For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19: കാന്‍സര്‍ ബാധിതര്‍ അറിയേണ്ട കാര്യങ്ങള്‍

|

ലോകജനത മുഴുവന്‍ ഇന്നൊരു യുദ്ധത്തിലാണ്, അദൃശ്യനായൊരു ശത്രുവിനെ തുരത്താനുള്ള തീവ്രശ്രമത്തില്‍. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെങ്ങും വ്യാപിച്ച് ഇന്ന് ഏറെ ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിനകം ലോകമെങ്ങുമുള്ള 1.75 ലക്ഷത്തിലധികം പേരുടെ ജീവന്‍ കൊറോണ വൈറസ് കവര്‍ന്നെടുത്തു. 25 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Most read: വീഞ്ഞ് നോക്കും ഇനി നിങ്ങളുടെ വൃക്കയുടെ ആരോഗ്യം

അതിവേഗം വൈറസ് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ലോകത്ത് ചിലയിടങ്ങളില്‍. എന്നാല്‍ ചില രാജ്യങ്ങള്‍ കൊറോണയെ ചെറുത്ത് രോഗ വ്യാപന തോത് വരുതിയിലാക്കിയിട്ടുണ്ട്. ഈ പുതിയതരം വൈറസ് നിങ്ങളുടെ ശ്വാസകോശത്തെയാണ് ആക്രമിക്കുക എന്നതിനാല്‍ ഇതിനകം രോഗാവസ്ഥയില്‍ കഴിയുന്നവരെ രോഗം എളുപ്പത്തില്‍ പിടികൂടുന്നു എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വൈറസ് വ്യാപനക്കാലത്ത് കാന്‍സര്‍ രോഗികള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകള്‍ എന്തൊക്കെ എന്നു നമുക്കു നോക്കാം.

കാന്‍സര്‍ ബാധിതരില്‍ മരണ സാധ്യത കൂടുതലാണോ?

കാന്‍സര്‍ ബാധിതരില്‍ മരണ സാധ്യത കൂടുതലാണോ?

ചിലതരം അര്‍ബുദങ്ങളും കീമോതെറാപ്പി പോലുള്ള ചികിത്സകളും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും കോവിഡ്19 ന് കാരണമാകുന്ന വൈറസ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കീമോതെറാപ്പി സമയത്ത്, നിങ്ങളുടെ ചികിത്സാ കാലയളവില്‍ നിങ്ങള്‍ക്ക് അണുബാധയുടെ സാധ്യത കൂടുതലുള്ള സമയങ്ങളുണ്ടാകും. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യസ്ഥിതി ഉള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കോവിഡ്19 പോലുള്ള പകര്‍ച്ച വ്യാധികളില്‍ നിന്നുള്ള അപകട സാധ്യത ഏറെയാണ്.

കാന്‍സര്‍ ഉണ്ടെങ്കില്‍ എങ്ങനെ സ്വയം പരിരക്ഷിക്കാം

കാന്‍സര്‍ ഉണ്ടെങ്കില്‍ എങ്ങനെ സ്വയം പരിരക്ഷിക്കാം

കൊറോണ വൈറസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പകരാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ പാലിക്കുക. ചുമ, തുമ്മല്‍ എന്നിവയുടെ സമയത്ത് കൈകള്‍ കൊണ്ട് മൂടുക, കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. വൈറസ് തടയുന്നതിനോ അതിനുള്ള പ്രത്യേക ചികിത്സയ്‌ക്കോ നിലവില്‍ വാക്‌സിന്‍ ഇല്ല. രോഗം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം വൈറസ് ബാധിക്കാതിരിക്കുക എന്നതാണ്. കോവിഡ് 19 ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ഇന്‍ഫ്‌ളുവന്‍സ പോലുള്ള മറ്റ് പകര്‍ച്ചവ്യാധികളായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് തുല്യമാണ്.

Most read: പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

ചികിത്സയിലുള്ളവര്‍ എന്തുചെയ്യണം?

ചികിത്സയിലുള്ളവര്‍ എന്തുചെയ്യണം?

നിങ്ങള്‍ കാന്‍സര്‍ ചികിത്സയുമായി ജീവിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ അടുത്ത ചികിത്സാ അപ്പോയിന്റ്‌മെന്റിന് പോകുന്നതിനുമുമ്പ് നിങ്ങളുടെ ഡോക്ടറെ വിളിച്ച് അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുടരുക. ചില കാന്‍സര്‍ ചികിത്സകള്‍ സുരക്ഷിതമായി വൈകിക്കാം, മറ്റുള്ളവയ്ക്ക് കഴിയില്ല. ചില പതിവ് ഫോളോഅപ്പ് സന്ദര്‍ശനങ്ങള്‍ സുരക്ഷിതമായി കാലതാമസം വരുത്തുകയോ ടെലിമെഡിസിന്‍ വഴി നടത്തുകയോ ചെയ്യാം. നിങ്ങള്‍ ഓറല്‍ കാന്‍സര്‍ മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശിച്ച ചികിത്സകളിലേക്ക് മാറാം. അതിനാല്‍ നിങ്ങള്‍ ഒരു ഫാര്‍മസിയിലേക്ക് പോകേണ്ടതില്ല. നിങ്ങള്‍ക്ക് അണുബാധയുടെ ലക്ഷണങ്ങളുണ്ടെന്നു കരുതുന്നുവെങ്കില്‍ നിങ്ങളുടെ ഡോക്ടറെ ഉടന്‍ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുക.

