For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണവൈറസിന്റെ അതിജീവനം ശരീരത്തിന് പുറത്ത് ഇങ്ങനെ

|

കൊറോണ ഭീതിയില്‍ വളരെയധികം വെല്ലുവിളികളോടെയാണ് നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത്. എന്നാല്‍ ഇത് ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വൈറസ് ബാധിച്ചാല്‍ ഉണ്ടാവുന്നു എന്നും എന്തൊക്കെയാണ് ഇതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും പലര്‍ക്കും അറിയില്ല. വൈറസ് ഭീതി പലപ്പോഴും നിങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. രോഗകാരണമായ വൈറസുകള്‍ എപ്പോള്‍ എങ്ങനെയെല്ലാം നിങ്ങളെ ബാധിക്കും എന്ന അവസ്ഥയിലാണ് എല്ലാവരും ജീവിക്കുന്നത് തന്നെ.

നല്ല ഗാഢനിദ്ര ഉറപ്പ് നൽകും പാനീയങ്ങൾ ഇതെല്ലാംനല്ല ഗാഢനിദ്ര ഉറപ്പ് നൽകും പാനീയങ്ങൾ ഇതെല്ലാം

കൊറോണവൈറസ് ബാധ ശരീരത്തിനെ എത്രത്തോളം ബാധിക്കും എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ വൈറസ്ബാധയെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗകാരണമായ വൈറസുകള്‍ അകാരണമായി ഭീതി ഉണ്ടാക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ശരീരത്തില്‍ പ്രവേശിക്കുന്നത് എങ്ങനെ?

ശരീരത്തില്‍ പ്രവേശിക്കുന്നത് എങ്ങനെ?

ശരീരത്തില്‍ വൈറസുകള്‍ പ്രവേശിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. രോഗബാധിതനായ വ്യക്തി ചുമക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന ചെറുകണങ്ങള്‍ മറ്റുള്ളവരുടെ മുഖത്തോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് മറ്റൊരാള്‍ക്ക് രോഗം ബാധിക്കുന്നത്. ഇവയാകട്ടെ മറ്റ് ചില അവസരങ്ങളില്‍ മൂക്കില്‍ നിന്നും മറ്റും തെറിച്ച് പലപ്രതലങ്ങളിലായി തങ്ങിനില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്്. ഇവിടെ സ്പര്‍ശിക്കുമ്പോള്‍ അത് പലപ്പോഴും മറ്റുള്ളവരിലേക്ക് എത്തുകയും അവര്‍ രോഗബാധിതരാവുകയും ചെയ്യുന്നു.

നേരിട്ടല്ലാതെ രോഗബാധ

നേരിട്ടല്ലാതെ രോഗബാധ

നേരിട്ടല്ലാതെ രോഗബാധ ഏല്‍ക്കുന്നവരും ചില്ലറയല്ല. രോഗികള്‍ സ്പര്‍ശിച്ച ഇടങ്ങളില്‍ ഒരു വ്യക്തി സ്പര്‍ശിക്കുമ്പോള്‍ അതുവഴിയുണ്ടാവുന്ന പകര്‍ച്ചയെയാണ് നേരിട്ടല്ലാതെ ഏല്‍ക്കുന്ന രോഗബാധ എന്ന് പറയുന്നത്. ഇത്തരത്തില്‍ രണ്ട് തരത്തിലാണ് രോഗബാധ ഉണ്ടാവുന്നത്. രണ്ടും വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ ശ്രദ്ധ തന്നെയാണ് ഏറ്റവും പ്രധാനമായി വേണ്ടതും.

