For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമിക്രോണ്‍ രോഗമുക്തി നേടിയവര്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രദ്ധിക്കേണ്ടത്

|

ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതായി എന്തെങ്കിലും തോന്നിയാല്‍ തന്നെ അതിന്റെ പേരില്‍ ടെന്‍ഷനടിക്കേണ്ട കാലമാണ് ഇപ്പോഴുള്ളത്. കാരണം കൊവിഡ് തന്നെ. കൊവിഡ് കാലത്ത് ചെറിയ ഒരു ജലദോഷം പോലും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങളില്‍ കൊവിഡ് ഇന്ന് ഒന്നാമതായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ ആണ് കൊവിഡ് കുത്തനെ ഉയര്‍ന്നത്. അതിന് കാരണമായിക്കൊണ്ടിരിക്കുന്നത് ഒമിക്രോണ്‍ എന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണ്. ഇതിന്റെ അതിവ്യാപന ശേഷിയാണ് പെട്ടെന്ന് രോഗം മറ്റുള്ളവരിലേക്ക് പടരുന്നതിന് കാരണമാകുന്നത്. ഒമിക്രോണിന്റെ അതിവ്യാപന ശേഷി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ഒമിക്രോണിന്റെ അതിവ്യാപന ശേഷി അപകടകരമായ അവസ്ഥയിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനത്തെ തടയുന്നതിന് വേണ്ടി നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ഡെല്‍റ്റയെന്ന വേരിയന്റിനെ കീഴടക്കി ഒമിക്രോണ്‍ ഇപ്പോള്‍ പ്രബല ശക്തിയായിക്കൊണ്ടിരിക്കുകയാണ്. ഇത് അപകടസാധ്യത കുറവെങ്കിലും അതിതീവ്ര വ്യാപന ശേഷിയുള്ളതാണ് എന്നതാണ് അപകടമുണ്ടാക്കുന്നത്. ഓരോ പുതിയ ലക്ഷണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ നാം ജീവിക്കുന്ന ഓരോ സെക്കന്റിലും വളരെയധികം ശ്രദ്ധിക്കണം.

Stamina Post Recovery From Omicron

സൂപ്പര്‍-ഇന്‍ഫെക്ഷ്യസ് സ്‌ട്രെയിന്‍ ഗണത്തില്‍ പെടുന്ന ഒമിക്രോണ്‍ പക്ഷേ ആളുകളില്‍ നേരിയ ലക്ഷണങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. എന്നിരുന്നാലും, ഈ വേരിയന്റ് ബാധിച്ചവര്‍ക്ക് നീണ്ട കോവിഡ് -19 അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ചുമ, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങള്‍. കോവിഡ്-19 അണുബാധ ഉണ്ടാകാതിരിക്കാന്‍, നഷ്ടപ്പെട്ട പ്രതിരോധശേഷി വീണ്ടെടുക്കാന്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ നാം അധികം ശ്രദ്ധ നല്‍കേണ്ടത് എപ്പോഴും മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നുള്ളത് തന്നെയാണ് സത്യം. എന്നാല്‍ ഒമിക്രോണില്‍ നിന്ന് രോഗമുക്തി നേടിയവര്‍ക്ക് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

 ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കൊവിഡില്‍ ഒമിക്രോണ്‍ മാറിയതിന് ശേഷം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ രോഗം മാറിയതിന് ശേഷം നമ്മള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വിദഗ്ദ്ധാഭിപ്രായത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാ ഭക്ഷണവും കഴിക്കാന്‍ ശ്രമിക്കരുത്. ഇത് പലപ്പോഴും ആരോഗ്യത്തിന് വീണ്ടും വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. ഒരാള്‍ ഉപവാസത്തോടെ വേണം അയാളുടെ ഒരു ദിവസം ആരംഭിക്കുന്നതിന്. അവരുടെ ദഹനം സാവധാനത്തില്‍ ഉയരാന്‍ അനുവദിക്കണം. ആളുകള്‍ ഭക്ഷണത്തിന്റെ അളവ് ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ദഹനം സാധാരണ നിലയിലാകുന്നതുവരെ നല്ല കൊഴുപ്പുള്ള ഇളം ചൂടുള്ള വേവിച്ച ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. ദഹനം കൃത്യമായി കഴിഞ്ഞാല്‍ സ്ഥിരമായി ആരോഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ടതാണ്.

