Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര് രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊറോണ വൈറസ്: ആളുകളില് നിന്ന് എത്ര അകലം പാലിക്കണം
ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) കൊവിഡ് 19 നെ ഒരു പകര്ച്ചവ്യാധിയായി പ്രഖ്യാപിച്ചു. രോഗത്തിന്റെ നിലവിലെ വ്യാപനം കണക്കിലെടുത്ത്, ലോകമെങ്ങും കര്ശന നിയന്ത്രണത്തിന്റെ കീഴിലാണ് വിവിധ മേഘലകള്. ആളുകളോട് വീട്ടില് തന്നെ തുടരാന് നിര്ദേശങ്ങള് നല്കിയിട്ടുണ്ട്. അത്യാവശ്യത്തിനു മാത്രം ഇറങ്ങുക, ആവശ്യമില്ലെങ്കില് പുറത്തിറങ്ങരുത്.
Most read: കൊറോണ: ജിമ്മില് പോകുന്നത് സുരക്ഷിതമോ?
മീറ്റിംഗുകള്, സിനിമാ ഹാളുകള്, വിവാഹങ്ങള്, പൊതു ഗതാഗതം എന്നിവയിലെ വലിയ ജനക്കൂട്ടത്തില് കൊറോണ വൈറസ് പകരുന്നത് തടയാനുള്ള ശ്രമമാണ് സാമൂഹിക അകലം. ആളുകള് സാമൂഹിക അകലത്തിന്റെ പ്രാധാന്യം നടപ്പിലാക്കുന്നതിനായി സ്കൂളുകള്, കോളേജുകള്, മാളുകള്, തീയേറ്ററുകള് എന്നിവ മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടിരിക്കുകയാണ്. മറ്റ് ആളുകളുമായുള്ള ആശയവിനിമയം കുറയ്ക്കാനും ആളുകളുമായി അകലം പാലിക്കാനു നിര്ദേശിച്ചിട്ടുണ്ട്.

എന്താണ് സാമൂഹിക അകലം?
COVID-19 രോഗം വ്യാപനം തടയാനുള്ള ഒരു തന്ത്രമാണ് സോഷ്യല് ഡിസ്റ്റാന്സിംഗ് അഥവാ സാമൂഹിക അകലം. വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാന് ആളുകള് തമ്മിലുള്ള സമ്പര്ക്കം കുറയ്ക്കുന്നതിനുള്ള ബോധപൂര്വമായ ശ്രമമാണിത്. നിങ്ങള് രോഗലക്ഷണ രഹിതമാണെങ്കിലും അപകടസാധ്യതയുള്ള ഗ്രൂപ്പിന്റെ ഭാഗമല്ലെങ്കിലും ജീവിതശൈലിയില് മാറ്റം വരുത്തേണ്ടതുണ്ട്.

നിങ്ങള് ആരോഗ്യവാനാണെങ്കില് നിങ്ങള്ക്ക് പുറത്തിറങ്ങാമോ?
ആരോഗ്യമുള്ളവരും വീട്ടില് തന്നെ തുടരുകയോ ആളുകളുമായി ദൂരം നിലനിര്ത്തുകയും ചെയ്യണോ എന്ന ചോദ്യങ്ങളുണ്ട്. ആരോഗ്യമുള്ള ആളുകള് അവരുടെ ജീവിതം സാധാരണ നിലയില് തുടരാന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും, രോഗം പടരുന്നതിന്റെ വ്യാപ്തി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എല്ലാ ആളുകളും സാമൂഹിക അകലം പാലിക്കുമ്പോള് മാത്രമേ അത് ഉള്ക്കൊള്ളാന് കഴിയൂ. അതിനാല്, നിങ്ങള് ആരോഗ്യവാനാണെങ്കിലും അല്ലെങ്കിലും, വൈറസ് ബാധിത പ്രദേശങ്ങളില് സാമൂഹിക അകലം പാലിക്കുന്നതിനുള്ള ഉപദേശങ്ങള് നിങ്ങള് പാലിക്കണം. നിങ്ങള് ആരോഗ്യവാനാണെങ്കിലും രോഗത്തിന് ഇരയാകുന്നില്ലെങ്കിലും, രോഗം പിടിപെടാന് സാധ്യതയുള്ള ഒരു വ്യക്തിയിലേക്ക് നിങ്ങള്ക്ക് ഇത് പകര്ന്നു നല്കാനാകും.

