For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരക്കാരിലെ തൈറോയ്ഡ് നിസ്സാരമല്ല: ശ്രദ്ധിക്കേണ്ട ആരംഭ ലക്ഷണം

|

കൗമാരക്കാരിലുണ്ടാവുന്ന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് നമുക്കെല്ലാം അറിയാം. മെറ്റബോളിസവും വളര്‍ച്ചയും നിയന്ത്രിക്കാന്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്രവിക്കുന്ന കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്. ഇത് ഹൃദയത്തിന്റെയും മറ്റ് സുപ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. തൈറോയ്ഡ് തകരാറുകള്‍ ഹൈപ്പോതൈറോയിഡിസത്തിനും അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസത്തിനും കാരണമാകും. ഈ രണ്ട് അവസ്ഥകളും കൗമാരക്കാരില്‍ മാത്രമല്ല ഏതൊരാളിലും സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

മുതിര്‍ന്നവരേക്കാള്‍ കൗമാരക്കാരില്‍ ഹൈപ്പോതൈറോയിഡിസം കുറവാണെങ്കിലും ഇത് പിന്നീട് വികസിക്കുന്നതിനുള്ള സാധ്യത അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ തൈറോയ്ഡ് തകരാറുകള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കൗമാരക്കാരിലെ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ കാരണം, ലക്ഷണങ്ങള്‍, സങ്കീര്‍ണതകള്‍, ചികിത്സ, പ്രതിരോധം എന്നിവ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

ഏതൊക്കെ തരത്തില്‍?

ഏതൊക്കെ തരത്തില്‍?

ഹൈപ്പോതൈറോയിഡിസം (ഹോര്‍മോണുകള്‍ വേണ്ടത്ര ഉല്‍പ്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു പ്രവര്‍ത്തനരഹിതമായ തൈറോയ്ഡ് ഗ്രന്ഥിയാണ്) പലപ്പോഴും കുട്ടികളിലും കൗമാരക്കാരിലും ഏറ്റവും സാധാരണയായി സംഭവിക്കുന്ന തൈറോയ്ഡ് രോഗമാണ്. കുട്ടികളിലെ ഹൈപ്പോതൈറോയിഡിസം ജനനം വഴിയോ അല്ലെങ്കില്‍ പിന്നീട് സംഭവിക്കുന്നതോ ആയിരിക്കാം. ഇത് ഗ്രന്ഥിയിലെ തന്നെ തകരാറുകള്‍ മൂലമോ അല്ലെങ്കില്‍ പിറ്റിയൂട്ടറി അല്ലെങ്കില്‍ ഹൈപ്പോഥലാമിക് രോഗം മൂലമോ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

കൗമാരക്കാരില്‍ തൈറോയ്ഡ് പ്രശ്‌നം ഉണ്ടാവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ പലപ്പോഴും തിരിച്ചറിയാതെ പോവുന്നതാണ് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. ഇതില്‍ തന്നെ പ്രധാന കാരണമായി മാറുന്നത് പലപ്പോഴും ഇവയാണ്. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍, കുറഞ്ഞ ജനന-ഭാരം അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ളവര്‍ എന്നിവരില്‍ തൈറോയ്ഡ് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍, അമ്മയുടെ സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ കുഞ്ഞില്‍ ഹൈപ്പോതൈറോയിഡിസത്തിന് കാരണമായേക്കാം. കുട്ടികളില്‍ ജനനസമയത്ത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പ്രധാനമായും ഇവയാകാം. എന്നാല്‍ പിന്നീട് ഇവ ഗുരുതരമാവുന്നതിനുള്ള സാധ്യത പ്രായം ചെല്ലുന്തോറും കാണുന്നുണ്ട്.

സ്വയം രോഗപ്രതിരോധ രോഗങ്ങള്‍

സ്വയം രോഗപ്രതിരോധ രോഗങ്ങള്‍

ശരീരത്തിലെ ആന്റിബോഡികള്‍ തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്ന സ്വയം രോഗപ്രതിരോധ രോഗങ്ങളാണ് ഹാഷിമോട്ടോയുടെ തൈറോയ്‌ഡൈറ്റിസ്, അട്രോഫിക് തൈറോയ്‌ഡൈറ്റിസ് എന്നിവ. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. പലപ്പോഴും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഹൈപ്പോതൈറോയിഡിസത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. കൗമാരക്കാരില്‍ ഹൈപ്പര്‍തൈറോയിഡിസത്തിന് കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗം കൂടിയാണ് ഗ്രേവ്‌സ് രോഗം. ഇതും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

സ്വയം രോഗപ്രതിരോധം

സ്വയം രോഗപ്രതിരോധം

സ്വയം രോഗപ്രതിരോധ രോഗങ്ങളുടെ പാരമ്പര്യമുള്ള കുട്ടികള്‍ക്ക് അത് വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇതില്‍ തന്നെ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് കൂടാതെ നിങ്ങളുടെ ഭക്ഷണശ്രമവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കുട്ടിയുടെ അയഡിന്‍ ആവശ്യകതകള്‍ നിറവേറ്റുന്നില്ലെങ്കില്‍, തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാതെ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുന്നുണ്ട്.

