For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍.. എന്തിനും പരിഹാരമാണ് ഈ ജ്യൂസ്

|

മിക്ക ആളുകളും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. ഗ്യാസ്, ദഹനക്കേട്, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ മിക്കവരിലും സാധാരണയായി കണ്ടുവരുന്നു. അസന്തുലിതമായ ഭക്ഷണക്രമവും മോശം ജീവിതശൈലിയും കാരണം ആമാശയം, ദഹനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതിവേഗം വര്‍ദ്ധിക്കുന്നു. ജങ്ക് ഫുഡുകള്‍, അമിതമായി വറുത്തതോ അനാരോഗ്യകരമായ ഭക്ഷണങ്ങളോ എന്നിവ വയറ്റിലെ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. അസിഡിറ്റി ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍, രോഗിയുടെ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു.

Also read: പെട്ടെന്ന് ചില കാര്യങ്ങള്‍ മറക്കുന്നുവോ? ഗുരുതര രോഗത്തിന്റെ തുടക്കം, ശ്രദ്ധിക്കണം ഈ ലക്ഷണംAlso read: പെട്ടെന്ന് ചില കാര്യങ്ങള്‍ മറക്കുന്നുവോ? ഗുരുതര രോഗത്തിന്റെ തുടക്കം, ശ്രദ്ധിക്കണം ഈ ലക്ഷണം

അസിഡിറ്റിയെ ആസിഡ് റിഫ്‌ളക്‌സ് എന്നും വിളിക്കുന്നു. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് വരെ എത്തുന്നു. അസിഡിറ്റി കാരണം നിങ്ങള്‍ക്ക് വയറുവേദന, ദഹനക്കേട് ഉള്‍പ്പെടെ നിരവധി ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വയറ്റിലെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തോടൊപ്പം പതിവായി യോഗയും വ്യായാമവും ചെയ്യുകയും വേണം. ആസിഡ് റിഫ്ളക്സ് അഥവാ അസിഡിറ്റി പ്രശ്നത്തില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളെ കറ്റാര്‍ വാഴ ജ്യൂസ് സഹായിക്കും. അസിഡിറ്റിയില്‍ മുക്തി നേടുന്നതിന് കറ്റാര്‍ വാഴ എങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് ആസിഡ് റിഫ്‌ളക്‌സ്

എന്താണ് ആസിഡ് റിഫ്‌ളക്‌സ്

നമ്മുടെ അന്നനാളത്തിനും ആമാശയത്തിനും ഇടയില്‍ ഒരു വാല്‍വായി പ്രവര്‍ത്തിക്കുന്ന ഒരു പേശിയുണ്ട്. ചിലപ്പോള്‍, ഈ വാല്‍വ് ശരിയായി അടയാതിരിക്കുകയും നമ്മുടെ ആമാശയത്തിലെ വസ്തുക്കള്‍ അന്നനാളത്തിലേക്ക് തിരികെ പോകുകയും വയറെരിച്ചില്‍ അനുഭവപ്പെടുന്നതായി തോന്നുകയും ചെയ്യും. അമിതഭാരം, ഗര്‍ഭാവസ്ഥ, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമം എന്നിവ ഇത്തരത്തിലുള്ള റിഫ്‌ളക്‌സിന് കാരണമാകും. ഇത് പരിഹരിക്കാനായി കാപ്പി, അമിത ഭക്ഷണം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, അധിക കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക. ആസിഡ് റിഫ്‌ളക്‌സ് പ്രശ്‌നം ഉള്ളവര്‍ രാത്രിയില്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കുക. തലയിണ വച്ച് തല ഉയര്‍ത്തി ഉറങ്ങാന്‍ ശ്രമിക്കുക.

അസിഡിറ്റി അകറ്റാന്‍ കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍

അസിഡിറ്റി അകറ്റാന്‍ കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍

അസിഡിറ്റി പ്രശ്നമുള്ള ഒരു രോഗിക്ക് ഓക്കാനം, ഛര്‍ദ്ദി, ദഹനക്കേട് എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതുമൂലം രോഗിയുടെ ദഹനവ്യവസ്ഥ തന്നെ തകരാറിലാകുന്നു. കറ്റാര്‍ വാഴ ജ്യൂസ് കഴിക്കുന്നത് ആസിഡ് റിഫ്ളക്സില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളും പോഷകങ്ങളും ദഹനത്തിനും ഉദര പ്രശ്‌നങ്ങള്‍ക്കും ആശ്വാസം നല്‍കുന്നു. കറ്റാര്‍ വാഴയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് വയറെരിച്ചിലും വേദനയും ഇല്ലാതാക്കാന്‍ വളരെയേറെ ഗുണം ചെയ്യും. ഇതുകൂടാതെ, കറ്റാര്‍ വാഴ ജ്യൂസ് പതിവായി കുടിക്കുന്നത് ദഹനക്കേട്, മലബന്ധം, പുളിച്ചുതികട്ടല്‍, ഗ്യാസ് എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ ആദ്യമായി ഇത് കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

