For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് ചില കാര്യങ്ങള്‍ മറക്കുന്നുവോ? ഗുരുതര രോഗത്തിന്റെ തുടക്കം, ശ്രദ്ധിക്കണം ഈ ലക്ഷണം

|

മറവി എന്നത് മനുഷ്യസഹജമാണ്. എന്നാല്‍ അത് പ്രശ്‌നമാകുന്ന ചില ഘട്ടങ്ങളുണ്ട്. മറവി രോഗം തന്നെ നിരവധി തരങ്ങളുണ്ട്. അതിലൊന്നാണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ് അധവാ ഹ്രസ്വകാല മെമ്മറി നഷ്ടം. ഒരു വ്യക്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സംഭവമോ സ്ഥലമോ മറക്കുന്ന അവസ്ഥയാണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ്. ഇത് ഒരു സാധാരണ അവസ്ഥയാണ്. ഒരു ചെറിയ സമയത്തേക്ക് കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നീട് അവര്‍ എല്ലാ കാര്യങ്ങളും വീണ്ടും ഓര്‍ക്കാന്‍ തുടങ്ങുന്നു.

Also read: രാവിലെ പതിവായി താടിയെല്ല് വേദനയോ? ഈ കാരണങ്ങള്‍ നിസ്സാരമാക്കി തള്ളരുത്Also read: രാവിലെ പതിവായി താടിയെല്ല് വേദനയോ? ഈ കാരണങ്ങള്‍ നിസ്സാരമാക്കി തള്ളരുത്

എന്നിരുന്നാലും, ഈ അവസ്ഥ ഗുരുതരമാകുമ്പോള്‍ അവര്‍ ചികിത്സ തേടേണ്ട ഒരു പ്രശ്‌നമായി മാറുന്നു. ഇത് ഒരുതരം മാനസികാരോഗ്യ പ്രശ്‌നമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു വ്യക്തി അതിന്റെ പിടിയിലായിരിക്കുമ്പോള്‍, അവന്‍ അത് അനുഭവിക്കുന്നുണ്ടോ ഇല്ലയോ എന്ന് അയാള്‍ക്ക് തന്നെ അറിയില്ല. എന്നാല്‍ ചില ലക്ഷണങ്ങളുണ്ട്, അതിന്റെ സഹായത്തോടെ ഹ്രസ്വകാല മെമ്മറി നഷ്ടം കണ്ടുപിടിക്കാന്‍ കഴിയും. ഷോര്‍ട്ട് ടേം മെമ്മറി ലോസിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തെന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

എന്താണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ്

എന്താണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ്

ലളിതമായി പറഞ്ഞാല്‍, ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്നത് മനസ്സിന്റെ ഒരു അവസ്ഥയാണ്. ഇവിടെ നമ്മള്‍ ചെറിയ കാര്യങ്ങളും സംഭവങ്ങളും കേട്ടതും കണ്ടതുമായ കാര്യങ്ങളും മറക്കാന്‍ തുടങ്ങുന്നു. ഷോര്‍ട്ട് ടേം മെമ്മറി എന്നത് നമ്മുടെ വര്‍ക്കിംഗ് മെമ്മറിയുടെ ഭാഗമാണെന്ന് മാനസികാരോഗ്യ വിദഗ്ദര്‍ പറയുന്നു. അതായത് ദൈനംദിന ജോലികള്‍ക്കായി നമ്മള്‍ ഉപയോഗിക്കേണ്ട ഓര്‍മ്മയാണിത്. ഒരു വ്യക്തിക്ക് ഈ മെമ്മറിയില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍, അയാള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടാകുന്നു. ഈ പ്രശ്‌നത്തെ ഷോര്‍ട്ട് ടേം മെമ്മറി ലോസ് എന്ന് വിളിക്കുന്നു.

എപ്പോഴാണ് ഇത് സംഭവിക്കുന്നത്

എപ്പോഴാണ് ഇത് സംഭവിക്കുന്നത്

പ്രായക്കൂടുതലുള്ളവരിലാണ് ഈ അവസ്ഥ പലപ്പോഴും കാണപ്പെടുന്നത്. എന്നാല്‍ ചിലപ്പോള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, മസ്തിഷ്‌ക ക്ഷതം അല്ലെങ്കില്‍ ഡിമെന്‍ഷ്യ തുടങ്ങിയ മറ്റ് അവസ്ഥകളുടെ ഭാഗമായും മറവിരോഗം സംഭവിക്കാം.

Also read:സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ അത് മുടക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇത്Also read:സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ അത് മുടക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇത്

ലക്ഷണങ്ങള്‍ ഇതാണ്

ലക്ഷണങ്ങള്‍ ഇതാണ്

ഷോര്‍ട്ട് ടേം മെമ്മറി ലോസിന്റെ ലക്ഷണങ്ങള്‍ എന്നു പറയുന്നത് അടുത്തിടെ സംഭവിച്ച കാര്യങ്ങള്‍ മറക്കുന്നതാണ്. അതിന്റെ ലക്ഷണങ്ങളാണ് ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കല്‍, മറവി, സമീപകാല സംഭവങ്ങള്‍ മറക്കല്‍, ആളുകളുടെ പേരുകള്‍ മറക്കല്‍, സമയം മറക്കല്‍ എന്നിവ. ഷോര്‍ട്ട് ടേം മെമ്മറി ലോസിന് നിരവധി കാരണങ്ങളുണ്ടാകാമെങ്കിലും, താഴെ നല്‍കിയിരിക്കുന്നവ പൊതുവായതും പ്രധാനവുമായ കാരണമായി കണക്കാക്കപ്പെടുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

