For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് സമയം ആശുപത്രിയിലെത്തുന്നവര്‍ ശ്രദ്ധിക്കാന്‍

|

ലോകമാകെ കൊവിഡ് മഹാമാരിയില്‍ ആണ്. ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും ആയി ലോകം മുന്നോട്ട് പോവുമ്പോള്‍ അതിനിടയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, രോഗത്തേയും അണുബാധയെയും ഭയന്ന് പലരും ആശുപത്രിയില്‍ പോവുന്നതിന് ഭയപ്പെടുന്നുണ്ട്. ഇത് പലപ്പോഴും ധാരാളം ജീവന്‍ അപകടത്തിലാക്കിയിട്ടും ഉണ്ട്. ഈ സമയത്ത് ആശുപത്രി സന്ദര്‍ശിക്കുന്നത് സുരക്ഷിതമാണോ അല്ലയോ എന്ന് പല രോഗികളും ഇപ്പോഴും ഭയപ്പെടുന്നു.

കൊറോണ പഠിപ്പിക്കും ഹൃദയത്തെ ചില കാര്യങ്ങള്‍കൊറോണ പഠിപ്പിക്കും ഹൃദയത്തെ ചില കാര്യങ്ങള്‍

നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മനസ്സില്‍ സാമൂഹിക അകലവും സുരക്ഷയും നിലനിര്‍ത്തുക എന്നതാണ് പ്രഥമവും പ്രധാനവുമായ മുന്‍കരുതല്‍. അതിന് വേണ്ടി ഭരണസമിതികളും മെഡിക്കല്‍ അധികാരികളും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയമായും പാലിക്കുക, കൃത്യസമയത്ത് വൈദ്യസഹായം തേടുക. ആവശ്യമുള്ളപ്പോള്‍ ഡോക്ടറെ സന്ദര്‍ശിക്കുക. ഇത് കൂടാതെ ചികിത്സ കൃത്യസമയത്ത് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. COVID-19 പ്രതിസന്ധി ഘട്ടത്തില്‍ ഒരു ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ രോഗികള്‍ക്കുള്ള അടിസ്ഥാന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഡോക്ടറുമായുള്ള കൂടിക്കാഴ്ചകള്‍

ഡോക്ടറുമായുള്ള കൂടിക്കാഴ്ചകള്‍

പുറത്തുകടക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി മുന്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നത് ഉറപ്പാക്കുക. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടിക്കാഴ്ചകള്‍ ഓണ്‍ലൈനിലോ ഫോണിലോ ബുക്ക് ചെയ്യണമോ എന്ന് പരിശോധിക്കാന്‍ ആശുപത്രിയെ വിളിക്കുക.

സുരക്ഷാ ഉപകരണങ്ങള്‍

സുരക്ഷാ ഉപകരണങ്ങള്‍

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം, ആല്‍ക്കഹോള്‍ നിശ്ചിത അളവില്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍, കയ്യുറകള്‍, എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സ്വന്തം കുപ്പി വെള്ളം വീട്ടില്‍ നിന്ന് കൊണ്ടുപോകുന്നതാണ് നല്ലത്. അത് മാത്രമല്ല നിങ്ങളുടെ ഡോക്ടറോടു കൂടിയ കൂടിക്കാഴ്ചയ്ക്കൊപ്പം ആശുപത്രിയില്‍ തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യമുള്ള മറ്റൊരാള്‍ മാത്രമേ കൂടെ വരുന്നതിന് ശ്രദ്ധിക്കാവൂ.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍

ചുമ, ജലദോഷം എന്നിവ അനുഭവപ്പെടുന്നവര്‍ വീടിനുള്ളില്‍ തന്നെ തുടരേണ്ടതാണ്. ഗര്‍ഭിണികളായ സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളും ആശുപത്രി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ആശുപത്രിയിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക്, നിങ്ങള്‍ക്ക് വാഹനമുണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തം വാഹനത്തില്‍ പോകുക. പൊതുഗതാഗതം ആവശ്യമെങ്കില്‍ നിങ്ങളോടൊപ്പമുള്ള വ്യക്തിയോടൊപ്പം ഒരു ക്യാബ് / ഓട്ടോറിക്ഷയും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്.

ഉപരിതലത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍

ഉപരിതലത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍

നിങ്ങള്‍ ഏതെങ്കിലും ഉപരിതലത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കൈകള്‍ സാനിറ്റൈസ് ചെയ്തിരുന്നു എന്ന് ഉറപ്പാക്കുക, പുറത്ത് പോവുന്ന സമയത്ത് എല്ലായ്‌പ്പോഴും നിങ്ങളുടെ മുഖം, കണ്ണുകള്‍ അല്ലെങ്കില്‍ വായില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. ലിക്വിഡ് മണിക്ക് പകരം ഡിജിറ്റല്‍ ഇടപാടുകള്‍നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍, നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്കും മറ്റൊരാള്‍ക്കുമിടയില്‍ കുറഞ്ഞത് രണ്ടടി സ്ഥലം ഉറപ്പാക്കുക എന്നതാണ്.

