Just In
Don't Miss
- News
ശ്രീധരൻ പിളളയ്ക്ക് ശേഷം ആര്? അധ്യക്ഷനില്ലാതെ കേരള ബിജെപി, പരിഗണിക്കുന്നത് മൂന്ന് പേരുകൾ!
- Sports
11ല്‍ 10 താരങ്ങളും ഡെക്ക്!! ടീം ആകെ നേടിയത് 8 റണ്‍സ്, ഇതില്‍ ഏഴും എക്സ്ട്രായിനത്തില്‍...
- Movies
വണ്ടിയിടിച്ച് മരിച്ചാല്‍ കളള് കുടിച്ചും എല്‍എസ്ഡി അടിച്ചും ബോധമില്ലാതെയായി എന്നേ ഇവര്‍ പറയൂ
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഒരു വട്ടം വന്നാൽ കിഡ്നി സ്റ്റോൺ വീണ്ടും വരാം,കാരണം
കിഡ്നി സ്റ്റോൺ ആരോഗ്യത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യം മറക്കരുത്. ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് പലപ്പോഴും കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ ആയിരിക്കും. അതുകൊണ്ട് തന്നെ ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ഇതെല്ലാം കിഡ്നി സ്റ്റോൺ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളിൽ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.
Most read: 40-ന് ശേഷം പെണ്ണിലെ തടിക്ക് കാരണം ഇതാണ്
മൂത്രാശയക്കല്ലുകള്‍ ഉണ്ടായാൽ പിന്നീട് അത് പൂർണമായും മാറുന്നതിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ കൃത്യമായ പരിചരണവും ഇത്തരത്തിലുള്ള അവസ്ഥകൾക്ക് ആക്കം കുറക്കുന്നുണ്ട്. ദിവസവും ചിലതെല്ലാം ശ്രദ്ധിച്ചാൽ കിഡ്നി സ്റ്റോൺ എന്ന പ്രശ്നത്തെ നമുക്ക് പൂര്‍ണമായും പരിഹരിക്കാൻ സാധിക്കുന്നുണ്ട്. കൃത്യമായ ചികിത്സാ രീതികൾ പിന്തുടർന്നാൽ കിഡ്നി സ്റ്റോൺ എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ഒരു തവണ കിഡ്നി സ്റ്റോൺ വന്നാൽ അത് വീണ്ടും വരുന്നതിനുള്ള സാധ്യത ഉണ്ട് പലരിലും. അതുകൊണ്ട് അതിനെ ഇല്ലാതാക്കുന്നതിന് ചില പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് കൃത്യമായി നടന്നില്ലെങ്കിൽ അത് വീണ്ടും കിഡ്നി സ്റ്റോൺ വർദ്ധിപ്പിക്കുന്നതിനും വരുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് കിഡ്നി സ്റ്റോൺ വന്നവരാണെങ്കിലും അല്ലെങ്കിലും 12-14 ഗ്ലാസ്സ് വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഉറക്കത്തിനിടക്ക് എഴുന്നേൽക്കുമ്പോള്‍ പോലും വെള്ളം കുടിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണം. ചുരുങ്ങിയത് ഒരു 12 ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുടിക്കാൻ ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട പാനീയങ്ങൾ
കിഡ്നി സ്റ്റോണിന് വില്ലനാവുന്ന ചില പാനീയങ്ങൾ ഉണ്ട്. ചായ, കാപ്പി, കോള, സോഫ്റ്റ് ഡ്രിങ്ക്സ്, മുന്തിരി ജ്യൂസ്, കൈതച്ചക്ക ജ്യൂസുകൾ എന്നിവയെല്ലാം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. കാരണം ഇതെല്ലാം പലപ്പോഴും നിങ്ങളിൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബാർലി, ജ്യൂസ്, കരിക്ക്, വെള്ളം എന്നിവയെല്ലാം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ കിഡ്നി സ്റ്റോണിനെ പൂർണമായും മാറ്റുന്നതിന് സഹായിക്കുന്നുണ്ട്.

ഉപ്പ് വേണ്ട
ഉപ്പ് കൂടുതൽ കഴിക്കുന്നവരിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപ്പ് കുറക്കുകയാണ് ചെയ്യേണ്ടത്. കിഡ്നി സ്റ്റോൺ ഉള്ളവരില്‍ ആറുഗ്രാം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പപ്പടം, അച്ചാറുകൾ, ഉപ്പുചേർന്ന പലഹാരങ്ങൾ, മറ്റ് പലഹാരങ്ങൾ എന്നിവയെല്ലാം ഇത്തരത്തിലുള്ള അവസ്ഥകൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കുക.

കൊഴുപ്പ് കൂടുതൽ
കൊഴുപ്പ് കൂടുതൽ ഉള്ള ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുമ്പോൾ അത് പലപ്പോഴും കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കുക. കാരറ്റ് , പാവക്ക, വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഈ ഭക്ഷണശീലങ്ങളിലൂടെ നമുക്ക് കിഡ്നി സ്റ്റോൺ എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ ഇതെല്ലാം കഴിക്കാൻ ശ്രദ്ധിക്കുക.

മൂത്രമൊഴിക്കാൻ ശ്രദ്ധിക്കുക
മൂത്രമൊഴിക്കാതെ പിടിച്ച് വെക്കുന്നവരിലാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ വർദ്ധിക്കുന്നത്. അതുകൊണ്ട് ധാരാലം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. മഞ്ഞ നിറത്തിലുള്ള മൂത്രമാണെങ്കിൽ വെള്ളം കുടി ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വെള്ളം ധാരാളം കുടിക്കുക. നല്ല തെളിഞ്ഞ മൂത്രമാണെങ്കിൽ അതിനർത്ഥം ശരീരത്തില്‍ ഇത്തരം പ്രതിസന്ധികൾ ഇല്ല എന്ന് തന്നെയാണ്.അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം. ഒരിക്കൽ കിഡ്നി സ്റ്റോൺ വന്നവർ പ്രത്യേകം ശ്രദ്ധിക്കണം.