For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജലദോഷം, പനി; അകറ്റിനിര്‍ത്താം ഈ അണുബാധകളെ

|

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തെ പല രോഗങ്ങളും പിടികൂടുന്നു. അവയില്‍ പ്രധാനിയാണ് ജലദോഷം, പനി തുടങ്ങിയ അണുബാധകള്‍. ഓരോ കാലാവസ്ഥയിലും അവയ്ക്ക് കാരണമായ വൈറസുകള്‍ എല്ലായ്‌പ്പോഴും കാണപ്പെടുന്നു. വൈറല്‍ അണുബാധകളിലൂടെയുള്ള ഈ രോഗങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്നു.

Most read: കൊഴുപ്പ് കത്തും, അരക്കെട്ട് മെലിയും; ഇവ കഴിക്കാം

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ മികച്ചതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്. രോഗങ്ങളുടെ പിടിയില്‍ നിന്ന് രക്ഷനേടാനായി ചില വഴികളുണ്ട്. പനി, ജലദോഷം പോലുള്ള വൈറല്‍ അണുബാധകള്‍ വരാതിരിക്കാനും ആരോഗ്യം നിലനിര്‍ത്താനും നിങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പിന്തുടരേണ്ട ചില വഴികള്‍ ഇതാ.

നല്ല ശുചിത്വം പ്രധാനം

നല്ല ശുചിത്വം പ്രധാനം

ഗുണനിലവാരമുള്ള സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് നേരം കൈ കഴുകുക. നിങ്ങള്‍ ആരെയെങ്കിലും ഹസ്തദാനം ചെയ്തതിനു ശേഷമോ, നിങ്ങളുടെ കൈകള്‍ അഴുക്കായിരിക്കുമ്പോഴോ കൈകള്‍ ശുചിയാക്കാതെ നിങ്ങളുടെ മൂക്കിലും കണ്ണിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ശരീരത്തില്‍ അണുക്കള്‍ പ്രവേശിപ്പിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ വഴികളാണ് മൂക്കും കണ്ണും. ശരിയായി കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങളും ഉപയോഗിക്കുക. ദിവസവും ഒരു നല്ല കുളിയും പതിവാക്കുക.

ഉറക്കം

ഉറക്കം

ജലദോഷം, പനി തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാന്‍ നിങ്ങള്‍ മതിയായ ഉറക്കവും തേടേണ്ടതുണ്ട്. നിങ്ങള്‍ ക്ഷീണിതനും ഉറക്കക്കുറവ് അനുഭവിക്കുമ്പോഴും നിങ്ങളുടെ ശരീരത്തില്‍ സ്വാഭാവികമായി മെറ്റബോളിസം കുറയുന്നു. അതിനാല്‍, നിങ്ങളുടെ ശരീരത്തിന് ഈ വൈറസുകളെ വേണ്ടവിധം പ്രതിരോധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മുതിര്‍ന്ന ആരോഗ്യമുള്ള ഒരാള്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറക്കം തേടണം. ഏഴ് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നവര്‍ക്ക് വൈറസ് വരാനുള്ള സാധ്യത മൂന്ന് ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല ഉറക്കം ശരീരത്തില്‍ സൈറ്റോകൈനുകള്‍ എന്ന ഒരുതരം പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നുവ. രോഗപ്രതിരോധ ശേഷി നിയന്ത്രിക്കുന്നതിലൂടെ ശരീരത്തിലെ അണുബാധയെ ചെറുക്കാന്‍ അവ സഹായിക്കുന്നു.

Most read:ലൈംഗിക ഉത്തേജനത്തിന് അത്തിപ്പഴം കഴിക്കാം ദിനവും

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മിക്ക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. ശക്തമായ രോഗപ്രതിരോധ സംവിധാനം നിങ്ങളുടെ ശരീരത്തിന് ജലദോഷം, പനി, മറ്റ് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ പോരാടാനുള്ള കഴിവ് നല്‍കുന്നു. പച്ച ഇലക്കറികളില്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

പല ആളുകള്‍ക്കും അവരുടെ ദൈനംദിന ആവശ്യത്തിനുള്ള വിറ്റാമിന്‍ ഡി ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത അസ്ഥികളുടെ വളര്‍ച്ച, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കുറഞ്ഞ രോഗപ്രതിരോധ ശേഷി തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായ ഭക്ഷണങ്ങളില്‍ മുട്ടയുടെ മഞ്ഞ, കൂണ്‍, സാല്‍മണ്‍, ട്യൂണ, ബീഫ് ലിവര്‍ എന്നിവ ഉള്‍പ്പെടുന്നു.

