്
- Automobiles
റാങ്ലർ റൂബിക്കൺ 392 ലോഞ്ച് എഡിഷനെ വിപണിയിൽ എത്തിച്ച് ജീപ്പ്
- Finance
ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ വില 93 രൂപയ്ക്ക് മുകളില്‍, 86 പിന്നിട്ട് ഡീസല്‍ വില
- Travel
ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങാതെ ഒരുഗ്രാമം!! ഭയപ്പെടുത്തുന്ന പ്രേതകഥ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശരീരത്തിൽ പെട്ടെന്നൊരു മറുകോ, ക്യാൻസർ സാധ്യത അരികേ
ശരീരത്തിലെ മറുകുകൾ സാധാരണമാണ്. ഇവ ശരീരത്തിന്‍റെ ഏത് ഭാഗത്തും ഉണ്ടാവുന്നതാണ്. ഇവ പൊതുവേ ജന്മനാ കാണപ്പെടുന്ന ഒന്നാണ്. എന്നാൽ ഇതിൽ എന്തെങ്കിലും തരത്തിലുള്ള ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ചിലത് പറയുന്നുണ്ട്. ശരീരത്തിലെ മെലനോസൈറ്റ് കോശങ്ങളാണ് പലപ്പോഴും ചർമ്മത്തിലെ മറുകായി മാറുന്നത്. കറുപ്പ്, ഇളം തവിട്ട്, ചുവപ്പ് എന്നിവയെല്ലാം മറുകിന്‍റെ നിറങ്ങളാണ്. എന്നാൽ ഇതൊന്നും കൂടാതെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ അത് വളരെയധികം വെല്ലുവിളി ഉയർത്തുന്നവയാണ്.
സാധാരണ മറുകുകൾ നിരുപദ്രവകാരികളാണ്. എന്നാൽ ചൊറിച്ചിലോ നിറം മാറ്റമോ എല്ലാം പലപ്പോഴും വെല്ലുവിളി ഉയർത്തേണ്ടതാണ്. മറുകുകൾ പലതും ക്യാൻസറായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മറുകുകൾ പെട്ടെന്ന് കാണുകയാണെങ്കിൽ അൽപം ശ്രദ്ധിക്കണം.
Most read:ഏത്കടുത്ത ചുമയേയും പിടിച്ച് നിർത്തും വെളുത്തുള്ളി
അതോടൊപ്പം തന്നെ മറുകിന്‍റെ താഴ്ഭാഗത്ത് നിറം വർദ്ധിക്കുകയും, വലിപ്പം വർദ്ധിക്കുകയും മറുകിൽ നിന്ന് രോമം കൊഴിയുകയും ചെയ്താൽ അൽപം ശ്രദ്ധിക്കണം. ഇതോടൊപ്പം രക്തം ചെറുതായി പൊടിയുകയും ചെയ്താൽ അൽപം ശ്രദ്ധിക്കണം. കാരണം ഇത് ക്യാൻസറായി മാറുന്നതിനുള്ള സാധ്യതയുണ്ട്. വിവിധ തരത്തിലുള്ള മറുകുകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജന്മനാ ഉള്ള മറുകുകൾ
നിങ്ങളിൽ ജന്മനാ ഉള്ള ചില മറുകുകൾ ഉണ്ട്. എന്നാൽ ഇത് അത്ര വലിയ പ്രശ്നമുണ്ടാക്കുന്നതല്ല. പക്ഷേ ഇത് ചിലരില്‍ അൽപം വലുതായി കാണാവുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ അൽപം ശ്രദ്ധിക്കേണ്ടതാണ്. ചിലർ ഇത്തരത്തിലുള്ള അവസ്ഥയെ സർജറിയിലൂടെയും മറ്റും ഇല്ലാതാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കെമിക്കൽ പീൽ ചെയ്യുന്നതിലൂടെയും ഇത്തരം മറുകുകളെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ലേസർ ട്രീറ്റ്മെന്‍റിലൂടെയും ഇത് ഇല്ലാതാക്കാവുന്നതാണ്.

സാധാരണ മറുകുകൾ
സാധാരണ മറുകുകൾ എല്ലാവരുടേയും ശരീരത്തിൽ ഉണ്ടാവുന്നുണ്ട്. ഇത് ജന്മനാ ഉള്ളവയും അല്ലാത്തവയും ഉണ്ട്. സാധാരണ ഒരാളുടെ ശരീരത്തിൽ 10-40 വരെയുള്ള മറുകുകൾ ഉണ്ടാവുന്നത് പ്രശ്നമില്ലാത്തതാണ്. എന്നാൽ ഇതില്‍ കൂടുതൽ മറുകുകൾ കാണപ്പെടുകയാണെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പല ആകൃതിയിലും ഇത്തരത്തിലുള്ള മറുകുകൾ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർ നിരവധിയാണ്.

അസാധാരണമായ മറുക്
അസാധാരണമായ മറുക് ഉണ്ടാവുന്നത് പലപ്പോഴും അൽപം ശ്രദ്ധിക്കേണ്ടതാണ്. കഴുത്തിലും, തലയോട്ടിയിലും, തലയിലും എല്ലാം ഉണ്ടാവുന്ന മറുകുകൾ അൽപം ശ്രദ്ധ കൂടുതൽ വേണ്ടവ തന്നെയാണ്. ഇതിൽ ചിലത് മുഖത്തും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ മറുകുകളിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്ന മറുകുകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ക്യാന്‍സർ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കണം. ആകൃതിയില്ലാത്ത മറുകുകൾ, നിറ വ്യത്യാസം, 6mm കൂടുതൽ നീളം, ചർമ്മത്തിൽ പെട്ടെന്ന് കാണുന്നത് എല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ്.

പെട്ടെന്നുണ്ടാവുന്ന മറുകിന്‍റെ കാരണങ്ങൾ
ഒരാൾ പ്രായപൂർത്തിയായിക്കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന മറുകിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പലപ്പോഴും മനസ്സിലായിട്ടില്ല. പുതിയതായി കാണപ്പെടുന്ന മറുകുകൾ ദോഷകരമായതോ ക്യാൻസറോ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനിതകമാറ്റങ്ങൾ പലപ്പോഴും ഇതിന് പിന്നിലുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാകാം. ഇത് കൂടാതെ മറ്റ് ചില കാരണങ്ങളും ഇതിന് പിന്നിലുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പെട്ടെന്നുണ്ടാവുന്ന മറുകിന്‍റെ കാരണങ്ങൾ
പ്രായം കൂടുന്നത്, ചർമ്മത്തിന് അമിത നിറമോ, ചുവന്ന നിറമോ, ചർമ്മാര്‍ബുദം ഉണ്ടായിട്ടുള്ള പാരമ്പര്യം, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നത്, ആന്‍റിബയോട്ടിക്സ്, ഹോർമോൺ, ആന്‍റി ഡിപ്രസന്‍റ്സ്, സൂര്യപ്രകാശം കൂടുതൽ കൊള്ളുന്നത് എന്നിവയെല്ലാം പലപ്പോഴും അനാവശ്യ മറുകുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.