For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയ്ഡ്സ് പകരാത്ത വഴികള്‍ ഇതെല്ലാമാണ്,അറിഞ്ഞിരിക്കാം

|

ലോക എയ്ഡ്സ് ദിനത്തിൽ എയ്ഡ്സിനെ പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടൊണ് എയ്ഡ്സ് ദിനം നമ്മൾ ആചരിക്കുന്നത്. എച്ച് ഐ വി ബാധിതരായി നമുക്ക് ചുറ്റും 75 ശതമാനം ആൾക്കാരാണ് ഉള്ളത്. രോഗാവസ്ഥയെപ്പറ്റി അറിയുന്നവരും എയ്ഡ്സ് രോഗബാധിതരാണ് എന്ന് അറിയാതെ ജീവിക്കുന്നവരും ധാരാളമുണ്ട്.

കൃത്യമായ രോഗനിര്‍ണയം നടത്താത്തതും പലപ്പോഴും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞ് വരുന്ന അവസ്ഥയാണ് എച്ച് ഐ വി ബാധിച്ചാൽ സംഭവിക്കുന്നത്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് എയ്ഡ്സ് പകരുന്നത് എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഇതല്ലാതെയും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും എയ്ഡ്സ് രോഗിയുടെ രക്തം സ്വീകരിക്കുന്നതിലൂടേയും മറ്റ് ബോഡികോൺട്കാറ്റിലൂടെയും എല്ലാം രോഗം പകരുന്നതിനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

ലോക എയ്ഡ്‌സ് ദിനം 2018; എയ്ഡ്‌സും എച്ച്‌ഐവിയുംലോക എയ്ഡ്‌സ് ദിനം 2018; എയ്ഡ്‌സും എച്ച്‌ഐവിയും

ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് കൃത്യമായ ചികിത്സ നടപ്പിലാക്കുക എന്നുള്ളതും രോഗ നിർണയം വേഗത്തിൽ നടത്തുക എന്നുള്ളതും ആണ് പ്രധാനപ്പെട്ട കാര്യം. എന്നാൽ ഒരു തരത്തിലും രോഗം പകരാൻ സാധ്യതയില്ലാത്ത ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ചുംബനവും സ്പര്‍ശനവും

ചുംബനവും സ്പര്‍ശനവും

പലപ്പോഴും നമുക്കിടയിൽ ഇന്നും നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ് ഇത്. ചുംബനത്തിലൂടെയും സ്പർശനത്തിലൂടേയും ഒരു കാരണവശാലും എയ്ഡ്സ് രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. ഒന്ന് കെട്ടിപ്പിടിച്ചെന്നോ ഒരു ചുംബനം നൽകിയെന്നോ വെച്ച് എയ്ഡ്സ് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ രോഗബാധിതനായ ഒരാൾളെ ചുംബിക്കുമ്പോൾ ചുംബിക്കുന്ന വ്യക്തിയുടെ വായിലോ മറ്റോ അൾസർ പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ചുംബിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. എന്നാൽ തൊടുന്നതിലൂടെയോ കെട്ടിപ്പിടിക്കുന്നതിലൂടെയോ ഒരു കാരണവശാലും ഇത്തരം രോഗങ്ങൾ പകരുന്നില്ല.

റൂമിൽ ഒരുമിച്ച് താമസിക്കുന്നത്

റൂമിൽ ഒരുമിച്ച് താമസിക്കുന്നത്

പലപ്പോഴും എച്ച് ഐ വി പോസിറ്റീവ് ആയിട്ടുള്ളവരെ അകറ്റി നിർത്തുന്നതിനാണ് സമൂഹം ശ്രമിക്കുന്നത്. എന്നാൽ അവരോടൊപ്പം ഒരു റൂമിൽ കിടക്കുന്നത് കൊണ്ടോ ഒരേ ബാത്ത്റൂം തന്നെ ഉപയോഗിക്കുന്നത് കൊണ്ടോ ഒരിക്കലും നിങ്ങൾക്ക് രോഗം പിടിപെടണം എന്നില്ല. എന്നാൽ ശ്രദ്ധിക്കേണ്ടത് രോഗബാധിതരായവർ ഉപയോഗിക്കുന്ന ഷേവിംങ് റേസര്‍, ബ്ലേഡ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി. അതുകൊണ്ട് ഒരു റൂമില്‍ താമസിക്കുന്നവർക്ക് എയ്ഡ്സ് വരുന്നതിനുള്ള സാധ്യതയില്ല.

ഭക്ഷണം പങ്ക് വെക്കുന്നത്

ഭക്ഷണം പങ്ക് വെക്കുന്നത്

ഭക്ഷണം പങ്ക് വെക്കുന്നതിലൂടെ ഒരു കാരണവശാലും നിങ്ങള്‍ക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യതയില്ല. മാത്രമല്ല അവർ ഉപയോഗിച്ച പാത്രം ഉപയോഗിച്ചാലോ ടവ്വൽ ഉപയോഗിച്ചാലോ ഒരു കാരണവശാലും നിങ്ങൾക്ക് രോഗം പിടികൂടുകയില്ല. എന്നാൽ രോഗബാധിതയായ അമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ നോക്കുമ്പോള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ അമ്മ ചവച്ച ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്.

കണ്ണീരും വിയർപ്പും

കണ്ണീരും വിയർപ്പും

കണ്ണീരും വിയർപ്പും ഒരിക്കലും രോഗവാഹകരല്ല. രോഗബാധിതനായ വ്യക്തിയുടെ കണ്ണീരും വിയർപ്പും മറ്റൊരാളിലേക്ക് ഒരു കാരണവശാലും രോഗം പരത്തുന്നില്ല. എന്ന് മാത്രമല്ല ഇത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും രോഗബാധിതരായവരിൽ ഉണ്ടാക്കുന്നുമില്ല. ഉമിനീര് രോഗം പരത്തുന്നുണ്ട് എന്നൊരു വിശ്വാസവും ഉണ്ട്. നിങ്ങളുടെ ഉമിനീർ വായിലെ മുറിവിലെ രക്തവുമായി ചേരുന്നുണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

കൊതുക് കടിക്കുന്നത്

കൊതുക് കടിക്കുന്നത്

കൊതുക് കടിക്കുന്നതിലൂടെ രോഗവാഹകരായ ആളുകളുടെ ശരീരത്തിൽ നിന്നുള്ള രക്തം മറ്റൊരാളുടെ ശരീരത്തിലേക്ക് കൊതുക് കടി വഴി പകരുന്നുണ്ട് എന്നാണ് വിചാരിക്കുന്നത്. എന്നാൽ കൊതുക് കടിക്കുന്നത് പലപ്പോഴും ഇത്തരം രോഗം പരത്തുന്നതിന് കാരണമാകുന്നില്ല. ഇത്തരം കാരണങ്ങൾ എല്ലാം തന്നെ ഒരു കാരണവശാലും നിങ്ങളിൽ എയ്ഡ്സ് പരത്തുന്നില്ല.

English summary

Ways HIV Cannot Be Spread

In this world AIDS day we are discussing about the ways HIV cannot be spread. Read on.
Story first published: Saturday, November 30, 2019, 16:51 [IST]
X
Desktop Bottom Promotion