കാന്‍സര്‍ രോഗികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

കാന്‍സര്‍ രോഗികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

കാന്‍സര്‍ രോഗബാധിതരില്‍ കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. കാന്‍സര്‍ രോഗികള്‍ ഈ കാലങ്ങളില്‍ അവരുടെ ആരോഗ്യവും വേണ്ടപോലെ പരിപാലിക്കേണ്ടതാണ്. അതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ദിവസവും വ്യായാമം

ദിവസവും വ്യായാമം

ഏതൊരാള്‍ക്കും വ്യായാമം അതിന്റേതായ ഗുണങ്ങള്‍ നല്‍കുന്നു. ഏതെങ്കിലും രോഗാവസ്ഥയില്‍ ഉള്ളവര്‍ പ്രത്യേകിച്ച്, ശാരീരികമായി ആക്ടീവായിരിക്കേണ്ടത് ഏറെ പ്രധാനമാണ്. വ്യായാമം ചെയ്തില്ലെങ്കില്‍ ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും പേശികളുടെ ബലഹീനതയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍, ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ ക്ഷീണം തോന്നുന്നത് ഒഴിവാക്കാനും ജീവിത നിലവാരം ഉയര്‍ത്താനും കഴിയും. എങ്കിലും, കാന്‍സര്‍ ചികിത്സയിലുള്ളവര്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് മാത്രം വ്യായാമങ്ങളിലേക്ക് കടക്കുക.

Most read: കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

വീട്ടില്‍ ഉണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് കാന്‍സര്‍ രോഗികള്‍ക്ക് പ്രധാനം. ഭക്ഷണത്തില്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ഉള്‍പ്പെടുത്തുക. തക്കാളി, കാരറ്റ്, മത്തങ്ങ, കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി എന്നിവ കഴിക്കുക. വാഴപ്പഴം, പീച്ച്, കിവി, പിയര്‍, ഓറഞ്ച് തുടങ്ങിയവയും നിങ്ങള്‍ക്ക് ആവശ്യമുള്ള വിറ്റാമിന്‍ സി നേടിത്തരുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ ഉള്‍പ്പെടുത്തുക. ആവശ്യത്തിനു വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.

മാനസിക സന്തോഷം നിലനിര്‍ത്തുക

മാനസിക സന്തോഷം നിലനിര്‍ത്തുക

മാനസിക സന്തോഷവും രോഗാവസ്ഥയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കഴിയുന്നത്ര സമയം സ്വയം ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അസുഖത്തെയും കൊറോണ വൈറസിനെയും താരതമ്യപ്പെടുത്തി മനസ് അലങ്കോലപ്പെടുത്താതിരിക്കുക. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക, വായന, എഴുത്ത്, പാട്ട് കേള്‍ക്കല്‍ തുടങ്ങി നിങ്ങളുടെ ഹോബികള്‍ക്കായി സമയം ചെലവഴിക്കുക.

നിങ്ങളുടെ ദിവസം ക്രമീകരിക്കുക

നിങ്ങളുടെ ദിവസം ക്രമീകരിക്കുക

ലോക്ക്ഡൗണ്‍ ദിവസങ്ങളിലെ മടുപ്പ് ഒഴിവാക്കാന്‍ കാന്‍സര്‍ രോഗികള്‍ ആരോഗ്യകരമായൊരു ദിനചര്യ തയ്യാറാക്കുക. ഒരു ദിവസം നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് മുന്‍കൂട്ടി ലിസ്റ്റ് ചെയ്യുക. ഒരു ചിട്ടയായ ജീവിതം നിങ്ങളെ കൂടുതല്‍ കാലം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതാകുന്നു.

Most read: കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊറോണ വൈറസ് ബാധിത പ്രദേശത്താണ് നിങ്ങള്‍ ഉള്ളതെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകരുത്. വ്യക്തി ശുചിത്വം പാലിക്കുക, നിങ്ങള്‍ പതിവായി സ്പര്‍ശിക്കുന്ന വസ്തുക്കള്‍ അണുവിമുക്തമാക്കുക, ആരോഗ്യ വകുപ്പിന്റെ മറ്റു മുന്നറിയിപ്പുള്‍ പാലിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് അസുഖമുണ്ടെങ്കില്‍ അവരില്‍ നിന്നും അകലം പാലിക്കുക. വീട്ടില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുക. വീട്ടിലെ ആളുകളുമായി സാമൂഹിക അകലം പാലിക്കുക. നിങ്ങളുടെ മരുന്നുകളില്‍ കൃത്യത പാലിക്കുക, ഡോക്ടറുമായി സമ്പര്‍ക്കത്തിലിരിക്കുക.

English summary

What Cancer Patients Should Know about Coronavirus

Some types of cancer and treatments may increase your risk of developing serious complications from a coronavirus infection. Learn about how patients with cancer can protect themselves and what they should do if they have symptoms of an infection.
Story first published: Wednesday, April 22, 2020, 10:13 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X