For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിനെ രക്തത്തില്‍ നിന്നും നീക്കും നട്സ്

|

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് പ്രമേഹം. മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ ശീലങ്ങളും ഭക്ഷണ ശീലങ്ങളും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുന്നതിന് ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രമേഹത്തെ നിലക്ക് നിർത്തിയാൽ നിങ്ങൾക്ക് കൃത്യമായആരോഗ്യം തിരിച്ച് പിടിക്കാവുന്നതാണ്.

കൂടുതൽ വായിക്കാൻ: കരൾ രോഗം അടുക്കില്ല;കാബേജും കോളിഫ്ളവറും മാത്രം മതികൂടുതൽ വായിക്കാൻ: കരൾ രോഗം അടുക്കില്ല;കാബേജും കോളിഫ്ളവറും മാത്രം മതി

പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നട്സ് കഴിക്കാവുന്നതാണ്. നട്സ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രമേഹ നിയന്ത്രണത്തിന് വേണ്ടി നമുക്ക് നട്സ് കഴിക്കാവുന്നതാണ്. എന്നാൽ ഏതൊക്കെ നട്സ് ആണ് കഴിക്കാൻ ശ്രമിക്കേണ്ടത് എന്നും എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നട്സ് കഴിക്കണം എന്നും നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഏതൊക്കെ നട്സ് കഴിക്കണം എന്ന് നോക്കാം. പ്രധാനമായും അ‍ഞ്ച് നട്സ് ആണ് കഴിക്കേണ്ടത്. ഇത് നിങ്ങളിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും നമുക്ക് നോക്കാം.

 ബദാം

ബദാം

ആൽമണ്ട് അഥവാ ബദാം ആണ് ഏറ്റവും അധികം ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവലിനെ കൃത്യമാക്കുന്നുണ്ട്. അവ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് കൂടുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന ഘടകമാണ്. ബദാം കഴിക്കുന്നതിലൂടെ ഇത് നിങ്ങളുടെ മഗ്നീഷ്യത്തിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രാത്രി വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രമേഹത്തെ എപ്പോഴും നിയന്ത്രിച്ച് നിർത്തുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ബദാം എന്ന കാര്യത്തിൽ സംശയം വേണ്ട.

വാൾനട്ട്

വാൾനട്ട്

വാൾനട്ടിൽ കലോറി വളരെ കൂടുതലാണ്. എന്നാൽ ഈ നട്സ് ഒരിക്കലും നിങ്ങളുടെ ശരീര ഭാരത്തിൽവലിയയ സ്വാധീന വരുത്തുന്നില്ല. എന്നാൽ ഡയബറ്റിസ്, അമിതവണ്ണം, മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുന്നുണ്ട് വാൾനട്ട്. വാൾനട്ട് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമേ വേണ്ട. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സ്ഥിരമായി വാൽനട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും മാത്രമല്ല ഇൻസുലിൻ അളവ് കുറയ്ക്കുമെന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ദിവസവും തോലോട് കൂടി തന്നെ വാൾനട്ട് കഴിക്കാൻ ശ്രദ്ധിക്കണം.

പിസ്ത

പിസ്ത

പിസ്ത ഊർജ്ജത്തിന്‍റെ കലവറയാണ്. കൂടാതെ ഇത് പ്രോട്ടീന്റെയും നല്ല കൊഴുപ്പിന്റെയും ഉറവിടമാണ് ന്നകാര്യത്തിൽ സംശയം വേണ്ട. റിവ്യൂ ഓഫ് ഡയബറ്റിക് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച 2014 ലെ ഒരു പഠനമനുസരിച്ച്, പിസ്ത കഴിക്കുന്നത് പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. എന്നാൽ പിസ്ത ഒരിക്കലും ഉപ്പിട്ട് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ദിവസവും മുപ്പത് എണ്ണമെങ്കിലും കഴിക്കാൻ ശ്രദ്ധിക്കാം. ഇത് പ്രമേഹം മാത്രമല്ല നിയന്ത്രിക്കുന്നത് ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നിലക്കടല

നിലക്കടല

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് നിലക്കടല. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ പൂർണമായും നിയന്ത്രിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച ഗുണങ്ങൾ നൽകുന്നുണ്ട്. നിലക്കടല ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് പ്രോട്ടീന്റെയും ഫൈബറിന്റെയും നല്ല ഉറവിടമായ നിലക്കടല വളരെ ഗുണം ചെയ്യും. ദിവസവും നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രമേഹമുള്ള ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലക്കടല നിയന്ത്രിക്കുകയും പ്രമേഹത്തിന്‍റെ ഉറവിടത്തെ പൂർണായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും 28-30 എണ്ണം വരെ കടല കഴിക്കാവുന്നതാണ്.

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ്

നമ്മുടെ നാട്ടിൽ ഏറ്റവും അധികം ലഭിക്കുന്ന ഒന്ന് തന്നെയാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിന്‍റെ തോത് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മറ്റ് അണ്ടിപ്പരിപ്പിനെ അപേക്ഷിച്ച് കശുവണ്ടിപ്പരിപ്പിൽ കൊഴുപ്പ് കുറവാണ്. മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും ശരീരഭാരത്തിലും ഇത് മാറ്റം വരുത്തുന്നു. അതിലൂടെ നിങ്ങൾക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ പ്രമേഹത്തിന്‍റെ അളവ് കുറയുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയം ഇല്ലാതെ നിങ്ങൾക്ക് കശുവണ്ടിപ്പരിപ്പ് ശീലമാക്കാവുന്നതാണ്.

English summary

What Are The Best Nuts For Diabetes

Here in this article we are discussing about the best nuts for diabetes. Take a look.
X
Desktop Bottom Promotion