തൈറോയ്ഡ് ലക്ഷണങ്ങള്‍

തൈറോയ്ഡ് ലക്ഷണങ്ങള്‍

കൗമാരക്കാരില്‍ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ മിക്ക ലക്ഷണങ്ങളും മനസ്സിലാക്കി നിങ്ങളില്‍ കൃത്യമായ ചികിത്സ നടത്തുകയും വേണം. പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് തൈറോയ്ഡ് പ്രശ്നമുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ ശദ്ധിക്കേണ്ടതാണ്.

* ഹൈപ്പോതൈറോയിഡിസം

* സാവധാനത്തിലുള്ള വളര്‍ച്ച

* ഉയരമില്ലായ്മ

* പ്രായപൂര്‍ത്തിയാകാന്‍ വൈകുന്നത്

* പൊട്ടുന്നതും വരണ്ടതുമായ മുടി

* ക്ഷീണം

* പരുക്കന്‍ ശബ്ദം

* വരണ്ട ചര്‍മ്മം

* മറവി

* ശരീരഭാരം കൂടുന്നത്

* സംസാരിക്കാന്‍ ബുദ്ധിമുട്ട്

* മലബന്ധം

* ക്രമരഹിതമായ ആര്‍ത്തവം

* വിഷാദം

* മുടി കൊഴിച്ചില്‍ എന്നിവ ശ്രദ്ധിക്കണം.

ഹൈപ്പര്‍തൈറോയിഡിസം ലക്ഷണങ്ങള്‍

ഹൈപ്പര്‍തൈറോയിഡിസം ലക്ഷണങ്ങള്‍

* തൈറോയ്ഡ് ഗ്രന്ഥിയുടെ വര്‍ദ്ധനവ് (ഗോയിറ്റര്‍)

* വേഗത്തിലുള്ള ഹൃദയമിടിപ്പ്

* അമിതമായ വിയര്‍പ്പ്

* ക്ഷീണം

* ഭാരനഷ്ടം

* വിരലുകളില്‍ വിറയല്‍

* വിശ്രമമില്ലായ്മ

* ആര്‍ത്തവ ക്രമക്കേടുകള്‍

* വര്‍ദ്ധിച്ച മൂത്രവും മലവിസര്‍ജ്ജനവും

* സ്‌കൂളില്‍ മോശം പ്രകടനം

രോഗനിര്‍ണയം

രോഗനിര്‍ണയം

നിങ്ങളുടെ കുട്ടിയുടെ ഡോക്ടര്‍ കഴുത്തിന്റെ ശാരീരിക പരിശോധന നടത്തുകയും നിങ്ങളുടെ കുട്ടിയുടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ രക്തപരിശോധന നടത്തുകയും ചെയ്യണം. എന്തായാലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗ നിര്‍ണയം കൃത്യമാക്കുക എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

ഉണങ്ങിയ നെല്ലിക്കയെങ്കില്‍ ഗുണം വിശേഷം: ആയുര്‍ദൈര്‍ഘ്യം കൂട്ടുംഉണങ്ങിയ നെല്ലിക്കയെങ്കില്‍ ഗുണം വിശേഷം: ആയുര്‍ദൈര്‍ഘ്യം കൂട്ടും

നിരന്തരമായുള്ള പാരസെറ്റമോള്‍ ഉപയോഗം ഹൃദയാഘാതമുണ്ടാക്കും :പഠനംനിരന്തരമായുള്ള പാരസെറ്റമോള്‍ ഉപയോഗം ഹൃദയാഘാതമുണ്ടാക്കും :പഠനം

English summary

Thyroid Problems In Teens: Symptoms, Diagnosis, And Treatment In Malayalam

Here in this article we are sharing symptoms, diagnosis and treatmenf of thyroid in teens. Take a look.
Story first published: Tuesday, February 15, 2022, 16:09 [IST]
X
Desktop Bottom Promotion