For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെയുള്ള നെഞ്ച് വേദന ഹൃദയാഘാത ലക്ഷണം

|

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചെറിയ ചില അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം അത്ര നിസ്സാരമായി ഇത് കാണേണ്ട എന്നത് തന്നെ. ആരോഗ്യത്തിന് പ്രതിസന്ധിയും ചിലപ്പോൾ മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്ന നെഞ്ച് വേദനയായിരിക്കും ഇത് എന്നതാണ് സത്യം.രാവിലെ ഉണ്ടാവുന്ന നെഞ്ച് വേദന, ക്ഷീണം, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇവയെല്ലാം പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

രാവിലെ ഹൃദയാഘാതം ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഹൃദയാഘാതം മൂലം മരണമടയുന്നതിന് പലപ്പോഴും സാധ്യത വളരെ കൂടുതലാണ്. രാവിലെ ഹ‍ൃദയാഘാതം ഉണ്ടാകുന്നതിനുള്ള കാരണത്തേക്കാൾ അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. രാവിലെ നാല് മണി മുതൽ ആറ് മണി വരെയാണ് സാധ്യത കൂടുതൽ ഉണ്ടാവുന്നത്. ഇത് അപകടകരമാവുന്നതിനുള്ള സാധ്യത ഉച്ചക്ക് 12 മണി വരെയുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങളോട് കൂടി നിങ്ങൾക്ക് രാവിലെ നെഞ്ച് വേദന ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം.

30-55 വരെയാണ് പ്രായം

30-55 വരെയാണ് പ്രായം

രാവിലെ നിങ്ങളിൽ ഉണ്ടാവുന്ന ഹൃദയാഘാതത്തിന് ചില പ്രത്യേകതകളുണ്ട്. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. 30-55 വരെ പ്രായമുള്ളവരിലാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഇവരിൽ ഉണ്ടാവുന്ന ഹൃദയാഘാതം വളരെയധികം മരണത്തിലേക്ക് വരെ പലരേയും എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

രക്തസമ്മർദ്ദം കൂടുതൽ

രക്തസമ്മർദ്ദം കൂടുതൽ

രാവിലെ രക്തസമ്മർദ്ദം വളരെയധികം കൂടുതലാവുന്നതിനുള്ള സാധ്യത കൂടുതലാണ്. സാധാരണ അവസ്ഥയിൽ 5-10 മില്ലിലിറ്റർ കൂടുതലായ അവസ്ഥയിലാണ്. തലച്ചോറിന്‍റെ പ്രത്യേക പ്രവർത്തനം മൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. ഇവരിൽ വളരെയധികം ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല രാവിലെ സമയത്ത് തലച്ചോറിൽ രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

നിർജ്ജലീകരണം

നിർജ്ജലീകരണം

നിർജ്ജലീകരണം പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. പലരും വേനൽക്കാലത്ത് കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് വളരെ കുറവാണ്. ഇതും രാവിലെയുണ്ടാവുന്ന ഹൃദയാഘാതത്തിന്‍റെ തോത് വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയ സ്പന്ദന നിരക്കുകളുടെ താളം തെറ്റിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

വ്യായാമക്കുറവ്

വ്യായാമക്കുറവ്

വ്യായാമക്കുറവ് ഇന്നത്തെ കാലത്ത് സ്ഥിരമാണ്. ജോലിചെയ്യുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക എന്ന ശീലത്തിൽ നിന്ന് മാറി വ്യായാമത്തിനും അല്‍പം സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് തലച്ചോറിൽ രക്തം കട്ട പിടിക്കുന്നതിനും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകുന്നുണ്ട്. പകല്‍ ജോലിയും വിശ്രമമില്ലായ്മയും പലപ്പോഴും ഇത്തരം കാര്യങ്ങൾ ഭീകരമാക്കുന്നതിനുള്ള സാധ്യതയുണ്ട്.

 മാനസിക സമ്മർദ്ദം കൂടുന്നത്

മാനസിക സമ്മർദ്ദം കൂടുന്നത്

ഓരോ ദിവസവും മാനസിക സമ്മര്‍ദ്ദം വർദ്ധിക്കുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ജോലിയുടെ ഫലമായും സ്വകാര്യ ജീവിതത്തിലും ഉണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാവിലെ മുകളിൽ പറഞ്ഞ ലക്ഷണങ്ങളോട് കൂടിയ നെഞ്ച് വേദന പലപ്പോഴും അവഗണിക്കുന്നവർ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല വ്യായാമം ചെയ്യുക, ടെൻഷൻ കുറക്കുക, രാവിലെ ഉണരുക, അനാവശ്യ ശീലങ്ങൾ ഇല്ലാതിരിക്കുക എന്നിവയെല്ലാം ആരോഗ്യകരമായ ജീവിതത്തിന് വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Waking up With Chest Pain; Heart attack Symptom

Here in this article we are discussing about waking up with chest pain is a heart attack symptoms. Read on.
Story first published: Saturday, December 21, 2019, 9:34 [IST]
X
Desktop Bottom Promotion