സമ്മര്‍ദ്ദം

ഉറക്കക്കുറവ്

പ്രായാധിക്യം

അല്‍ഷിമേഴ്‌സ് രോഗം

മസ്തിഷ്‌ക മുഴ

രക്തം കട്ടപിടിക്കല്‍

തലയ്ക്ക് പരിക്ക്

തലയില്‍ രക്തസ്രാവം

വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍

നിങ്ങള്‍ ഷോര്‍ട്ട് ടേം മെമ്മറി ലോസ് പ്രശ്‌നവുമായി മല്ലിടുകയോ അല്ലെങ്കില്‍ ഓര്‍മ്മക്കുറവ് കണ്ടുവരികയോ ചെയ്യുന്നുവെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.

Also read:മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗംAlso read:മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗം

മറവിരോഗത്തിന് ചികിത്സ

മറവിരോഗത്തിന് ചികിത്സ

മറവി രോഗത്തിന് മരുന്നുകളൊന്നും ലഭ്യമല്ല, കാരണം ഇത് മറ്റ് ചില അവസ്ഥകള്‍ മൂലമാണ് ഉണ്ടാകുന്നത്. എന്നാല്‍ അതിന്റെ ചില ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. ഒരു വ്യക്തിക്ക് ഷോര്‍ട്ട് ടേം മെമ്മറി ലോസ് പ്രശ്‌നമുണ്ടെങ്കില്‍, അവരുടെ അവസ്ഥ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നു. തുടര്‍ന്ന് സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ പരിശോധനകളുടെ സഹായത്തോടെ വ്യക്തിയുടെ മാനസികാവസ്ഥയും ചിന്താശേഷിയും കണ്ടെത്തും. ഇതിനുശേഷം, തലച്ചോറിലെ രക്തയോട്ടം പരിശോധിക്കാന്‍ ബ്രെയിന്‍ ആന്‍ജിയോഗ്രാഫിയും ചെയ്‌തേക്കാം.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍

* മാനസിക വ്യായാമം - പസിലുകള്‍, വായന, ഒരു പുതിയ ഭാഷ പഠിക്കല്‍ എന്നിവ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാകും.

* നല്ല രാത്രി ഉറക്കം - ഉറക്കത്തില്‍ മസ്തിഷ്‌കം വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുകയും സംഭരിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നു, അതിനാല്‍ ഒരു ദിവസം 7-8 മണിക്കൂര്‍ സ്വസ്ഥമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

Also read:മോണ അണുബാധ, താടിയെല്ല് വേദന; ശൈത്യകാലത്ത് ഈ വായ പ്രശ്‌നങ്ങള്‍ കഠിനമാകും, കരുതിയിരിക്കണംAlso read:മോണ അണുബാധ, താടിയെല്ല് വേദന; ശൈത്യകാലത്ത് ഈ വായ പ്രശ്‌നങ്ങള്‍ കഠിനമാകും, കരുതിയിരിക്കണം

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍

* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക - ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ പുതിയ പഴങ്ങളും പച്ചക്കറികളും, ഒമേഗ-3 കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും നാരുകളുള്ള ധാന്യങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

* മദ്യം നിയന്ത്രിക്കുക - അമിതമായ മദ്യപാനം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ഓര്‍മ്മശക്തി കുറയ്ക്കുകയും ചെയ്യുന്നു.

* സമ്മര്‍ദ്ദം ഒഴിവാക്കുക - വിട്ടുമാറാത്തതുമായ സമ്മര്‍ദ്ദം നിങ്ങളുടെ ഓര്‍മ്മയ്ക്ക് വിനാശകരമായിരിക്കും. അതിനാല്‍ ജീവിതത്തില്‍ നിന്ന് സമ്മര്‍ദ്ദത്തെ മറികടക്കാനുള്ള വഴികള്‍ തേടുക.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍

* ധ്യാനം പരിശീലിക്കുക - ധ്യാനവും യോഗയും മനസ്സില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും ഏകാഗ്രത മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

* ലഹരിവസ്തുക്കള്‍ ഒഴിവാക്കുക - മദ്യം, പുകയില ഉപഭോഗം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മ്മശക്തിയെ പ്രതികൂലമായി ബാധിക്കും. അവ ഒഴിവാക്കുക.

ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക - ജങ്ക് ഫുഡ്, വറുത്തതും ട്രാന്‍സ് ഫാറ്റ് അടങ്ങിയതുമായ ഭക്ഷണങ്ങള്‍ എന്നിവ നിങ്ങളുടെ ഓര്‍മ്മശക്തിയെ പ്രതികൂലമായി ബാധിക്കും. ഇവ ഒഴിവാക്കുക.

Also read:തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുകAlso read:തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുക

English summary

These Are The Causes And Symptoms Of Short Term Memory Loss in Malayalam

Here we will discuss the causes, symptoms and treatment of short term memory loss. Take a look.
Story first published: Thursday, January 12, 2023, 13:15 [IST]
X
Desktop Bottom Promotion