സാമൂഹിക അകലത്തിന്റെ വ്യത്യസ്ത തലങ്ങള്
നല്ല മാനസികാരോഗ്യത്തിനായി ആളുകള്ക്ക് ഒരു പരിധിവരെ സാമൂഹിക ഇടപെടല് പ്രധാനമാണ്. അതിനാല്, രോഗത്തിന്റെ വ്യാപനമനുസരിച്ച്, വിവിധ തലത്തില് സാമൂഹിക അകലം പാലിക്കാന് കഴിയും. നിര്ദേശങ്ങള് അനുസരിച്ച്, ഒരു അടച്ച പരിതസ്ഥിതിയില് 10 ആളുകള് വരെ ഉണ്ടായിരിക്കുന്നത് സുരക്ഷിതമാണ്(എന്നാല് അത് പൂര്ണ്ണമായും പങ്കെടുക്കുന്ന ആരെങ്കിലും വൈറസ് ബാധിത പ്രദേശങ്ങളിലേക്ക് യാത്ര നടത്തിയിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു) രോഗം പടരുന്നത് തടയാന് നിങ്ങളും മറ്റുള്ളവരും തമ്മില് ആറടി ദൂരം നിലനിര്ത്തുന്നത് ഓര്ത്തിരിക്കേണ്ടത് പ്രധാനമാണ്.
Most read: പക്ഷിപ്പനിക്കിടെ കോഴിയും മുട്ടയും കഴിക്കാമോ?

നിങ്ങള് പുറത്തുപോകണമെങ്കില് പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്
കൊറോണ വൈറസ് വായുവിലൂടെയല്ല, ശ്വാസകോശത്തുള്ളികളിലൂടെയാണ് പടരുന്നത്. അവ നിങ്ങളുടെ കൈകളില് പതിച്ചാല് അല്ലെങ്കില് നിങ്ങളുടെ ദേഹത്ത് സ്പര്ശിച്ചാല് പടരുന്നു. പുറത്തിറങ്ങുന്നതത് അനിവാര്യമാണെങ്കില്, ചില സുരക്ഷാ മുന്കരുതലുകള് പാലിക്കേണ്ടത് പ്രധാനമാണ്. നിങ്ങള് പുറത്തിറങ്ങുന്നതിനും ജോലി കഴിഞ്ഞതിനുശേഷവും കൈ കഴുകുന്നത് വളരെ പ്രധാനമാണ്. ഇറങ്ങും മുമ്പ് കൈ കഴുകുന്നത് അണുബാധയെ മറ്റ് ആളുകള് സ്പര്ശിക്കുന്ന ഒരു ഉപരിതലത്തിലേക്ക് മാറ്റില്ലെന്ന് ഉറപ്പാക്കുന്നു. നിങ്ങളുടെ കൈകള് ശുചിയാണെന്ന് ഉറപ്പുവരുത്താന് കൈകഴുകുന്നത് പ്രധാനമാണ്.

ഡെലിവറി സേവനങ്ങള് ഉപയോഗിക്കാമോ?
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ഒരു നല്ല മാര്ഗമാണ് ഡെലിവറി സേവനങ്ങള് ഉപയോഗിക്കുന്നത്. ആളുകള് തമ്മിലുള്ള ദൂരം കൂടാതെ, രണ്ട് ആളുകള് അടുത്ത ബന്ധത്തിലായിരിക്കുന്ന സമയവും പ്രധാനമാണ്. ഡെലിവറി എടുക്കാന് എടുക്കുന്ന സമയം കുറവാണ്, മാത്രമല്ല പാക്കറ്റ് നിങ്ങളുടെ വീട്ടുവാതില്ക്കല് ഉപേക്ഷിക്കാന് ഡെലിവറി ഏജന്റുമാരോട് ആവശ്യപ്പെടാം, ഇത് സാമൂഹിക സമ്പര്ക്കം കുറയ്ക്കും. എന്നിരുന്നാലും, ഡെലിവറി ഏജന്റുമാരും നിങ്ങളും പരസ്പരം അണുബാധയുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് സമാന ശുചിത്വ നിയമങ്ങള് പാലിക്കേണ്ടതും പ്രധാനമാണ്.

റെസ്റ്റോറന്റില് ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ?
കൊറോണ വൈറസ് ഭക്ഷണത്തിലൂടെ പകരാമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, റെസ്റ്റോറന്റിലെ മറ്റ് ആളുകളില് നിന്ന് ആറടി ദൂരം നിലനിര്ത്താന് കഴിയുന്ന റെസ്റ്റോറന്റിനെ നിങ്ങള് വിവേകപൂര്വ്വം തിരഞ്ഞെടുക്കണം. മറ്റുള്ളവര് തൊടുന്ന മേശ, കുപ്പികള് എന്നിവ പോലെ നിങ്ങള് തൊടുന്ന ഉപരിതലങ്ങളെക്കുറിച്ച് നിങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്. ശുചിത്വത്തിന്റെ മാനദണ്ഡങ്ങള് പാലിക്കാന് കൈകഴുകുകയും ഹാന്ഡ് സാനിറ്റൈസര് ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതാണ്.
Most read: കൊറോണ: പരിശോധന എങ്ങനെ?

