For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കന്യാചര്‍മ്മം മുറിയുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്‌

By Aparna
|

കന്യാചര്‍മ്മം എന്നാല്‍ എന്താണ്? പലരും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് എന്നുണ്ടെങ്കില്‍ പോലും പലപ്പോഴും ഇതിന്റെ ഉത്തരം കൃത്യമായി പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കന്യാചര്‍മ്മത്തെ കണക്കാക്കി പെണ്ണിന്റെ കന്യകാത്വ പരിശോധന വരെ നടത്തുന്നവരാണ് പലരും. കന്യകമാര്‍ക്ക് മാത്രം ഉള്ള ഒരു വസ്തുവാണ് ഇതെന്നാണ് പലരുടേയും ധാരണ. അതുകൊണ്ട് തന്നെ വിവാഹ ശേഷം കന്യാചര്‍മ്മം പൊട്ടി രക്തത്തുള്ളികള്‍ കണ്ടാല്‍ മാത്രമേ അവള്‍ കന്യകയാണ് എന്ന് പറയുമായിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവളെ തിരിച്ച് വീട്ടില്‍ കൊണ്ട് ചെന്നാക്കി കല്ലെറിഞ്ഞ് കൊല്ലുന്ന അവസ്ഥ വരെ നമ്മുടെ രാജ്യത്തുണ്ടായിരുന്നു.

സ്ത്രീകളിലെ കന്യാചര്‍മം മൂടി വയ്ക്കും രഹസ്യങ്ങള്‍സ്ത്രീകളിലെ കന്യാചര്‍മം മൂടി വയ്ക്കും രഹസ്യങ്ങള്‍

സ്ത്രീകളുടെ വജൈനയുടെ ഭാഗമായി കണക്കാക്കി വരുന്നതാണ് കന്യാചര്‍മ്മം. വജൈനല്‍ ദ്വാരത്തിന് അടുത്ത് കാണുന്ന വളരെ നേര്‍ത്ത പാടയാണ് ഇത്. ആദ്യ സെക്‌സില്‍ ഇത് പൊട്ടിപ്പോവുകയും ബ്ലീഡിംഗ് ഉണ്ടാവുകയും ചെയ്യും എന്നാണ് പറയുന്നത്. എന്നാല്‍ സെക്‌സ് ശേഷം മാത്രമല്ല കഠിനമായ കായികാധ്വാനം വഴിയും ഇത് സംഭവിക്കുന്നുണ്ട്. ചിലരിലാകട്ടെ ജന്മനാ തന്നെ കന്യാചര്‍മ്മം ഉണ്ടാവുകയില്ല. ഒരു പെണ്‍കുട്ടിയില്‍ കന്യാചര്‍മ്മം പൊട്ടിപ്പോവുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.

എന്താണ് കന്യാചര്‍മ്മം?

എന്താണ് കന്യാചര്‍മ്മം?

എന്താണ് കന്യാചര്‍മ്മം എന്ന് തന്നെ പലര്‍ക്കും അറിയില്ല. യോനി തുറക്കുന്നതിന് ചുറ്റുമുള്ള ടിഷ്യുവിന്റെ നേര്‍ത്ത ഭാഗമാണ് ഹൈമെന്‍. എന്നാല്‍ ഈ ടിഷ്യൂ ഇല്ലാത്തവരിലും സ്വാഭാവികമായ പ്രസവവും ആര്‍ത്തവവും എല്ലാം സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തില്‍ ഉള്ള ഒരു വസ്തു നിങ്ങള്‍ക്ക് തന്നെ വിസിബിള്‍ ആവാത്ത ഒന്നായി മാറുന്നത് കന്യാചര്‍മ്മമായിരിക്കും. ഇത് നിങ്ങളുടെ യോനിയിലെ ഉള്ളിലെ അതേ നിറമാണ് അതുകൊണ്ട് തന്നെ കാണാന്‍ സാധിക്കില്ല എന്ന് മാത്രമല്ല നിങ്ങളുടെ വിരലുകൊണ്ട് പോലും ഇത് മനസ്സിലാക്കാന്‍ സാധിക്കുകയില്ല.

 ലൈംഗിക ബന്ധത്തില്‍ സംഭവിക്കുന്നത്

ലൈംഗിക ബന്ധത്തില്‍ സംഭവിക്കുന്നത്

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള ഒന്നായിരിക്കും. കന്യാചര്‍മ്മം എന്ന് പറയുന്നത് ഒരു ഇലാസ്റ്റിക് ബാന്‍ഡ് പോലെയാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ലിംഗം പ്രവേശിക്കുമ്പോള്‍ കന്യാചര്‍മ്മത്തിന്റെ ദ്വാരം ചെറിയ രീതിയില്‍ പൊട്ടുകയും ലിംഗപ്രവേശം സംഭവിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു കാരണവശാലും കന്യാചര്‍മ്മം പൊട്ടി നശിക്കുന്നില്ല. ഇന് അഥവാ മുറിവ് സംഭവിക്കുകയാണ് എന്നുണ്ടെങ്കില്‍ വളരെ നേര്‍ത്ത തോതില്‍ മാത്രമേ രക്തം വരുകയുള്ളൂ. പലപ്പോഴും സ്ത്രീകളില്‍ ആദ്യമായി ഉണ്ടാവുന്ന അമിത ഉത്കണ്ഠ മൂലം ലൂബ്രിക്കേഷന്‍ സംഭവിക്കാതിരിക്കുമ്പോളാണ് ഇത്തരത്തില്‍ രക്തം വരുന്നത്.

