For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ വിശപ്പും ദാഹവും ഇല്ലാതാക്കും ഭക്ഷണം: ഇവ നിര്‍ബന്ധമായും കഴിക്കണം

|

വേനല്‍ക്കാലം ആരംഭിച്ച് കഴിഞ്ഞു, ചൂടും പ്രശ്‌നങ്ങളും മനുഷ്യരേയും മൃഗങ്ങളേയും ഒരുപോലെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തുന്ന സമയമാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് ഭക്ഷണത്തേക്കാള്‍ കൂടുതല്‍ വെള്ളമാണ് കഴിക്കേണ്ടത് എന്നാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് നാം ശ്രദ്ധിക്കേണ്ടതാണ്. കാരണം അന്തരീക്ഷത്തില്‍ ചൂടും ഈര്‍പ്പവും ഉയരുമ്പോള്‍, നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. എന്നാല്‍ ഭക്ഷണം കഴിച്ചാല്‍ ദാഹം മാറില്ല, പക്ഷേ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദാഹം മാറും.

Water-Rich Foods

ഇനി പറയുന്ന ഭക്ഷണങ്ങള്‍ ജലത്തിന്റെ അംശത്തില്‍ മികച്ച് നില്‍ക്കുന്നതാണ്. പല സന്ദര്‍ഭങ്ങളിലും, അവ രോഗത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നുണ്ട് ഇത്തരം ഭക്ഷണങ്ങള്‍. അതിനാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് വേണ്ടി എന്തൊക്കെയാണ് വേനല്‍ക്കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. കാരണം ഇതില്‍ ജലാംശം വളരെ കൂടുതലാണ് എന്നതാണ് സത്യം. കുക്കുമ്പറില്‍ 95% വെള്ളം അടങ്ങിയിരിക്കുന്നുണ്ട്. അതിന് പുറമേ ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിലെ പ്രകോപനം കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഇതിലുണ്ട് എന്നുള്ളതാണ് സത്യം. ഇത് വേനല്‍ക്കാലത്ത് കഴിക്കുന്നത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. കുക്കുമ്പര്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ തടയുന്നതിനും പ്രായമാകല്‍ തടയുന്നതിനും പ്രോത്സാഹിപ്പിക്കും. ഇത് കണ്ണിന് താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി കുക്കുമ്പര്‍ കഷ്ണങ്ങളാക്കി ഇത് ഫ്രീസറില്‍ വെച്ചതിന് ശേഷം അത് 10-15 മിനിറ്റ് കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മത്തില്‍ വയ്ക്കുക.

സെലറി

സെലറി

സെലറിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് പെട്ടെന്നാണ് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇതിലുള്ള വെള്ളത്തിന്റെ അളവ് എന്ന് പറയുന്നത് 95%ത്തോളമാണ്. കുറഞ്ഞ കലോറിയും വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ ഉയര്‍ന്ന മൂല്യവും കാരണം സെലറി കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. എന്തിനധികം, സെലറി ജ്യൂസില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും വരെ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സെലറി കഴിക്കുകയോ അല്ലെങ്കില്‍ ജ്യൂസ് ആക്കി കഴിക്കുകയോ ചെയ്യാവുന്നതാണ്.

ലെട്ട്യൂസ്

ലെട്ട്യൂസ്

ലെറ്റിയൂസ് നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. സാലഡ് ഉപയോഗിക്കുന്നവര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ലെറ്റിയൂസ്. ഇതിലും 95%ത്തിലധികം ജലാംശം അടങ്ങിയിട്ടുണ്ട്. ചീരയും മറ്റ് ഇലക്കറികളിലും ഇത്രത്തോളം ജലാംശം അടങ്ങിയിട്ടില്ല. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇതില്‍ മാറി ചിന്തിക്കേണ്ടി വരുന്നില്ല. ആരോഗ്യത്തിന് എപ്പോഴും മികച്ചതാണ് ലെറ്റിയൂസ്.

തക്കാളി

തക്കാളി

തക്കാളി ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. എല്ലാ ദിവസവും തക്കാളി കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ ജലാംശം നിലനിര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വിശപ്പും ദാഹവും ശമിപ്പിക്കാന്‍ നമുക്ക് തക്കാളി കഴിക്കാവുന്നതാണ്. ഇതില്‍ 32 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ഇത് കഴിക്കുമ്പോള്‍ തക്കാളിയിലെ കുരു പരമാവധി കളയുന്നതിന് ശ്രദ്ധിക്കണം. കാരണം അത് കിഡ്‌നി സ്റ്റോണ്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് വെള്ളത്തിന്റെ സ്രോതസ്സ് ആണ് എന്നുള്ളതാണ് സത്യം. എല്ലാത്തിനുമുപരി, 'വെള്ളം' പേരിലാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്. തണ്ണിമത്തനില്‍ 91% വെള്ളമുണ്ട്. ഈ വേനല്‍ക്കാല പഴത്തില്‍ ധാരാളം ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്, ഇത് സൂര്യാഘാതത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും നിങ്ങളുടെ നിറം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും തണ്ണിമത്തന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹനത്തിനും സഹായിക്കുന്നുണ്ട്.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പച്ചക്കും സാലഡിലും മറ്റും ഇട്ടും നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ഇതില്‍ 91% ജലാംശം ഉണ്ട്. അവ ഫ്‌ലേവനോയിഡുകളുടെ സമ്പന്നമായ ഉറവിടമാണ് എന്നുള്ളതാണ് സത്യം. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും സ്‌ട്രോബെറി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. കാരണം ഇതില്‍ 92% വെള്ളമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മറ്റ് പ്രധാന അവശ്യവസ്തുക്കള്‍ ഇവയില്‍ ധാരാളമുണ്ട്. കോളിഫ്‌ലവറും മറ്റ് ക്രൂസിഫറസ് പച്ചക്കറികളും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇത് വിശപ്പിനെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

അസിഡിറ്റി വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രം: 4 യോഗ സൂപ്പര്‍ ഫലം നല്‍കുംഅസിഡിറ്റി വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രം: 4 യോഗ സൂപ്പര്‍ ഫലം നല്‍കും

most read:സ്ത്രീകളിലുണ്ടാവും സമ്മര്‍ദ്ദം: ഹൃദയത്തിലും തലച്ചോറിലും ബ്ലോക്കിന് കാരണം

English summary

Water-Rich Foods You Must Eat To Stay Hydrated In Summer In Malayalam

Here in this article we are sharing some water rich foods you must eat to stay hydrated in malayalam. Take a look.
Story first published: Thursday, March 10, 2022, 17:57 [IST]
X
Desktop Bottom Promotion