കുട്ടികള്ക്കുള്ള ദൂരത്തിന്റെ നിയമങ്ങള് എന്തൊക്കെയാണ്?
കുട്ടികള്ക്ക് അണുബാധ പിടിപെടാനുള്ള സാധ്യത കുറവാണെങ്കിലും, രോഗം വരാന് സാധ്യതയുള്ള മറ്റ് ആളുകള്ക്ക് അവ കാരിയറുകളായി പ്രവര്ത്തിക്കുന്നു. അതിനാല്, സ്കൂളുകളും കോളേജുകളും അടയ്ക്കുന്നത് മികച്ചൊരു നിര്ദേശമാണ്. വീട്ടില് കുട്ടികളോടൊപ്പമുണ്ടെങ്കിലും, അവര് ശുചിത്വം പാലിക്കുകയും പതിവായി കൈ കഴുകുകയും ചെയ്യേണ്ടത് പ്രധാനമാണ്. രോഗം പടരാതിരിക്കാന് കുട്ടികളെ വീട്ടില് സൂക്ഷിക്കുന്നതാണ് നല്ലത്.

ജിമ്മില് പോകാമോ?
നിങ്ങള് ജിമ്മില് പോയാല്, നിങ്ങള് തൊടുന്ന പ്രതലങ്ങള് അണുവിമുക്തമാക്കുക. വര്ക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈ കഴുകുക. വര്ക്ക് ഔട്ടുകളില് നിങ്ങളുടെ മുഖത്ത് തൊടാതിരിക്കാന് ശ്രദ്ധിക്കുക. എല്ലായ്പ്പോഴും എന്നപോലെ, നിങ്ങളും മറ്റുള്ളവരും തമ്മിലുള്ള അകലം പാലിക്കുക.

പ്രായമായ ബന്ധുക്കളെ സന്ദര്ശിക്കാമോ?
നിങ്ങളുടെ സന്ദര്ശനങ്ങള് പരിമിതപ്പെടുത്തുകയും ഇഛഢകഉ1 ല് നിന്ന് ഉയര്ന്ന അപകടസാധ്യതയുള്ള പ്രായമായവരില് നിന്ന് നിങ്ങളുടെ അകലം പാലിക്കുകയും വേണം.

എപ്പോഴാണ് സ്വയം ക്വാറന്റൈന്?
നല്ല ആരോഗ്യമുള്ള ആളുകള്ക്ക് ആവശ്യമായ മുന്കരുതലുകള് കണക്കിലെടുത്ത് വീടുകളില് നിന്ന് ഇറങ്ങുന്നത് ഒഴിവാക്കാനാകും. എന്നിരുന്നാലും, നിങ്ങള്ക്ക് പനി വരാനോ മറ്റേതെങ്കിലും ലക്ഷണങ്ങള് അനുഭവപ്പെടാനോ തുടങ്ങിയാല് നിങ്ങള് സ്വയം സ്വയം ക്വാറന്റൈന് നടത്തേണ്ടത് പ്രധാനമാണ്. ഡോക്ടറെ കാണുകയും വീട്ടില് നിന്ന് ഇറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കാന് ഓര്മ്മിക്കുകയും ചെയ്യുക.
എന്നിരുന്നാലും, നിലവിലെ സാഹചര്യത്തിനനുസരിച്ച് വൈറസ് ബാധിത പ്രദേശങ്ങളിലെ സങ്കീര്ണതകളെക്കുറിച്ച് ആളുകള്ക്ക് ധാരാളം ചോദ്യങ്ങളുണ്ട്. ആളുകളുമായി എപ്പോഴാണ്, എങ്ങനെയാണ്, എത്രയാണ് അകലം പാലിക്കേണ്ടത്? ജിമ്മില് പോകാന് നിങ്ങള്ക്ക് വീട്ടില് നിന്ന് ഇറങ്ങാന് കഴിയുമോ? സാമൂഹിക അകലം പാലിക്കുന്നതിലൂടെ നാം പരിഭ്രാന്തിയിലേക്കും ഭയത്തിലേക്കും നീങ്ങേണ്ടതുണ്ടോ?
ലോകാരോഗ്യ സംഘടനയുടെ ഉപദേശപ്രകാരം മറ്റുള്ളവരുമായി ആറടി ദൂരം അകലം പാലിക്കുന്നത് രോഗം പടരുന്നത് തടയാന് അനുയോജ്യമായ ദൂരമാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ഓര്മ്മിക്കേണ്ട ചില പ്രധാന കാര്യങ്ങള് ഇതാ.