64 കാമകലകളില്‍ സ്ത്രീ പുരുഷനറിയേണ്ട കാമസൂത്രരഹസ്യം64 കാമകലകളില്‍ സ്ത്രീ പുരുഷനറിയേണ്ട കാമസൂത്രരഹസ്യം

 മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ മാത്രമല്ല മറ്റ് ചില കാരണങ്ങളിലൂടേയും നിങ്ങളില്‍ കന്യാചര്‍മ്മം പൊട്ടുന്നതിനുള്ള സാധ്യതയുണ്ട്. സൈക്ലിംഗ്, കായികവിനോദങ്ങള്‍, നൃത്തം, കുതിര സവാരി, അമിതമായുള്ള വ്യായാമം ഇത് വഴിയെല്ലാം കന്യാചര്‍മ്മം പൊട്ടുന്നതിനോ അത് വഴി ചെറിയ രക്തത്തുള്ളികള്‍ ഉണ്ടാവുന്നതിനോ ഉള്ള സാധ്യതയുണ്ട്. ചിലരില്‍ ആര്‍ത്തവ സമയത്ത് പാഡ് ഉപയോഗിക്കുന്നതിന് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നതിലൂടേയും ഇത്തരത്തില്‍ സംഭവിക്കുന്നുണ്ട്.

കന്യകാത്വും കന്യാചര്‍മ്മവും

കന്യകാത്വും കന്യാചര്‍മ്മവും

കന്യകാത്വവും കന്യാചര്‍മ്മവും തമ്മില്‍ യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ല. കാരണം 10-15% വരെയുള്ള സ്ത്രീകള്‍ക്ക്ക കന്യാചര്‍മ്മം ഉണ്ടാവില്ല എന്നുള്ളതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീയുടെ കന്യകാത്വം ഒരിക്കലും കന്യാചര്‍മ്മം വെച്ച് പറയാന്‍ സാധിക്കുകയില്ല. ഇന്നത്തെ കാലത്ത് കന്യാചര്‍മ്മം വെച്ച് പിടിപ്പിക്കുന്ന ശസ്ത്രക്രിയ വരെ നടത്തുന്നവര്‍ ചില്ലറയല്ല. കന്യാചര്‍മ്മം ഇല്ല എന്ന് പറഞ്ഞ് വിവാഹ ജീവിതത്തില്‍ പ്രതിസന്ധിയിലാവുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. ഇതെല്ലാം മാറിചിന്തിക്കേണ്ട സമയമായി എന്നുള്ളത് തന്നെയാണ് കാര്യം.

കന്യാചര്‍മ്മത്തിന് ദ്വാരമില്ലാത്ത അവസ്ഥ

കന്യാചര്‍മ്മത്തിന് ദ്വാരമില്ലാത്ത അവസ്ഥ

മിക്ക പെണ്‍കുട്ടികള്‍ക്കും അവരുടെ കന്യാചര്‍മ്മത്തില്‍ ഒരു ചെറിയ ചന്ദ്രക്കല അല്ലെങ്കില്‍ ഡോനട്ട് ആകൃതിയിലുള്ള ഓപ്പണിംഗ് ഉണ്ട്. ഈ ഓപ്പണിംഗ് യോനിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ ഏകദേശം 1,000 ല്‍ 1 പെണ്‍കുട്ടികള്‍ ജനിക്കുന്നത് അപൂര്‍ണ്ണമായ കന്യാചര്‍മ്മത്തോടെയാണ്. ഇത് പലപ്പോഴും വജൈനയിലേക്ക് തുറക്കപ്പെടുന്ന അവസ്ഥയില്‍ ആയിരിക്കില്ല. ഇവരില്‍ ദ്വാരം ഇല്ലാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. ഇത് ജന്മനാ സംഭവിക്കുന്ന ഒന്നാണ്. ഇവരില്‍ ആര്‍ത്തവത്തിന് പ്രശ്‌നങ്ങള്‍ നേരിട്ട് അത് സങ്കീര്‍ണാവസ്ഥയില്‍ ആവുന്നത് വരെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. എന്താണ് ഇതിന് കാരണം എന്ന് ഇത് വരേയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

കന്യാചര്‍മ്മമില്ലെങ്കില്‍ ലക്ഷണങ്ങള്‍

കന്യാചര്‍മ്മമില്ലെങ്കില്‍ ലക്ഷണങ്ങള്‍

കന്യാചര്‍മ്മത്തിന് ദ്വാരമില്ല എന്നുണ്ടെങ്കില്‍ സ്ത്രീ ശരീരം വളരെയധികം ലക്ഷണങ്ങള്‍ പ്രകടമാക്കും. അവയില്‍ ചിലത് ഇതാണ്. പ്രായപൂര്‍ത്തിയായിട്ടും ആര്‍ത്തവചക്രത്തിന്റെ അഭാവം. സ്തനങ്ങള്‍ വികസിക്കാതിരിക്കുന്നു. രോമവളര്‍ച്ച ഇല്ലാതിരിക്കുന്നു. വയറുവേദന അല്ലെങ്കില്‍ പെല്‍വിക് വേദന, ഓരോ മാസവും പലപ്പോഴും വന്ന് പോകുന്നു. പക്ഷേ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയാവുന്നു. പുറം വേദന. മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദന മലബന്ധം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ഇന്നത്തെ കാലത്ത് ഇതിനെല്ലാം ചികിത്സയുണ്ട് എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ നോക്കി മാത്രം ഒരു പെണ്‍കുട്ടിയുടെ കന്യകാത്വം വിലയിരുത്തുന്നത് അങ്ങേയറ്റം മോശമായ ഒരു ഏര്‍പ്പാടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

What Are The Symptoms Of Breaking The Hymen

Here in this article we are discussing about the symptoms of breaking the hymen. Read on.
X
Desktop Bottom Promotion