For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടിയ ബിപി താനേ കുറയും; ഉപ്പിടാത്ത തക്കാളി ജ്യൂസ്‌

|

തക്കാളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ തക്കാളിയേക്കാള്‍ ഗുണങ്ങള്‍ ഇതിന്റെ ജ്യൂസ് കഴിക്കുന്നതാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി തക്കാളി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തക്കാളി ജ്യൂസ് മികച്ചതാണ്.

<strong>Most read: അമരവിത്തിലൊതുങ്ങാത്ത രോഗമില്ല, കാരണം ഇതാ</strong>Most read: അമരവിത്തിലൊതുങ്ങാത്ത രോഗമില്ല, കാരണം ഇതാ

രക്തസമ്മര്‍ദ്ദം ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമാണ്. അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പലപ്പോഴും മരുന്നുകളും ഒറ്റമൂലികളും ആയി കഴിയുന്നവരും ചില്ലറയല്ല. ഇനി ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഉപ്പിടാത്ത തക്കാളിജ്യൂസ് ഒരു ഗ്ലാസ്സ് കഴിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് ദിവസവും ഒരു ഗ്ലാസ്സ് ഉപ്പിടാത്ത തക്കാളി ജ്യൂസ് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

ഉപ്പിടാത്ത ഒരു ഗ്ലാസ്സ് തക്കാളി ജ്യൂസ് കഴിക്കുന്നതിലൂടെ അത് രക്തസമ്മര്‍ദ്ദം കുറക്കുന്നു. എത്ര കൂടിയ രക്തസമ്മര്‍ദ്ദത്തിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഉപ്പിടാത്ത തക്കാളി ജ്യൂസ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയെല്ലാം ഇത് ആരോഗ്യത്തിന് സഹായകമാവുന്നുണ്ട് എന്ന കാര്യം നമുക്കറിയുകയില്ല. അതിനായി അല്‍പം തക്കാളി കുരു കളഞ്ഞ് ജ്യൂസ് അടിച്ച് അതില്‍ ഉപ്പിടാതെ ദിവസവും രാവിലെ കുടിച്ചാല്‍ മതി. ഇത് രക്തസമ്മര്‍ദ്ദം കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 പരീക്ഷിച്ച് തെളിയിച്ചത്

പരീക്ഷിച്ച് തെളിയിച്ചത്

പഠനത്തിന്റെ ഫലമായാണ് ഇത്തരം കാര്യങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 94 പേരിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതായാണ് പഠനത്തില്‍ പറയുന്നത്. തക്കാളി ജ്യൂസ് കഴിച്ചവരില്‍ എല്‍ ഡി എല്‍ കൊളസ്‌ട്രോള്‍ അളവ് 155-149 mg/dL ആയി കുറഞ്ഞതായാണ് പഠനം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറക്കുന്നത്. കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മരുന്നുകളും പരീക്ഷിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അല്‍പം തക്കാളി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറക്കുന്നുണ്ട് മാത്രമല്ല ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ഇത് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉപ്പിടാത്ത തക്കാളി ജ്യൂസ്. ഇത് ദിവസവും ശീലമാക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം പോലുള്ള അസ്വസ്ഥതകളും നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപ്പിടാത്ത തക്കാളി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് പ്രമേഹത്തിന് പരിഹാരം നല്‍കുന്നുണ്ട്. അതോടൊപ്പം ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ക്ലിയറാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

<strong>Most read: ഹൈ ബിപിയെ നിയന്ത്രിക്കും ബീറ്റ്‌റൂട്ട് മാജിക്</strong>Most read: ഹൈ ബിപിയെ നിയന്ത്രിക്കും ബീറ്റ്‌റൂട്ട് മാജിക്

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപ്പിടാത്ത തക്കാളി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് മൂത്രാശയ അണുബാധ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് ഒരു ഗ്ലാസ്സ് ഉപ്പിടാത്ത തക്കാളി ജ്യൂസ്.

തടി കുറക്കുന്നതിന്

തടി കുറക്കുന്നതിന്

തടി കുറക്കുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. ഇതില്‍ ഉപ്പിടാതെ കുടിക്കുന്നതിലൂടെ അത് പെട്ടെന്ന് തന്നെ തടി കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഉപ്പിടാത്ത തക്കാളി ജ്യൂസ്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളിയായി മാറുന്ന അവസ്ഥയില്‍ തക്കാളി ജ്യൂസ് പലപ്പോഴും നല്ലൊരു ആശ്വാസമാണ്.

 ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി എന്തുകൊണ്ടും സഹായിക്കുന്നുണ്ട് തക്കാളി ജ്യൂസ്. ഇത് മാത്രമല്ല ശരീരത്തിലെ ടോക്‌സിന്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഇത്. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉപ്പിടാത്ത തക്കാളി ജ്യൂസ്. ഉപ്പിടാത്ത തക്കാളി ജ്യൂസ് കഴിക്കുന്നതിലൂടെ അത് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു അത്ഭുത പാനീയം തന്നെയാണ് തക്കാളി ജ്യൂസ്.

English summary

Unsalted tomato juice can help you lower your blood pressure

Unsalted tomato juice can help you lower your blood pressure and cholesterol check it out.
Story first published: Monday, July 22, 2019, 16:00 [IST]
X
Desktop Bottom Promotion