ആശുപത്രിയില്‍ എത്തുമ്പോള്‍

ആശുപത്രിയില്‍ എത്തുമ്പോള്‍

ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളുണ്ടെങ്കിലും, രോഗബാധിതരുമായി നിങ്ങള്‍ ബന്ധപ്പെടാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്, സാമൂഹിക അകലവും സുരക്ഷയും പരിശീലിക്കുന്നതാണ് നല്ലത്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രികള്‍ ധാരാളം ശുചിത്വ രീതികള്‍ പാലിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്യുന്ന പ്രോട്ടോക്കോളുകള്‍ ശ്രദ്ധിക്കുക.

സമയം പാഴാക്കാതിരിക്കുന്നതിനും ആശുപത്രിയില്‍ കൂടുതല്‍ സമയം ചിലവഴിക്കാതിരിക്കുന്നതിനും ആവശ്യമായ എല്ലാ ആരോഗ്യ രേഖകളും റിപ്പോര്‍ട്ടുകളും കൃത്യമായി എടുത്ത് വെക്കുക.

ചോദ്യങ്ങള്‍ എഴുതി വെക്കുക

ചോദ്യങ്ങള്‍ എഴുതി വെക്കുക

നിങ്ങളുടെ കണ്‍സള്‍ട്ടന്റുമായി പങ്കിടേണ്ട എല്ലാ വിശദാംശങ്ങളും അല്ലെങ്കില്‍ അനിശ്ചിതത്വമോ ആശയക്കുഴപ്പമോ ഒഴിവാക്കാന്‍ നിങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് എഴുതി വെക്കാവുന്നതാണ്. കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി നിങ്ങളുടെ മെഡിക്കല്‍ ചരിത്രം അല്ലെങ്കില്‍ അവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി മനസ്സിലാക്കി വെക്കേണ്ടതാണ്. പനിയുടെ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍, പതിവ് ഒപിയിലേക്ക് പോകുന്നതിനുപകരം ഡോക്ടറോട് ചോദിച്ച് മാത്രം കൃത്യമായ പരിശോധനക്ക് സമയം കണ്ടെത്തുക.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

വാല്‍വുകളുള്ള മാസ്‌ക് ധരിക്കരുത്, ഇവ കര്‍ശനമായി ഒഴിവാക്കണം. പകരം മൂന്ന് ലെയറുകളുള്ള മാസ്‌ക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ആശുപത്രിയില്‍ പണമടയ്ക്കുന്നതിന്, പണരഹിതമായ പേയ്മെന്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ഇടപാട് രീതിയാണ് ഏറ്റവും നല്ലത്. അതു മാത്രമല്ല ഡോക്ടറെ കണ്ട ശേഷം വീട്ടിലേക്കുള്ള നിങ്ങളുടെ യാത്രയ്ക്ക്, ആശുപത്രിയിലേക്കുള്ള നിങ്ങളുടെ യാത്രാമാര്‍ഗത്തിന്റെ അതേ ഘട്ടങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക. അതേ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക

വീട്ടിലെത്തിയാല്‍

വീട്ടിലെത്തിയാല്‍

വീട്ടിലെത്തിക്കഴിഞ്ഞാല്‍, വാതില്‍ക്കല്‍ നിന്ന് നിങ്ങളുടെ ഷൂസ് ഊരി വെക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ സ്പര്‍ശിച്ച ഏതെങ്കിലും ഡോര്‍ക്‌നോബുകളോ ഉപരിതലങ്ങളോ അണുവിമുക്തമാക്കുക. നിങ്ങളുടെ മാസ്‌ക് സുരക്ഷിതമായി നീക്കംചെയ്യുക, ബാത്ത്‌റൂമിലേക്ക് പോകുക, നിങ്ങളുടെ വസ്ത്രങ്ങള്‍ നീക്കംചെയ്യുക. കഴുകാന്‍ സോപ്പ് ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുക. സോപ്പ് ഉപയോഗിച്ച് ചെറുചൂടുള്ള വെള്ളത്തില്‍ കുളിച്ച് നന്നായി ശരീരം അണുവിമുക്തമാക്കുക.

 ജാഗ്രത പാലിക്കുക

ജാഗ്രത പാലിക്കുക

ആശുപത്രികളില്‍ പരിമിതമായ സന്ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക. അതല്ലാതെ ലംഘിക്കുകയോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യരുത്. ഇത് നിങ്ങളെ അപകടത്തിലാക്കും. കൂടാതെ, വൈറസിനെ ഭയപ്പെടാതിരിക്കേണ്ടതും പ്രധാനമാണ്. നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ വഴികാട്ടിയാകട്ടെ. ജാഗ്രത പാലിക്കുക, സുരക്ഷിതമായി തുടരുക. നമുക്ക് അതിജീവിക്കാവുന്നതാണ് ഈ മഹാമാരിയേയും എന്ന് മനസ്സില്‍ ഉറപ്പിക്കുക.

English summary

Visiting a hospital during pandemic? Here are the tips to stay safe from coronavirus

Visiting Hospital During COVID-19 pandemic? Here are a few tips to stay safe from coronavirus in malayalam. Take a look.
X
Desktop Bottom Promotion