For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണ അണുബാധ, താടിയെല്ല് വേദന; ശൈത്യകാലത്ത് ഈ വായ പ്രശ്‌നങ്ങള്‍ കഠിനമാകും, കരുതിയിരിക്കണം

|

ശൈത്യകാലം നിങ്ങള്‍ക്ക് ഒരുപാട് സന്തോഷം തരുന്നുണ്ടെങ്കിലും ഈ സീസണില്‍ ആളുകള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. ശൈത്യകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമാകും. ഇതുമൂലം ജലദോഷം, ചുമ, തുമ്മല്‍, മൂക്കടപ്പ് എന്നിവ കൂടുതലായി കണ്ടുവരുന്നു. ഇതോടൊപ്പം ശൈത്യകാലത്ത് അണുബാധയ്ക്കുള്ള സാധ്യതയും വലുതാണ്.

Also read: തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുകAlso read: തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുക

ശൈത്യകാലത്ത് ആളുകള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നും. വായയുമായും ദന്തരോഗവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ശൈത്യകാലത്ത് മിക്ക ആളുകള്‍ക്കും വായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ശൈത്യകാലത്ത് സാധാരണയായി ഉണ്ടാകുന്ന വായ, ദന്ത പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പല്ലിന്റെ സംവേദനക്ഷമത വര്‍ദ്ധിക്കുന്നു

പല്ലിന്റെ സംവേദനക്ഷമത വര്‍ദ്ധിക്കുന്നു

ശൈത്യകാലത്ത് നിങ്ങളുടെ പല്ലിന്റെ സംവേദനക്ഷമത വര്‍ദ്ധിച്ചേക്കാം. ശൈത്യകാലത്ത് തണുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. അത്തരമൊരു സാഹചര്യത്തില്‍ ഒരാള്‍ തണുത്തതോ മധുരമുള്ളതോ ആയ കാര്യങ്ങള്‍ കഴിക്കുമ്പോള്‍, അത് പല്ലിന്റെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കും. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് കുറച്ച് സമയത്തേക്ക് പല്ലില്‍ വേദനയുണ്ടായേക്കാം. പല്ലിന്റെ സംവേദനക്ഷമത പ്രശ്നമുള്ളവര്‍ക്ക് ശൈത്യകാലത്ത് അവരുടെ പ്രശ്‌നം കൂടുതല്‍ വഷളാകും.

മോണയില്‍ അണുബാധ

മോണയില്‍ അണുബാധ

ശൈത്യകാലത്ത് മോണയിലെ അണുബാധയും വര്‍ദ്ധിക്കും. ശൈത്യകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമാകുന്നുവെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ജലദോഷം, പനി എന്നിവ നിങ്ങളെ അലട്ടിയേക്കാം. അതുപോലെ മോണയില്‍ അണുബാധയ്ക്കുള്ള സാധ്യതയും ഈ സീസണില്‍ വര്‍ദ്ധിക്കുന്നു. പ്രതിരോധശേഷി കുറയുമ്പോള്‍ അണുബാധകളെ ചെറുക്കാന്‍ നമ്മുടെ ശരീരത്തിന് കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍, അണുബാധ വര്‍ദ്ധിക്കുകയും മോണയില്‍ വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യുന്നു.

Also read:വേപ്പിന്റെ ഉപയോഗം സൂക്ഷിച്ചുമതി, ചിലപ്പോള്‍ വില്ലനുമാകും; പാര്‍ശ്വഫലങ്ങള്‍ ഇത്‌Also read:വേപ്പിന്റെ ഉപയോഗം സൂക്ഷിച്ചുമതി, ചിലപ്പോള്‍ വില്ലനുമാകും; പാര്‍ശ്വഫലങ്ങള്‍ ഇത്‌

വരണ്ട വായ

വരണ്ട വായ

ശൈത്യകാലത്ത് കണ്ടുവരുന്ന മറ്റൊരു വായ പ്രശ്‌നമാണ് വരണ്ട വായം. യഥാര്‍ത്ഥത്തില്‍, തണുപ്പില്‍ ഈര്‍പ്പം കുറവായതിനാല്‍ ഉമിനീര്‍ ഉല്‍പാദനവും കുറയുന്നു. ഇത് വായ വരണ്ടതാകുന്നതിന് കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടെ ദാഹം അനുഭവപ്പെടും. ശൈത്യകാലത്ത് മിക്കവരും കുറച്ച് മാത്രമേ വെള്ളം കുടിക്കുന്നുള്ളൂ. ശൈത്യകാലത്ത് ചുണ്ടുകള്‍ വിണ്ടുകീറുന്നതും നിങ്ങളെ വിഷമിപ്പിക്കും.

താടിയെല്ല് വേദന

താടിയെല്ല് വേദന

ശൈത്യകാലത്ത് പലര്‍ക്കും സന്ധികളിലും പേശികളിലും വേദന അനുഭവപ്പെടാന്‍ തുടങ്ങുന്നു. ഇതോടൊപ്പം ചിലര്‍ക്ക് താടിയെല്ല് വേദനയും അനുഭവിക്കേണ്ടി വന്നേക്കാം. ഈ അവസ്ഥ അല്‍പം വേദനാജനകമായിരിക്കും.