വ്യായാമം ശ്രദ്ധിക്കണം

വ്യായാമം ശ്രദ്ധിക്കണം

നമ്മുടെ ദിനചര്യയില്‍ വ്യായാമത്തിന്റെ പ്രാധാന്യം ഒഴിവാക്കേണ്ടതാണ്. ചില സമയങ്ങളില്‍, പതിവായി വ്യായാമം ചെയ്യുമ്പോള്‍, നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വേദന അനുഭവപ്പെടാം. ഒരാള്‍ക്ക് 'ബലഹീനത' അല്ലെങ്കില്‍ 'തളര്‍ച്ച' അനുഭവപ്പെടുന്നതിനാല്‍ അവര്‍ വ്യായാമം അല്‍പം ഒഴിവാക്കേണ്ടതാണ്. അതിന് പകരം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള ചെറിയ ചലനമോ നടക്കുകയോ യോഗ ചെയ്യുകയോ ചെയ്യണം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഒമിക്രോണ്‍ രോഗമുക്തിക്ക് ശേഷം വ്യായാമം അതികഠിനമായി ചെയ്യുന്നതിന് ശ്രമിക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്. പതിയെ പതിയേ മാത്രമേ വ്യായാമം ചെയ്യാന്‍ പാടുകയുള്ളൂ.

വൈറ്റമിന്‍ സി അധികം വേണ്ട

വൈറ്റമിന്‍ സി അധികം വേണ്ട

വൈറ്റമിന്‍ സി അധികം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. COVID-19 കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, അവരുടെ ദഹനം ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാത്തപ്പോള്‍ പ്രതിരോധശേഷി വീണ്ടെടുക്കുന്നതിന് വിറ്റാമിന്‍ സി, സിട്രസ് പഴങ്ങള്‍ എന്നിവ ഉപയോഗിച്ച് ശരീരത്തില്‍ അമിത പ്രഷര്‍ ചെലുത്തുന്നത് നല്ലതല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ കൊവിഡ് രോഗമുക്തിക്ക് ശേഷം വിറ്റാമിന്‍ സി കൂടുതലായി കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

മാനസികാരോഗ്യം തിരിച്ചെടുക്കുക

മാനസികാരോഗ്യം തിരിച്ചെടുക്കുക

കൊറോണ വൈറസ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് നല്ലതുപോലെ മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി രാത്രി നല്ല ഉറക്കവും, തുടര്‍ന്ന് ശ്വസന വ്യായാമങ്ങളും മെഡിറ്റേഷനും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. രോഗകാലങ്ങളില്‍ പലപ്പോഴും നിങ്ങള്‍ക്ക് ഉറക്കം കൃത്യമാകണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ രോഗമുക്തിക്ക് ശേഷം ആരോഗ്യം തിരിച്ചെടുക്കുന്നതിന് വേണ്ടി നല്ല ഉറക്കവും വ്യായാമവും ചെയ്യേണ്ടതാണ്.

ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതിന്

ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതിന്

ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. മനുഷ്യ കോശങ്ങളില്‍ കൂടുതല്‍ ബാധിക്കുന്നു ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കൂടുതലായി ആളുകളെ ബാധിക്കുന്നത് ഒമിക്രോണ്‍ ആണ്. നിരവധി കാരണങ്ങള്‍ ഒമിക്രോണ്‍ വ്യാപനത്തിന് പിന്നിലുണ്ട്. എന്നാല്‍ അതിവ്യാപനത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ മികച്ച് നില്‍ക്കുന്നത് അതിന് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഉള്ള കഴിവാണ്. വൈറസില്‍ കാണപ്പെടുന്ന മ്യൂട്ടേഷനുകള്‍ മനുഷ്യകോശങ്ങളുമായി കൂടുതല്‍ എളുപ്പത്തില്‍ ചേരുന്നതാണ് ഇത് രോഗാവസ്ഥയെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്.

ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍ഒമിക്രോണ്‍ അതിവേഗം പടരുന്നതിന് മൂന്ന് പ്രധാന കാരണങ്ങള്‍

English summary

Tips To Get Stamina Post Recovery From Omicron In Malayalam

Here in this article we are sharing some tips to get stamina post recovery from omicron in malayalam. Take a look.
X
Desktop Bottom Promotion