Most read:ബീജഗുണം, അമിതവണ്ണം; വാല്‍നട്ട് മികച്ചത്

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വ്യായാമം ഒരു പ്രധാന ഘടകമാണ്. കൂടാതെ, വ്യായാമം നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും പതിവായി ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക..

വൈറല്‍ അണുബാധയുള്ളവരെ അകറ്റിനിര്‍ത്തുക

വൈറല്‍ അണുബാധയുള്ളവരെ അകറ്റിനിര്‍ത്തുക

ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സാമൂഹിക അകലത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കിക്കാണും. വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പിടിക്കാതിരിക്കാനും കൂടുതല്‍ വ്യാപിപ്പിക്കാതിരിക്കാനും ദൂരം നിലനിര്‍ത്തേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. അസുഖങ്ങള്‍ ബാധിച്ച ആളുകളുമായി ഇടപഴകുമ്പോള്‍ ഒരു നിശ്ചിത അകലം പാലിക്കുക. സന്ദര്‍നത്തിനു ശേഷം കൈ കഴുകാതെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

Most read:സ്ത്രീകള്‍ ഭയക്കേണ്ടത് ഈ ആസുഖങ്ങളെ

അമിതമായ മദ്യപാനം ഒഴിവാക്കുക

അമിതമായ മദ്യപാനം ഒഴിവാക്കുക

രോഗപ്രതിരോധവ്യവസ്ഥയുടെ സുപ്രധാന ഘടകമായ ശരീരത്തിലെ ഡെന്‍ഡ്രിറ്റിക് സെല്ലുകളെ മദ്യപാനം നശിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അമിതമായ മദ്യപാനം ഒരു വ്യക്തിയുടെ ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. മദ്യപാനം മിക്കപ്പോഴും, ജലദോഷം അല്ലെങ്കില്‍ പനി തുടങ്ങിയ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കിയേക്കാം. മാത്രമല്ല, മദ്യം ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യുകയും അതുവഴി രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വാസ്ഥ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. പിരിമുറുക്കം ഒഴിവാക്കാന്‍ യോഗ അല്ലെങ്കില്‍ ധ്യാനം തുടങ്ങിയവ പരിശീലിക്കുക. ശരീരത്തെ വീക്കം, രോഗം എന്നിവയ്‌ക്കെതിരെ പോരാടാന്‍ കോര്‍ട്ടിസോള്‍ സഹായിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകളില്‍ ഹോര്‍മോണിന്റെ നിരന്തരമായ മാറ്റം അതിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി കുറയ്ക്കുന്നു. ഇത് രോഗം, അതുപോലെ തന്നെ മോശം രോഗപ്രതിരോധ ശേഷി എന്നിവയ്ക്കും കാരണമാകും.

Most read:ഡെങ്കിപ്പനി എന്ന മരണകാരി;ശ്രദ്ധിക്കാം ഇവ

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

സിഗരറ്റ് വലിക്കുകയോ പുകയില കഴിക്കുകയോ ചെയ്യുന്നത് ശ്വാസകോശ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയും രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും ചെയ്യുന്നതിലൂടെ വൈറല്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വൈറല്‍ അണുബാധകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുപുറമെ, നിരവധി മാരകമായ അസുഖങ്ങള്‍ക്കും ഇത് കാരണമാകുന്നു.

English summary

Ways to Avoid Cold And Flu Infection

Here we are discussing the ways to avoid cold and flu infection. Take a look.
Story first published: Monday, July 13, 2020, 10:12 [IST]
X
Desktop Bottom Promotion