Also read:തലവേദനയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഈ കാരണങ്ങള്‍ അറിഞ്ഞിരിക്കൂAlso read:തലവേദനയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഈ കാരണങ്ങള്‍ അറിഞ്ഞിരിക്കൂ

പല്ലുവേദന

പല്ലുവേദന

മഞ്ഞുകാലത്ത് പല്ലുവേദനയെയും നിങ്ങള്‍ കരുതിയിരിക്കണം. പല്ലുവേദനയുള്ള ആളുകള്‍ക്ക് ശൈത്യകാലത്ത് അവരുടെ പ്‌റശ്‌നം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അതിനാല്‍ നിങ്ങള്‍ക്ക് പല്ലുവേദനയുണ്ടെങ്കില്‍ ശൈത്യകാലത്ത് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പല്ലിന്റെയും വായുടെയും ആരോഗ്യം സംരക്ഷിക്കാന്‍

പല്ലിന്റെയും വായുടെയും ആരോഗ്യം സംരക്ഷിക്കാന്‍

പല്ല് നന്നായി തേക്കുക

പല്ലിന്റെയും വായയുടെയും ആരോഗ്യം സംരക്ഷിക്കാനായി നിങ്ങള്‍ പതിവായി പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. ദിവസവും രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവും പല്ലു തേക്കുന്നത് നിങ്ങളുടെ പല്ലുകളെ ആരോഗ്യത്തോടെയും ശുചിയോടെയും കാത്തുസൂക്ഷിക്കുന്നു. ബേക്കിംഗ് സോഡ അടങ്ങിയിരിക്കുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസവും ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ പല്ലുകള്‍ക്ക് വെളുപ്പ് നിറ്റം നല്‍കാന്‍ സഹായിക്കും.

Also read:പ്രതിരോധശേഷിക്കും രോഗശാന്തിക്കും ഉത്തമം; തണുപ്പുകാലത്ത് നെയ്യ് കഴിച്ചാലുള്ള അത്ഭുത നേട്ടങ്ങള്‍Also read:പ്രതിരോധശേഷിക്കും രോഗശാന്തിക്കും ഉത്തമം; തണുപ്പുകാലത്ത് നെയ്യ് കഴിച്ചാലുള്ള അത്ഭുത നേട്ടങ്ങള്‍

മൗത്ത് വാഷ് ഉപയോഗം

മൗത്ത് വാഷ് ഉപയോഗം

ലിസ്റ്ററിന്‍ അല്ലെങ്കില്‍ ക്ലോറിന്‍ ഡൈ ഓക്സൈഡ് അടങ്ങിയ മൗത്ത് വാഷുകള്‍ നിങ്ങളുടെ വായ നന്നായി വൃത്തിയാക്കാന്‍ വളരെ സഹായകരമാണ്. കാരണം അവ നിങ്ങളുടെ വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. നല്ല ശ്വാസം നല്‍കാനും ശക്തമായ പല്ലുകള്‍ നിലനിര്‍ത്താനും ഇത് സഹായിക്കും. പല്ലുകളെ പരിപാലിക്കുന്ന മറ്റു ഘടകങ്ങള്‍ക്കൊപ്പം മൗത്ത് വാഷ് കൂടി ഉപയോഗിക്കുന്നത് നിങ്ങളുടെ ദന്ത ആരോഗ്യം ശക്തിപ്പെടുത്തും.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഭക്ഷണം ശരീരത്തിന്റെ ആരോഗ്യത്തന് എത്രത്തോളം പ്രധാനമാണോ അത്രയും പ്രധാനം തന്നെയാണ് ദന്താരോഗ്യത്തിന്റെ കാര്യത്തിലും. പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച പല്ലുകള്‍ നേടാനാകും. ആപ്പിള്‍, കാരറ്റ് പോലുള്ള നാരുകളുള്ള ഭക്ഷണങ്ങള്‍ പല്ലിന്റെ ഉപരിതലത്തിലെ കറ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇത് പല്ലിന്റെ വെളുപ്പ് നിലനിര്‍ത്താനും ഉപകരിക്കുന്നു.

Also read:കോവിഡ് വന്നുമാറിയാലും വൈറസ് ഹൃദയത്തെ തളര്‍ത്തും; ഹൃദയം പരിപാലിക്കേണ്ടത് ഇങ്ങനെAlso read:കോവിഡ് വന്നുമാറിയാലും വൈറസ് ഹൃദയത്തെ തളര്‍ത്തും; ഹൃദയം പരിപാലിക്കേണ്ടത് ഇങ്ങനെ

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പല്ലിന്റെ ക്ഷയം കുറയ്ക്കുന്നതിനും ദന്താരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സമീകൃതാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സിയുടെ നല്ല ഉറവിടങ്ങളാണ്. ഇവയില്‍ ചിലതില്‍ ഇരുമ്പും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ഈ ധാതിക്കളും വിറ്റാമിനുകളും നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കുന്നവയാണ്. അതിനാല്‍ ഇത്തരം ഉള്ളടക്കങ്ങളുള്ള പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

English summary

These Are The Common Problems Related To Teeth In Winter Season

In winter, most of the people have to suffer the problems of oral health. Here are the most common problems related to teeth in winter season. Take a look.
Story first published: Saturday, January 7, 2023, 12:24 [IST]
X
Desktop Bottom Promotion