Also read:രാവിലെ പതിവായി താടിയെല്ല് വേദനയോ? ഈ കാരണങ്ങള്‍ നിസ്സാരമാക്കി തള്ളരുത്Also read:രാവിലെ പതിവായി താടിയെല്ല് വേദനയോ? ഈ കാരണങ്ങള്‍ നിസ്സാരമാക്കി തള്ളരുത്

കറ്റാര്‍ വാഴ ജ്യൂസ് തയ്യാറാക്കുന്ന വിധം

കറ്റാര്‍ വാഴ ജ്യൂസ് തയ്യാറാക്കുന്ന വിധം

കറ്റാര്‍ വാഴ, ഇഞ്ചി, കറിവേപ്പില, മല്ലിയില, പുതിന, നാരങ്ങ, രണ്ട് സ്പൂണ്‍ പനം ശര്‍ക്കര, ഐസ് എന്നിവയാണ് നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ജ്യൂസ് തയാറാക്കാന്‍ വേണ്ട സാധനങ്ങള്‍. എല്ലാ ചേരുവകളും ഒന്നിച്ച് മിക്‌സറില്‍ അടിച്ചെടുക്കുക. ഇതിലേക്ക് ഐസ് ക്യൂബ് ഇട്ട് 2 സ്പൂണ്‍ ശര്‍ക്കരയോ തേനോ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുക.

കറ്റാര്‍ വാഴ ജ്യൂസ് കുടിക്കേണ്ട വിധം

കറ്റാര്‍ വാഴ ജ്യൂസ് കുടിക്കേണ്ട വിധം

കറ്റാര്‍ വാഴ ജ്യൂസ് കഴിക്കുന്നത് പുളിച്ചുതികട്ടലില്‍ നിന്ന് മുക്തി നേടാന്‍ വളരെയേറെ ഗുണം ചെയ്യും. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളും പോഷകങ്ങളും നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങള്‍ കാരണം, പല തരത്തിലുള്ള ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തിലും സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും കറ്റാര്‍ വാഴ സത്ത് ഉപയോഗിക്കുന്നു. അസിഡിറ്റി ചെറുക്കാനായി നിങ്ങള്‍ കൃത്രിമ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടില്ലാത്ത കറ്റാര്‍ വാഴ ജ്യൂസാണ് നിങ്ങള്‍ കഴിക്കേണ്ടത്. ഓര്‍ഗാനിക് കറ്റാര്‍ വാഴ ജ്യൂസ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കും. കറ്റാര്‍വാഴയുടെ ഇല ഉപയോഗിച്ച് കറ്റാര്‍ വാഴ ജ്യൂസ് വീട്ടില്‍ തന്നെ ഉണ്ടാക്കാം.

Also read:സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ അത് മുടക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇത്Also read:സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ അത് മുടക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇത്

കുടിക്കേണ്ട സമയം

കുടിക്കേണ്ട സമയം

ദിവസവും രാവിലെ വെറും വയറ്റില്‍ ഏകദേശം 20 മില്ലി കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഇത് കഴിച്ചതിന് ശേഷം ഏകദേശം 20 മിനിറ്റോളം നിങ്ങള്‍ വേറെ ഒന്നും കഴിക്കരുത്. കറ്റാര്‍ വാഴ ജ്യൂസിന്റെ രുചി ഇഷ്ടപ്പെട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് അത് തേങ്ങാവെള്ളത്തില്‍ കലക്കി കുടിക്കാം. ഏകദേശം രണ്ടോ മൂന്നോ ആഴ്ച ഇത് ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കും.

മറ്റ് ഉദരസംബന്ധമായ ഗുണങ്ങള്‍

മറ്റ് ഉദരസംബന്ധമായ ഗുണങ്ങള്‍

കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് പല തരത്തില്‍ നിങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളാനും നിങ്ങളുടെ ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഈ ജ്യൂസ് ഗുണം ചെയ്യും. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴ ശരീരത്തിലെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Also read:മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗംAlso read:മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗം

English summary

Use Aloe Vera Like This To Treat Acid Reflux in Malayalam

Here is how to use aloe vera to treat acid reflux. Take a look.
Story first published: Friday, January 13, 2023, 10:22 [IST]
X
Desktop Bottom Promotion