എയര്‍ബോണ്‍ പകര്‍ച്ച

എയര്‍ബോണ്‍ പകര്‍ച്ച

എയര്‍ബോണ്‍ രീതിയില്‍ കൊറോണവൈറസുകള്‍ പകരില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്താണ് എയര്‍ബോണ്‍ പകര്‍ച്ച. രോഗിയുടെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ തെറിക്കുന്ന കണങ്ങള്‍ വായുവില്‍ തങ്ങി നിന്ന് അത് വഴി മറ്റൊരാളുടെ ശരീരത്തിലേക്ക് എത്തുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ കൊറോണ വൈറസുകള്‍ ഇത് വരേയും ഡ്രോപ്ലറ്റ് പകര്‍ച്ചയിലൂടെ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നാണ് പറയുന്നത്. ഇത് എയര്‍ബോണ്‍ പകര്‍ച്ചയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് വായുവിലൂടെ പകരുമെന്ന ഭീതിക്ക് തല്‍ക്കാലം വിരാമമിടാവുന്നതാണ്.

വൈറസ് എത്ര സമയം രോഗം പകര്‍ത്താം?

വൈറസ് എത്ര സമയം രോഗം പകര്‍ത്താം?

വൈറസ് എത്ര സമയം ജീവനോടെ ഒരുപ്രതലത്തില്‍ തുടരുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ട ഒന്നാണ്്. ഇവ തെറിച്ച് വീഴുന്ന പ്രതലങ്ങളില്‍ ജീവനോടെ മണിക്കൂറുകളോളമോ അല്ലെങ്കില്‍ ദിവസങ്ങളോളമോ ജീവിച്ചിരിക്കും. പ്ലാസ്റ്റിക് പ്രതലങ്ങളില്‍ 3 ദിവസത്തോളവും, കാര്‍ഡ്‌ബോര്‍ഡില്‍ 24 മണിക്കൂറും, ചെമ്പ് പ്രതലങ്ങളില്‍ നാല് ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കും. എന്നാല്‍ 70%ത്തിലധികം വീര്യമുള്ള ആല്‍ക്കഹോള്‍ കൊണ്ട് ഇതിനെ നശിപ്പിക്കാവുന്നതാണ്. ഈ ഭാഗങ്ങളെല്ലാം അണുവിമുക്തമാക്കുന്നതിനുള്ള ശ്രദ്ധ ഉണ്ടാവേണ്ടതാണ്.

പാഴ്‌സലുകളില്‍ രോഗസാധ്യത

പാഴ്‌സലുകളില്‍ രോഗസാധ്യത

രോഗബാധിത പ്രദേശത്ത് നിന്ന് വരുന്ന പാഴ്‌സലുകളില്‍ രോഗബാധിത സാധ്യത ഉണ്ടോ എന്നുള്ളത് പലരേയും സംശയിക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു രോഗബാധ ലോകത്ത് ഇന്നേ വരെ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളതാണ്. എന്നാല്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തി ഉപയോഗിച്ച വസ്തുക്കള്‍ നേരിട്ട് ഉപയോഗിക്കുന്നതിലൂടെ അത് പലപ്പോഴും രോഗബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പോസിറ്റീവ് രോഗിയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന വസ്തുക്കള്‍ കറന്‍സികള്‍ എന്നിവ വഴി രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്്.

ശരീരത്തിന് പുറത്ത് വൈറസ് അതീജീവനം

ശരീരത്തിന് പുറത്ത് വൈറസ് അതീജീവനം

മനുഷ്യ ശരീരത്തിന് പുറത്ത് വൈറസിന്റെ അതീജീവനം എങ്ങനെയെന്ന് പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പ്രതലങ്ങള്‍, നാണയങ്ങള്‍, വാതില്‍പ്പിടികള്‍, മൊബൈല്‍ ഫോണുകള്‍, മേശ, കസേര തുടങ്ങിയവ എല്ലാം രോഗബാധിതര്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അതുപോലെ തന്നെ ഭയം ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ള കാര്യവും ഓര്‍ക്കണം. വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ മുന്നോട്ട് പോവുന്നതിന് അതീവ ശ്രദ്ധ മാത്രമാണ് വേണ്ടത്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഇന്‍ഫോക്ലിനിക്

English summary

Transmission of Coronavirus Disease

Here we discussing about how coronavirus disease spread or transmit. Read on.
X
Desktop Bottom Promotion