For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീത്ത കൊളസ്ട്രോൾ തീരെ കുറഞ്ഞാൽ മരണ സാധ്യത

|

കൊളസ്ട്രോള്‍ പല വിധത്തിലാണ് നിങ്ങളുടെ ശരീരത്തെ ആക്രമിക്കുന്നത്. ഇതിൽ തന്നെ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. എന്നാൽ ചീത്ത കൊളസ്ട്രോൾ ആണെങ്കിലും നല്ല കൊളസ്ട്രോൾ ആണെങ്കിലും അത് പരിധിയിൽ കവിയുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത് എൽ ഡി എൽ എന്നാണ്. എന്നാൽ അത് ശരീരത്തിൽ തീരെ കുറയുന്നത് എന്തുകൊണ്ടും വില്ലനായി മാറുന്ന ഒന്നാണ്.

<strong>കൂടുതൽ വായനക്ക്: കൊളസ്‌ട്രോള്‍ ബിപി അവസാനവാക്കാണ് ഈ വൈദ്യം</strong>കൂടുതൽ വായനക്ക്: കൊളസ്‌ട്രോള്‍ ബിപി അവസാനവാക്കാണ് ഈ വൈദ്യം

കുറഞ്ഞ എൽ ഡി എൽ തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. എന്നാൽ ഇത് അളവിൽ കൂടുതൽ കുറഞ്ഞ് പോവുന്നത് പല വിധത്തിലാണ് ആരോഗ്യത്തിന് ഭീഷണിയായി മാറുന്നത്. പലപ്പോഴും മരണത്തിന് വരെ കാരണമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. എന്നാൽ എന്തൊക്കെയാണ് ഇത് കൊണ്ടുണ്ടാവുന്ന അസ്വസ്ഥതകൾ എന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോൾ പരിധിയിൽ കൂടുതൽ വർദ്ധിക്കുമ്പോൾ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോള്‍ ആണെങ്കിലും ശരീരത്തിൽ കുറഞ്ഞ അളവിലെങ്കിൽ അത് എങ്ങനെയെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് എന്ന് നോക്കാവുന്നതാണ്.

ബ്ലീഡിങ്സ്ട്രോക്ക്

ബ്ലീഡിങ്സ്ട്രോക്ക്

പലപ്പോഴും ബ്ലീഡിംങ് സ്ട്രോക്ക് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് കുറഞ്ഞ എൽ ഡി എൽ ഉള്ളവരിൽ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് സാധ്യത ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്. ബ്ലീഡിങ് സ്ട്രോക്ക് ഉണ്ടാക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് എല്‍ ഡി എൽ ക്രമാതീതമായി കുറയുന്നത്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്.

എന്താണ് ബ്ലീഡിങ് സ്ട്രോക്ക്

എന്താണ് ബ്ലീഡിങ് സ്ട്രോക്ക്

എന്താണ് ബ്ലീഡിങ് സ്ട്രോക്ക് എന്നതാണ് ആദ്യം അറിയേണ്ടത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന സ്ട്രോക്ക് ആണ് ബ്ലീഡിങ് സ്ട്രോക്ക്. ഇത് പലപ്പോഴും എല്‍ ഡി എൽ കൊളസ്ട്രോൾ വളരെയധികം കുറയുന്നതിന്റെ ഫലമായാണ് ഉണ്ടാവുന്നത്. മാത്രമല്ല ഇത് മരണ സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

എല്‍ ഡി എൽ അളവ്

എല്‍ ഡി എൽ അളവ്

എൽ ഡി എല്ലിന്റെ അളവ് 50 mg/dl കുറയുന്ന അവസ്ഥയിലാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നത്. ഇവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ചീത്ത കൊളസ്ട്രോള്‍ എന്ന് കരുതി അത് കുറയുന്നതാണ് നല്ലത് എന്ന് വിചാരിച്ച് ഇരിക്കരുത്. ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇവരില്‍ സ്ട്രോക്ക് വന്നാലും മരണസാധ്യത വളരെയധികം കൂടുതലാണ് എന്ന കാര്യം ഭീതി ഉണർത്തുന്നതാണ്.

<strong>കൂടുതൽ വായനക്ക്: കൊളസ്‌ട്രോള്‍ കൃത്യമാക്കാന്‍ പരിശോധനക്ക് മുന്‍പ്</strong>കൂടുതൽ വായനക്ക്: കൊളസ്‌ട്രോള്‍ കൃത്യമാക്കാന്‍ പരിശോധനക്ക് മുന്‍പ്

ജനിതക പ്രശ്നങ്ങൾ

ജനിതക പ്രശ്നങ്ങൾ

അൻപത് ശതമാനത്തിൽ അധികം കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നത് പലപ്പോഴും ജനിതകപരമായ പ്രശ്നങ്ങൾ മൂലമാണ്. ഇത് തന്നെയാണ് പലപ്പോഴും കൊളസ്ട്രോള്‍ ക്രമാതീതമായി കുറയുന്നതിന്റെ പ്രധാന കാരണം. കൊളസ്ട്രോൾ കുറയാനുള്ള കാരണങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ചീത്ത കൊളസ്ട്രോള്‍ വർദ്ധിക്കുന്നതിനേക്കാൾ നല്ലത് കുറയുന്നത് തന്നെയാണ്. എന്നാൽ അളവിൽ കുറയുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. അതിനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കരൾ രോഗങ്ങൾ

കരൾ രോഗങ്ങൾ

പലപ്പോഴും കരൾ രോഗങ്ങൾ മൂലം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്. കൊളസ്ട്രോൾ കുറയുന്നതിന് പലപ്പോഴും കരൾ രോഗങ്ങള്‍ കാരണമാകുന്നുണ്ട്. കരളിലെ കോശങ്ങളുടെ നാശത്തിന്റെ തോത് വർദ്ധിക്കുമ്പോഴാണ് പലപ്പോഴും കൊളസ്ട്രോൾ ശരീരത്തില്‍ വളരെയധികം താഴ്ന്ന അളവിലേക്ക് പോവുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകൾ

കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകൾ

പലപ്പോഴും കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകൾ കഴിക്കുന്നതും ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് ക്രമാതീതമായി കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. മരുന്ന് കഴിച്ചാലും ഇടക്കിടക്ക് കൊളസ്ട്രോള്‍ പരിശോധിക്കാൻ ശ്രദ്ധിക്കണം.

English summary

Very low levels of 'bad' cholesterol may raise risk

Just like high LDL is bad for you, very little of it too has its side effects.
X
Desktop Bottom Promotion